Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നവവര്‍ ഇന്ത്യയിലേക്ക് പോകട്ടെ, ഭീഷണിയുമായി ഫിലിപ്പൈന്‍സ് പ്രസിഡന്റ്

മനില: ഫിലിപ്പൈന്‍സ് ജനതയ്ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടെ. വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ ഉറപ്പായും അറസ്റ്റിലാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവാത്തവര്‍ ഫിലിപ്പൈന്‍സില്‍ വേണ്ട, അവര്‍ ഇന്ത്യയിലേക്കോ അതല്ലെങ്കില്‍ അമേരിക്കയിലേക്കോ പോകട്ടെയെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു. കൊവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്. അതിവേഗം വാക്‌സിനേഷനാണ് ഡ്യുട്ടര്‍ട്ടെയുടെ ശ്രമം.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

pic1

ഞാന്‍ പറയുന്നത് കേട്ട് ആരും തെറ്റിദ്ധരിക്കണ്ട. രാജ്യം വലിയൊരു പ്രതിസന്ധി നേരിടുന്നുണ്ട്. വാക്‌സിനെടുക്കുക പ്രധാനമാണ്. അത് ചെയ്യാത്തവര്‍ അഴിക്കുള്ളിലാവും. ബലം പ്രയോഗിച്ച് നിങ്ങളുടെ ദേഹത്ത് വാക്‌സിന്‍ കുത്തിവെക്കും. വാക്‌സിനെടുക്കാത്തവര്‍ വെറും കീടങ്ങളാണ്. രാജ്യം വലിയ തോതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതിന് ആക്കം കൂട്ടുന്നവരാണ് വാക്‌സിനേഷന് വിസമ്മതിക്കുന്നവരെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു

pic2

അതുകൊണ്ട് എന്നെ വെറുതെ കാര്യങ്ങള്‍ ചെയ്യാനായി നിര്‍ബന്ധിപ്പിക്കരുത്. അത് ചെയ്യാനുള്ള കരുത്ത് എനിക്കുണ്ട്. ആര്‍ക്കും അത് കാണാന്‍ ആഗ്രഹമില്ലാത്തതാണെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു. വാക്‌സിന്‍ നിങ്ങള്‍ക്ക് വേണ്ട എന്നാണെങ്കില്‍ രാജ്യത്തിന് നിന്ന് ഉടന്‍ പോകണം. ഇവിടെ നില്‍ക്കേണ്ടതില്ല. ഇന്ത്യയിലോ ഇനി വേറെതിങ്കിലും രാജ്യത്തേക്കോ പോകു. എന്നാല്‍ ഇവിടെ നില്‍ക്കുന്നിടത്തോളം കാലം വാക്‌സിനേഷന്‍ ചെയ്യേണ്ടി വരും

pic3

കാരണം നിങ്ങള്‍ മനുഷ്യനാണ്. വൈറസ് നിങ്ങളുടെ ശരീരത്തിലുണ്ടാവുമെന്നും ഡ്യുട്ടര്‍ട്ടെ വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ ഐവര്‍മെക്റ്റിന്‍ കുത്തിവെക്കാനും മടിക്കില്ലെന്ന് ഡ്യുട്ടര്‍ട്ടെ ഭീഷണിപ്പെടുത്തി. ഇത് മൃഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ്.മരമണ്ടന്‍മാരായ ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കൊന്നും വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യമില്ല. അവരാണ് വൈറസിന്റെ യഥാര്‍ത്ഥ വാഹകര്‍.

pic4

ഇവര്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യും. ഇവര്‍ വൈറസ് ബാധിച്ചവരാകും. അത് മറ്റുള്ളവരിലേക്കും പടര്‍ത്തും. വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ഇത്തരം ആളുകള്‍ക്ക് ഞാന്‍ പന്നികള്‍ക്ക് കുത്തിവെക്കുന്ന വാക്‌സിനാണ് നല്‍കുക. അവര്‍ കൊവിഡ് വൈറസിനെ ശരിക്കും ഇല്ലാതാക്കും. ഒപ്പം നിങ്ങളെയും ഇല്ലാതാക്കുമെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു. ഫിലിപ്പൈന്‍സി ജൂണ്‍ 23ന് 4353 കൊവിഡ് രോഗികളാണ് രേഖപ്പെടുത്തിയത്. വളരെ ചെറിയ ജനസംഖ്യയുള്ള രാജ്യമാണിത്.

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+