ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു; റിഷി സുനാകിന് വന്‍ തിരിച്ചടി
ലണ്ടന്‍: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു. പ്രധാനമന്ത്രി റിഷി സുനാകിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. ഇത് അദ്ദേഹത്തിനും പാര്‍ട്ടിക്കുമേറ്റ വലിയ തിരിച്ചടിയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റാബി രാജിവെച്ചിരിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ സത്യസന്ധതയും, സുതാര്യതയുമുള്ള സര്‍ക്കാരായിരിക്കും തന്റേതെന്ന് നേരത്തെ റിഷി സുനാക് പറഞ്ഞതാണ്.
ഇത് പാലിക്കുന്നതിനാണ് താന്‍ രാജിവെച്ചതെന്ന സൂചനയാണ് റാബ് നല്‍കുന്നത്. രാജിക്കത്ത് റാബ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റാബിനെതിരെ ഔദ്യോഗിക അന്വേഷണം നേരത്തെ നടന്നിരുന്നു. അതില്‍, റാബിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചിലത് ശരിയാണെന്ന് കണ്ടെത്തിരുന്നു.

അതേസമയം ആരോപണം തെളിഞ്ഞതോടെ ഉപ്രധാനമന്ത്രി സ്ഥാനത്ത് നിന്നും, ജസ്റ്റിസ് സെക്രട്ടറി എന്ന പദവിയില്‍ നിന്നും രാജിവെക്കാന്‍ റാബ് തീരുമാനിക്കുകയായിരുന്നു. സ്വതന്ത്ര അന്വേഷകനായ ആദം ട്രോളിയുടെ നേതൃത്വത്തിലാണ് റാബിനെതിരായ അന്വേഷണം നടന്നത്. എട്ട് പരാതികളാണ് ഔദ്യോഗികമായി അദ്ദേഹത്തിനെതിരെ ലഭിച്ചത്.
വിദേശകാര്യ സെക്രട്ടറി, ബ്രെക്‌സിറ്റ് സെക്രട്ടറി, ജസ്റ്റിസ് സെക്രട്ടറി എന്നീ പദവികളില്‍ ഇരുന്നപ്പോഴുള്ള റാബിന്റെ പെരുമാറ്റത്തെ കുറിച്ചായിരുന്നു അന്വേഷണം. ഇതിലാണ് അദ്ദേഹം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്.തന്നെ അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ തേടി വിളിച്ചിരുന്നു. തുടര്‍ന്ന് രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
താന്‍ എപ്പോഴെങ്കിലും, ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍, രാജിവെക്കുന്നതാണ് നല്ലത്. കാരണം വാക്കുപാലിക്കേണ്ടത്, പ്രധാനപ്പെട്ട കാര്യമാണെന്നും റാബ് പറഞ്ഞു. തനിക്കെതിരെയുള്ള രണ്ട് ആരോപണങ്ങള്‍ കമ്മിറ്റി തള്ളി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആരോടും, ദേഷ്യപ്പെടുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആരെയും കായികമായി നേരിട്ടിട്ടുമില്ല. അറിയാതെയോ അറിഞ്ഞോ ഇക്കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും റാബ് പറഞ്ഞു.
2015ല്‍ ഒരു സാധാരണ മന്ത്രിയായി സര്‍ക്കാരിന്റെ ഭാഗമായ റാബ് നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു റാബ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ബ്രിട്ടീഷ് സൈന്യം പിന്‍മാറിയപ്പോള്‍ ഏറ്റവും അധികം വിമര്‍ശനം നേരിട്ടത് റാബായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഗ്രീസില്‍ അവധിയാഘോഷിക്കുകയായിരുന്നു അദ്ദേഹം. അതേസമയം റിഷി സുനാകിനെയാണ് ഈ രാജി ഏറ്റവുമധികം ബാധിക്കുക. മൃദുവാദിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സര്‍ക്കാരില്‍ നിന്ന് രാജിവെക്കുന്ന തീരുമാനത്തില്‍ റാബ് കടുത്ത അസന്തുഷ്ടനായിരുന്നുവെന്നാണ് സൂചന.












Click it and Unblock the Notifications