കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്-ഷാര്‍ജ യാത്രാദുരിതത്തിന് അറുതിവരുത്താന്‍ മെട്രോ സര്‍വീസ് വരുമോ?

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായ് മെട്രോയുടെ ഗ്രീന്‍ ലൈനില്‍ നിന്ന് ഷാര്‍ജ സിറ്റി സെന്റര്‍ ഭാഗത്തേക്ക് ഒരു മെട്രോ ലൈന്‍ സ്ഥാപിച്ചാല്‍ എങ്ങനെയിരിക്കും? ഇതുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന പഠനം പറയുന്നത് പുതിയ മെട്രോ ലൈന്‍ വന്നാല്‍ ഇത്തിഹാദ് റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം 30 ശതമാനം കണ്ട് കുറക്കാന്‍ കഴിയുമെന്നാണ്.

താമസം വാടക വീട്ടില്‍; റിയല്‍എസ്റ്റേറ്റുകാര്‍ കോടികള്‍ വിലയിട്ട ഭൂമി 250 പാവങ്ങള്‍ക്ക് ദാനംചെയ്തുതാമസം വാടക വീട്ടില്‍; റിയല്‍എസ്റ്റേറ്റുകാര്‍ കോടികള്‍ വിലയിട്ട ഭൂമി 250 പാവങ്ങള്‍ക്ക് ദാനംചെയ്തു

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട് പ്ലാനിംഗ് സ്ഥാപനമാണ് ഇരു എമിറേറ്റുകള്‍ക്കിടയിലും മെട്രോ സൗകര്യം ഏര്‍പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്തിയത്. ഈ പാതയിലൂടെയുള്ള ഗതാഗത സ്തംഭനം എമിറേറ്റിലെ സാമ്പത്തിക രംഗത്തെ എങ്ങിനെ ബാധിക്കുമെന്നും പഠനം വിലയിരുത്തുകയുണ്ടായി. ഖിയാദ മെട്രോ സ്റ്റേഷന്‍ മുതല്‍ ഷാര്‍ജ സിറ്റി സെന്റര്‍ വരെ ഇടയില്‍ സ്റ്റേഷനില്ലാതെ മെട്രോ ലൈന്‍ വിപുലീകരിച്ചാല്‍ ഗതാഗത പ്രശ്നങ്ങള്‍ മൂന്നില്‍ ഒരു ഭാഗം പരിഹരിക്കാമെന്നും എമിറേറ്റിലെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ കരുത്തു പകരാമെന്നും പഠനം വ്യക്താക്കുന്നു.

metro

ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലെ അഞ്ച് പ്രധാന പാതകളുടെ ശേഷി മണിക്കൂറില്‍ 33,200 വാഹനങ്ങളാണ്. അതേസമയം തിരക്കേറിയ സമയത്ത് മണിക്കൂറില്‍ 40,000 വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. ഇത് മൂലം ഈ മേഖലയില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടാക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ദുബായ് എമിറേറ്റിനെ ഷാര്‍ജയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളായ ഇത്തിഹാദ് റോഡ്, ദമസ്‌കസ് സ്ട്രീറ്റ്, ബൈറൂത് സ്ട്രീറ്റ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലൂടെ ദിനംപ്രതി ഒമ്പത് ലക്ഷം വാഹനങ്ങളാണ് ഇരു ദിശകളിലേക്കും ഒഴുകുന്നത്.

തിരക്കേറിയ സമയത്ത് ഈ പാതകളിലൂടെയുള്ള ഗതാഗത സ്തംഭനം മൂലം സമയ നഷ്ടത്തിലും ഇന്ധനച്ചെലവിലും കൂടി പ്രതിവര്‍ഷം 430 കോടി ദിര്‍ഹമിന്റെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇതുവഴിയുള്ള മെട്രോ നിര്‍മാണത്തിന് 300 കോടി ദിര്‍ഹം മാത്രമേ ചെലവ് വരൂ. ഒരു വര്‍ഷത്തില്‍ ഗതാഗത സ്തംഭനം മൂലമുണ്ടാവുന്ന ചെലവിനേക്കാള്‍ 30 ശതമാനം കുറവാണിതെന്നും പഠന റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

English summary
is sharjah dubai metro service on anvil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X