ദുബൈയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കും
ദുബൈ: ട്രാഫിക് സിഗ്നലുകളില്‍ ചുവപ്പ് ലൈറ്റ് കത്തുന്നത് വകവയ്ക്കാതെ വാഹനം മുന്നോട്ടെടുത്താല്‍ ആ വാഹനം പിടിച്ചെടുക്കുമെന്ന് ദുബയ് പോലിസ്. ഇത്തരം ഗുരുതരമായ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ 30 ദിവസത്തേക്കാണ് പോലിസ് പിടിച്ചെടുക്കുകയെന്ന് ദുബയ് പോലിസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹയ്ര് അല്‍ മസ്റൂഈ പറഞ്ഞു. അതോടൊപ്പം 1000 ദിര്‍ഹം പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യും.
ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നത് വലിയ ട്രക്ക് പോലുള്ള വാഹനങ്ങളാണെങ്കില്‍ പിഴ 3000 ദിര്‍ഹം ആവും. അതിനു പുറമെ, നിയമലംഘനം നടത്തി വാഹനമോടിച്ച ഡ്രൈറിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് കാന്‍സലാക്കുകയും ചെയ്യും. റെഡ് സിഗ്നല്‍ ലംഘനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലാണ് അതിന് ഇത്രവലിയ ഗൗരവം നല്‍കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാവുമെന്നതിനാലാണിത്.

ദുബയില്‍ കഴിഞ്ഞ വര്‍ഷം ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ടുനീങ്ങിയ വാഹനങ്ങള്‍ ഇടിച്ച് 100 അപകടങ്ങളാണുണ്ടായത്. ഈ സംഭവങ്ങളിലായി ഒരാള്‍ മരണപ്പെടുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം ആറ് അപകടങ്ങള്‍ ഈ രീതിയിലുണ്ടായി.
റെഡ് സിഗ്നല്‍ ലൈന്‍ മുന്നോട്ടുനീങ്ങുന്ന വാഹനങ്ങള്‍ എതിരേവരുന്നതോ വശങ്ങളില് നിന്ന് വരുന്നതോ ആയ വാഹനങ്ങളുമായി കൂട്ടിയിടിനും അത് മരണത്തിലേക്കും പരിക്കിലേക്കും നയിക്കാനും സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. മറുഭാഗത്ത് നിന്ന് വരുന്ന ഡ്രൈവര്മാരാവട്ട, അടുത്ത റെഡ് സിഗ്നല്‍ കത്തുന്നതിനു മുമ്പ് സിഗ്നല്‍ മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റ് വാഹനങ്ങള്‍ എതിരെ വരുന്നത് ശ്രദ്ധിക്കാറില്ല. വരും ദിവസങ്ങളില്‍ നിയമലംഘനം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മസ്റൂഈ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications