• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷൈഖ് സബാഹ്; ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്തിയ ബുദ്ധികളില്‍ പ്രധാനി, പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

Google Oneindia Malayalam News

ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് മുപ്പത് വര്‍ഷം തികയാറാവുമ്പോഴാണ് കുവൈത്തിന് അവരുടെ എക്കാലേത്തേയും പ്രിയപ്പവരില്‍ ഒരാളായ ഭരണാധികാരി ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബയെ നഷ്ടമാവുന്നത്. 1990 ഓഗസ്റ്റ് 2 ന് അര്‍ധരാത്രിയോടെയായിരുന്നു സദ്ദാംഹുസൈന്‍റെ നേതൃത്വത്തിലുള്ള ഇറാഖി സൈനികര്‍ എഴുന്നൂറോളം യുദ്ധ ടാങ്കുകളുമായി അതിര്‍ത്തി കടന്ന് കുവൈത്തിലെത്തിയത്. ചെറുത്ത് നില്‍പ്പിനുള്ള സമയം പോലും നഷ്ടപ്പെട്ടതോടെ കുവൈത്ത് ഭരണാധികാരികള്‍ അതിര്‍ത്തി കടന്ന് സൗദി അറേബ്യയില്‍ എത്തുകയയായിരുന്നു. അവിടെ നിന്നായിരുന്നു അവര്‍ പ്രവാസി സര്‍ക്കാറിന് രൂപം നല്‍കിയത്.

വിദേശകാര്യമന്ത്രി

വിദേശകാര്യമന്ത്രി

അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സാദ് അൽ അബ്ദുല്ല അൽ സാലെം അൽ സബാഹ് എന്നിവര്‍ക്കൊപ്പം അന്ന് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയവരില്‍ ഇന്ന് മരണപ്പെട്ട അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹും ഉണ്ടായിരുന്നു. അന്ന് വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയി ശ്രമങ്ങളായിരുന്നു ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കാന്‍ കുവൈത്തിന് സഹായകരമായത്.

പിന്തുണ സമാഹരിക്കുന്നു

പിന്തുണ സമാഹരിക്കുന്നു

ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും സദ്ദാമിന്‍റെ നീക്കത്തിനെതിരായി കുവൈത്തിന് പിന്തുണ നല്‍കി. ലോകമെമ്പാടുമുള്ള കുവൈറ്റ് നയതന്ത്രജ്ഞരുടെയും ആക്ടിവിസ്റ്റുകളേയും പിന്തുണ‌ക്കുന്നുവരുടേയും ഒരു ശൃംഖല തന്നെ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് ഷൈഖ് സബാഹ് ആയിരുന്നു. ഫാക്സുകള്‍, ടെലക്സ്, അന്ന് ശൈവദിശയിലായിരുന്ന മൊബൈൽ ഫോൺ സംവിധാനങ്ങൾ എന്ന് തുടങ്ങി അന്ന് ലഭ്യമായിരുന്ന സാങ്കേതിക വിദ്യകളെല്ലാം സമാഹരിച്ചു കൊണ്ടായിരുന്നു സബാഹിന്‍റെ പ്രവര്‍ത്തനം.

ഇറാഖിനെതിരായ യുദ്ധം

ഇറാഖിനെതിരായ യുദ്ധം

ഇറാഖ് അധിനിവേശത്തെ വേരോടെ പിഴുതെറിയാൻ ഒരു യുദ്ധത്തിന് നേതൃത്വം നൽകുന്നതിന് അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെടുകയും പ്രത്യേകിച്ചും അമേരിക്കയിൽ പൊതുജനാഭിപ്രായം സമാഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കുവൈത്തിലെ ഏറ്റവും പ്രമുഖനും നന്നായി ബന്ധമുള്ളതുമായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു സബ. അന്താരാഷ്ട്ര പിന്തുണ വളരെ വേഗത്തില്‍ തന്നെ കുവൈത്തിന് അനുകൂലമാക്കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം മികവിന് സാധിച്ചു.

പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

പെണ്‍കുട്ടിയെ ഇറക്കിയ തന്ത്രം

പ്രത്യേകിച്ചും, ഇറാഖിനെ കുവൈത്തില്‍ നിന്നും തുരത്താന്‍ ഒരു യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ അമേരിക്കയില്‍ പൊതുജനാഭിപ്രായം സമാഹരിക്കാനും അദ്ദേഹം ശ്രമിച്ചു. 1990 ഒക്ടോബറിൽ ഒരു കുവൈറ്റ് പെൺകുട്ടിയെ കോൺഗ്രസ് മനുഷ്യാവകാശ സമിതിക്ക് മുന്നിൽ ഹാജരാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് സബയുടെ നയതന്ത്ര മികവിന്‍റെ ഏറ്റവും ധീരവും ശ്രദ്ധിക്കപ്പെട്ടതുമായി നീക്കങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ടുന്നത്.

ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം

ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം

രോഗികളായ കുഞ്ഞുങ്ങളെ ഇൻകുബേറ്ററുകളിൽ നിന്ന് വലിച്ചിഴച്ച് മരിക്കാൻ വിടുന്നതുൾപ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ ഇറാഖ് സേന നടത്തുന്നതായി ആ പെണ്‍കുട്ടി സമിതിക്ക് മുമ്പാകെ വിവരിച്ചു. ഈ വെളിപ്പെടുത്തല്‍ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടായിരുന്നു 1991 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ‘ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം' എന്നപേരില്‍ മുപ്പതോളം വരുന്ന രാജ്യങ്ങളുടെ സഖ്യസേന കുവൈത്തിനെ ഇറാഖില്‍ നിന്നും തുരത്താന്‍ ആരംഭിച്ചത്.

നയതന്ത്ര മികവ്

നയതന്ത്ര മികവ്

ആ പെണ്‍കുട്ടി അമേരിക്കയിലെ കുവൈത്ത് അംബാസിഡറുടെ മകളാണെന്ന് പിന്നീട് കണ്ടെത്തിയത് ചില വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും രാജ്യത്തിന്‍റെ വീണ്ടെടുപ്പിന് ഏറ്റവും ആവശ്യമായ ഒരു ഘട്ടത്തില്‍ ഷൈഖ് സബാഹ് നടത്തിയ നീക്കങ്ങളെ കുവൈത്തികള്‍ ഇന്നും അനുമോദിക്കുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സൈന്യം ഇറാഖിനെ അമേരിക്കയില്‍ നിന്ന് തുരത്തിയത് സബാഹിന്‍റെ നയതന്ത്ര മികവിന്‍റെ ഫലം കൊണ്ട് കൂടിയായിട്ടാണ്.

ഇറാന്‍ സന്ദര്‍ശനം

ഇറാന്‍ സന്ദര്‍ശനം

യുദ്ധത്തില്‍ തകര്‍ന്ന കുവൈത്തിന്‍റെ വീണ്ടെടുപ്പിനും അദ്ദേഹം നല്‍കിയ സംഭാവനകളും വിസ്മരിക്കാന്‍ കഴിയാത്തതാണ്. പ്രാദേശിക എതിരാളികളായ ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്തിയ ചുരുക്കം ചില ഗള്‍ഫ് അറബ് നേതാക്കളില്‍ ഒരാളാണ് ഷൈഖ് സബാഹ്. 2014 ജുണിലായിരുന്നു അദ്ദേഹത്തിന്‍റെ ടെഹറാന്‍ സന്ദര്‍ശനം. മേഖലയിലെ മറ്റ് രാജ്യങ്ങളോടും മികച്ച ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന്‍റെ കാലയളവില്‍ കുവൈത്തിന് സാധിച്ചിരുന്നു.

cmsvideo
  Kuwait emir sheikh ahamed al sabah passes away
  പിന്‍ഗാമിയായി ഷെയ്ഖ് നവാഫ്

  പിന്‍ഗാമിയായി ഷെയ്ഖ് നവാഫ്

  അമേരിക്കയില്‍ വെച്ചായിരുന്നു വാര്‍ധക്യ സഹജമായ രോഗങ്ങളാള്‍ ബുദ്ധിമുട്ടിയിരുന്ന ശേഖ് സബാഹിന്‍റെ അന്തരിച്ചത്. ചികില്‍സാവശ്യാര്‍ഥം കഴിഞ്ഞ ജൂലൈ 23നാണ് ശൈഖ് സബാഹ് അമേരിക്കയിലേക്ക് പോയത്. 2006ലാണ് ശൈഖ് സബാഹ് കുവൈത്തിന്റെ 15ാം അമീറായി സ്ഥാനമേറ്റത്. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്‍റെ പിന്‍ഗാമിയായി കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ മന്ത്രിസഭ തിരഞ്ഞെടുത്തിട്ടുണ്ട്.

   കുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് അമീർ എല്ലായ്പ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ പരിചരണം ഏറ്റെടുത്തു: പ്രധാനമന്ത്രി നരേന്ദ്രമോദി

  English summary
  Role of al sabah as a foreign minister during saddam hussain's invasion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X