കോഴി ദിവസം 200 തവണ കൂവും; ശല്യം സഹിക്കാനാവുന്നില്ല, ഒടുവില്‍ ദമ്പതികളുടെ അടിപൊളി പ്രയോഗം
ജര്‍മ്മനി: നേരം പുലരുമ്പോള്‍ ഒരു പൂവന്‍ കോഴിയുടെ കൂവലൊക്കെ കേട്ട് ഉണരുന്നത് ഇപ്പോഴും ഇഷ്ടപ്പെടുന്ന ആള്‍ക്കാരുണ്ട്. അത് കേള്‍ക്കുമ്പോള്‍ തന്നെ മനസിന് ഒരു സുഖമുണ്ടെന്നാണ് പൊതുവെ ആളുകള്‍ പറയാറുള്ളത്. എന്നാല്‍ ജര്‍മ്മനിയിലെ ഒരു കുടുംബം ഒരു പൂവന്‍ കോഴിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഈ കോഴിയുടെ ശല്യം കാരണം ദമ്പതികള്‍ പൊലീസിനെ വരെ സമീപിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്. എന്നാല്‍ എന്തിനാണ് പൊലീസില്‍ കേസ് കൊടുത്തതെന്ന് അറിയണ്ടേ.

ആ കോഴി ദിവസം 200 തവണയാണ് കൂവുന്നത്. ഇതേ തുടര്‍ന്ന് ദമ്പതികള്‍ക്ക് മര്യാദയ്ക്ക് ഒന്ന് ഉറങ്ങാന്‍ കൂടി സാധിക്കുന്നില്ല. ശല്യം സഹിക്കാനാവാതെ വന്നതോടെ ദമ്പതികള്‍ കേസുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 76കാരനായ ഫ്രെഡറിക്-വില്‍ഹെം കെയും ഭാര്യ ജൂട്ടയും, അയല്‍വാസികളായ മഗ്ദയുടെ കോഴി, രാവിലെ 8 മണിക്ക് കൂവാന്‍ തുടങ്ങുമെന്ന് പറയുന്നു.

ദിവസം മുഴുവന്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അവരുടെ അയല്‍ക്കാരായ എല്ലാവര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കോഴിയ്ക്കും ഉടമയായ 50 കാരനായ മൈക്കല്‍ ഡിയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വൃദ്ധ ദമ്പതികള്‍.

കേസുമായി കോടതിയില്‍ പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വൃദ്ധ ദമ്പതികള്‍ ആരംഭിച്ചു കഴിഞ്ഞു. 'ഞങ്ങള്‍ക്ക് പൂന്തോട്ടം ഉപയോഗിക്കാന്‍ കഴിയില്ല, ഞങ്ങള്‍ക്ക് ജനാലകള്‍ ഒന്നും തന്നെ തുറക്കാന്‍ കഴിയുന്നില്ലെന്ന് ജര്‍മ്മന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫ്രെഡറിക്-വില്‍ഹെം പറഞ്ഞു.

രാവിലെ എട്ട് മണി വരെ കുഴപ്പമില്ല, കോഴിയെ പൂട്ടിയിടും. എന്നാല്‍ അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ദിവസേന 100 മുതല്‍ 200 തവണ വരെ കോഴി കൂവിക്കൊണ്ടിരിക്കുകയാണെന്ന് ദമ്പതികള്‍ പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് അസഹനീയമാണെന്ന് ഫ്രെഡറിക്കിന്റെ ഭാര്യയും പറഞ്ഞു. കൂടാതെ ഇവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ദമ്പതികളുടെ അഭിഭാഷകനും വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് കോഴി ഉടമ രംഗത്തെത്തി. പിടകോഴികള്‍ക്കിടയില്‍ ക്രമം നിലനിര്‍ത്താന്‍ ഈ കോഴിയെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൈക്കല്‍ ഡി പ്രതികരിച്ചു. പിടക്കോഴികള്‍ക്ക് പൂവന്‍ കോഴി വേണം, അല്ലാത്ത പക്ഷം ശരിയാവില്ല. 2018ല്‍ മൈക്കിള്‍ മുട്ടകള്‍ക്കായി അഞ്ച് കോഴികളെ വളര്‍ത്താന്‍ ആരംഭിച്ചതാണ്. അതില്‍ ഒന്നാണ് ഈ പൂവന്‍ കോഴി. ഈ കോഴിയാണ് ഇപ്പോള്‍ അയല്‍വാസികള്‍ക്ക് ശല്യമായി മാറിയിരിക്കുന്നത്.

വര്‍ഷങ്ങളോളം പതിവ് ശല്യം സഹിച്ച ഫ്രെഡറിക്-വില്‍ഹെമും ജുട്ടയും ഒടുവില്‍ ഉടമ മൈക്കിളിനെതിരെ ലെംഗോ ജില്ലാ കോടതിയില്‍ കോടതിയില്‍ ഹാജരാകും. ഈ കോഴിയുടെ ശല്യം അവസാനിപ്പിക്കാന്‍ ഞങ്ങല്‍ പരമാവധി ശ്രമിച്ചു, ഞങ്ങളുടെ മക്കളും ശ്രമിച്ചു. പറ്റാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ദമ്പതികല്‍ പറഞ്ഞു.
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications