കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാത്തൊരു കണക്കായി പോയി, ബ്രിട്ടനില്‍ 18 വയസ്സ് വരെ ഈ വിഷയം പഠിക്കണമെന്ന് റിഷി സുനാക്

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി റിഷി സുനാക്. ബ്രിട്ടനിലെ എല്ലാ വിദ്യാര്‍ഥികളും പതിനെട്ട് വയസ്സ് വരെ ഗണിതം പഠിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഉത്തരവ്. ഏതെങ്കിലും തരത്തിലുള്ള ഗണിതം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും പഠിക്കണമെന്നാണ് നിര്‍ദേശം. ജീവിതത്തില്‍ തനിക്ക് ലഭിച്ചിട്ടുള്ള ഓരോ അവസരങ്ങളും, വിഭ്യാസത്തിലൂടെ കിട്ടിയതാണെന്നും സുനാക്ക് പറഞ്ഞു.

അക്കാര്യത്തില് ശരിക്കും ഭാഗ്യവാനാണ് താനെന്നും റിഷി പറഞ്ഞു. ഈ വര്‍ഷത്തെ റിഷിയുടെ ആദ്യ പ്രസംഗം ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഇക്കാര്യങ്ങളൊക്കെ പ്രഖ്യാപിക്കാനാണ് സാധ്യത.

1

ഓരോ കുട്ടിക്കും സാധ്യമായഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് തന്റെ ഏറ്റവും ലക്ഷ്യം. അതിനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. മികവിലേക്ക് ഉയരാന്‍ ഏറ്റവും കൃത്യമായതും, മികച്ചതുമായ പ്ലാനാണ് വേണ്ട. എന്തിനാണ് ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തോടെ നമ്മള്‍ പിന്തിരിഞ്ഞ് നില്‍ക്കേണ്ടസാഹചര്യമില്ലെന്നും റിഷി പറയുന്നു.

ബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനംബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനം

ഇത്രയും വലിയൊരു മിഷന്‍ പൂര്‍ത്തീകരിക്കുക എന്നത് വെല്ലുവിളിയാണ്. പ്രൈമറി സ്‌കൂള്‍ അക്ഷരാഭ്യാസമുള്ള എട്ട് മില്യണ്‍ പ്രായപൂര്‍ത്തിയായ കുട്ടികള്‍ ബ്രിട്ടനിലുണ്ട്. 16- മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികളില്‍ പകുതി പേര്‍ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള കണക്കുകള്‍ പഠിപ്പിക്കുന്നത്.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

അതേസമയം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നാണ് കാണാന്‍ കഴിയുന്നത്. ഇവരില്‍ 60 ശതമാനത്തിലും അടിസ്ഥാന തലത്തിലുള്ള ഗണിതത്തില്‍ പോലും മികവില്ലെന്നാണ് കണ്ടെത്തല്‍. സംഖ്യാശാസ്ത്രത്തോട് നമുക്കുള്ള സമീപനം മാറ്റണമെന്നാണ്.

ആളുകളുടെ മനോനിലയിലും മാറ്റം വന്നിട്ടുണ്ട്. ഡാറ്റയും, കണക്കുകളും ഓരോ തൊഴിലിനെയും നിര്‍വചിക്കുമ്പോള്‍ ലോകത്ത് കണക്കില്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് റിഷിയുടെ പ്രസംഗത്തില്‍ പറയുന്നു.

നമ്മുടെ കുട്ടികള്‍ക്ക് സംഖ്യാപരമായ കഴിവുകളും മറ്റും മുമ്പുള്ളതിനേക്കാള്‍ ആവശ്യമാണ്. ആ കഴിവുകളില്ലാതെ നമ്മുടെ കുട്ടികളെ ഈ ലോകത്തിലേക്ക് അയക്കുന്നത് അവരെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും റിഷി സുനാക് പറയുന്നു. എ ലെവിലുള്ള ഗണിതം 16 വയസ്സുകാര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍

കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയില്‍ ഇവര്‍ വ്യക്തമാക്കി. റിഷിയുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ച എല്ലാവര്‍ക്കുമുള്ള മറുപടിയാണ് അദ്ദേഹം പ്രസംഗത്തിലൂടെ നല്‍കിയതെന്നാണ് സൂചന. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ പ്രതിസന്ധിയെയും അദ്ദേഹം അഭിമുഖീകരിക്കുമെന്നാണ് സൂചന.

English summary
rishi sunak says all students in uk will study mathematics till they are 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X