ലണ്ടനില്‍ ഗോ പൂജ ചെയ്ത് റിഷി സുനാക്: വീഡിയോ വൈറല്‍, ഇന്ത്യക്കാരുടെ വന്‍ പിന്തുണ
ലണ്ടന്‍: ബ്രിട്ടനില്‍ അപൂര്‍വ നടപടിയുമായി പ്രധാനമന്ത്രി മത്സരാര്‍ത്ഥി റിഷി സുനാക്. ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനാക് ലണ്ടനില്‍ ഗോ പൂജ ചെയ്തിരിക്കുകയാണ്. ഭാര്യ അക്ഷത മൂര്‍ത്തിയെയും ഒപ്പം കൂട്ടിയാണ് ഈ പൂജ നടത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഇത് ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് പേര്‍ റിഷി സുനാകിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുന്നയാളാണ് റിഷി സുനാക്കെന്നും നമുക്ക് അഭിമാനിക്കാമെന്നും സുമിത് അറോറ എന്ന യൂസര്‍ കുറിച്ചു.
അതേസമയം ബ്രിട്ടനില്‍ ഇന്ത്യന്‍ വിഭാഗത്തിന് അത്യാവശ്യം നല്ല സ്വാധീനമുണ്ട്. അമേരിക്കയിലെ പോലെ തന്നെയാണിത്. റിഷി സുനാക്കിന്റെ പോപ്പുലര്‍ ഇമേജ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിച്ചേക്കും. പശുവിനെ സുനാകും ഭാര്യ അക്ഷതയും ചേര്‍ന്ന് പൂജിക്കുന്നതും അതിന് ശേഷി ആരതി പൂജ നടത്തുന്നതും കാണാം.
പശുവിന്റെ ശരീരത്തില്‍ കളഭം ചാര്‍ത്തിയിട്ടുമുണ്ട്. ഹിന്ദു വോട്ടുകളെ സ്വാധീനിക്കാന്‍ തന്ത്രപരമായ നീക്കം കൂടിയാണ് റിഷി നടത്തുന്നത്. എതിരാളിയായ ലിസ് ട്രസ് മുന്നിലെത്തിയ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളാണ് സുനാക് പുറത്തെടുക്കുന്നത്. നേരത്തെ പ്രസംഗത്തില്‍ ലിസ് ട്രസ്സിനെ മറികടന്ന് സുനാക് മുന്നിലെത്തിയിരുന്നു.
നേരത്തെ ജന്മാഷ്ടമി ആഘോഷിച്ചിരുന്നു റിഷി സുനാക്. ഭക്തിവേദാന്ത മാനര്‍ ക്ഷേത്രത്തിലായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോയും അദ്ദേഹത്തിന് ഇന്ത്യക്കാരുടെ പിന്തുണ നേടിക്കൊടുത്തിരുന്നു. അത് മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷവും ഇതുപോലെ നടത്തിയിരുന്നു സുനാക്.
അന്ന് നിരവധി ഇന്ത്യക്കാരാണ് റിഷിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദീപാവലിക്ക് ദീപങ്ങള്‍ സ്വന്തം വസതിയില്‍ അദ്ദേഹം തെളിച്ചിരുന്നു. അതേസമയം റിഷിയുടെ വിജയത്തിനായി ഇന്ത്യന്‍ സമൂഹം ഒന്നാകെ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഭാഗം നിര്‍ണായകമായി മാറുമെന്ന വിലയിരുത്തലിലാണ് റിഷി സുനാക്.
നിലവില്‍ ലിസ് ട്രസ്സാണ് പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തില്‍ റിഷി സുനാകിന് മുന്നിലുള്ളത്. ഇന്ത്യന്‍ സമൂഹം നേരത്തെ റിഷി സുനാകിന്റെ വിജയത്തിനായി പൂജകള്‍ നടത്തിയിരുന്നു. ബ്രിട്ടനിലെ ന്യൂനപക്ഷങ്ങളില്‍ ഏറ്റവും വലുതാണ് ഇന്ത്യക്കാര്‍. 1.5 മില്യണ്‍ ആളുകളാണ് ഉള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ രണ്ടര ശതമാനം വരും. ബ്രിട്ടനിലെ ജിഡിപിയുടെ ആറ് ശതമാനം ഈ വിഭാഗമാണ് നല്‍കുന്നത്.
ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍
ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 805ല്‍ നിന്ന് 900ത്തിലേക്കാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷമുണ്ടായ വളര്‍ച്ചയാണിത്. അതായത് 54.4 ബില്യണാണ് ഇന്ത്യക്കാരിലൂടെ ബ്രിട്ടന്‍ സ്വന്തമാക്കുന്നത്. 2021ല്‍ ഇത് 50.8 ബില്യണായിരുന്നു. ഇന്ത്യക്കാര്‍ക്ക് വലിയ സ്വാധീനം അതുകൊണ്ട് തിരഞ്ഞെടുപ്പിലുണ്ട്. സുനാക് തന്ത്രപരമായി നീങ്ങിയതാണിത്.












Click it and Unblock the Notifications