Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടു; വാഹനാപകട മരണങ്ങള്‍ ആഗോള ശരാശരിയെക്കാള്‍ കുറഞ്ഞു

ദോഹ: ഒരു കാലത്ത് വാഹനാപകട മരണങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഖത്തറില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളിലും അതിനെ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളിലും വലിയ കുറവ് രേഖപ്പെടുത്തിതായി അധികൃതര്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാരം വ്യക്തമാക്കിയത്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ല്‍ വളരെ താഴെയാണ് ഖത്തറിലെ അപകട മരണനിരക്കെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ഓഫീസ് തലവന്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സഅദ് അല്‍ സുലൈത്തി ചൂണ്ടിക്കാട്ടി.

ദുബായ്-ഷാര്‍ജ യാത്രാദുരിതത്തിന് അറുതിവരുത്താന്‍ മെട്രോ സര്‍വീസ് വരുമോ?
2017ലെ വാഹനാപകട മരണങ്ങളില്‍ ആഗോള ശരാശരി ഒരു ലക്ഷം പേര്‍ക്ക് 17.4 ആണെങ്കില്‍ ഖത്തറില്‍ ഖത്തറില്‍ അത് 5.4 മാത്രമാണ്. ഓരോ പതിനായിരം വാഹനങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 10 മുതല്‍ 12 വരെയാണ് അപകട മരണ നിരക്ക്. എന്നാല്‍ ഖത്തറില്‍ ഇത് കേവലം 1.17 മാത്രമാണ്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന നൂറില്‍ മൂന്ന് പേര്‍ മരണപ്പെടുന്നതാണ് ലോക ശരാശരി. എന്നാല്‍ ഖത്തറിലാകട്ടെ രണ്ടുപേര്‍ മാത്രമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ. ഗുരുതരമായ പരിക്കുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 14.8 ശതമാനം കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

schoolbus

2016ല്‍ 872 ഗുരുതര പരിക്കുകളുണ്ടായപ്പോള്‍ 2017ല്‍ അത് 743 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച അപകടങ്ങളുടെ എണ്ണത്തിലും 2.4 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 2,40,333 ഗതാഗത അപകടങ്ങളില്‍ 97.5 ശതമാനവും പരിക്കോ മരണമോ ഇല്ലാത്തവയായിരുന്നുവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

ഗതാഗത നിയമങ്ങളെകുറിച്ചുള്ള ബോധവത്ക്കരണം, റോഡ് ഗതാഗതത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍, ഡ്രൈവര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടികള്‍, മികച്ച ഡ്രൈവിംഗ് പരിശീലനം, കൃത്യമായ വാഹന പരിശോധന, ആംബുലന്‍സ് സേവനത്തിന്റെ ഗുണമേന്മ തുടങ്ങിയവയാണ് അപകടങ്ങളുടേയും അപകട മരണങ്ങളുടേയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സഹായകരമായതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+