കുഴപ്പക്കാരെ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ഇനി റോബോട്ടും
ദുബൈ: സംശയകരമായ വ്യക്തികള്‍, പ്രവൃത്തികള്‍, സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തി കണ്ട്രോള് റൂമില്‍ വിവരമറിയിക്കാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ റോബോട്ട് സംവിധാനം വരുന്നു. ഇതിന്റെ പരീക്ഷണാര്‍ഥത്തിലുള്ള ഉപയോഗം വിജയകരമായി പൂര്‍ത്തീകരിച്ചതായി ദുബയ് കസ്റ്റംസ് ഇനൊവേഷന്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഖാലിദ് അല്‍ സറൂനി പറഞ്ഞു. വിമാനത്താവളത്തിന്റെ അറൈവല്‍ സെക്ഷനിലാണ് ഇത് സ്ഥാപിക്കുക. മനുഷ്യരേക്കാള്‍ കൃത്യതയോടെ കാര്യങ്ങള്‍ നിരീക്ഷിച്ചു മനസ്സിലാക്കാനാവും എന്നതാണ് ഇതിന്റെ സിവിശേഷത.
ആളുകളുടെ മുഖം തിരിച്ചറിയാനും എക്സ്റേ സ്കാനിംഗ് നടത്താനും തെര്‍മല്‍ ഇമേജിംഗിനുമുള്ള പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന തലച്ചോറാണ് റോബോട്ടിനുള്ളത്. ഈ സംവിധാനങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിച്ച് അക്കാര്യം കണ്ട്രോള് റൂമിന് കൈമാറുകയാണ് ചെയ്യുക. സാധാരണ ഗതിയില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നവരെ അഭിവാദ്യം ചെയ്യുകയാണ് റോബോട്ടിന്റെ പണി. അറബ് ഇനൊവേഷന്‍ ഫോറത്തിലാണ് ദുബയ് കസ്റ്റംസ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമെന്ന നിലയില്‍ റോബോട്ടിനെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇതുകൂടാതെ അംഗപരിമിതരായ യാത്രക്കാര്‍ക്കായി പ്രത്യേകം സംവിധാനം ചെയ്ത സ്മാര്‍ട്ട് വാഹനമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു പ്രധാന കണ്ടുപിടുത്തം. അംഗപിരിമിതിയുള്ളവര്ക്ക് ബുദ്ധിമുട്ടില്ലാതെ കസ്റ്റംസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ സ്മാര്‍ട്ട് വാഹനം. ഇത്തരം മൂന്ന് വാഹനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കിയതായും ഖാലിദ് അല്‍ സറൂനി പറഞ്ഞു.
ദുബയ് വിമാനത്താവളത്തിലെ മൊബൈല്‍ ഇന്സ്പെക്ഷന് വെഹിക്കിളാണ് മറ്റൊരു പ്രധാന കണ്ടുപിടുത്തം. ഇന്റര്‍പോളിന്റെ ഡാറ്റാബേസുമായി ബന്ധപ്പെടുത്തിയ ആളുകളുടെ മുഖം തിരിച്ചറിയാനുള്ള ഉപകരണമാണിത്. ഇന്റര്‍പോള്‍ തെരയുന്ന ഒരാള്‍ ഇതിനു മുമ്പില്‍ എത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിവരം കണ്ട്രോള് റൂമിനെ അറിയിക്കാന്‍ ഇതിന് സാധിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications