Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറ്റ് ഹൗസ് അണിയറകഥ.. ട്രംപുമായുളള ബന്ധം.. ഹോപ് ഹിക്‌സിന്റെ ഡയറിക്ക് പിന്നാലെ അമേരിക്കന്‍ പ്രസാധകര്‍

10 മില്യണ്‍ എന്ന വമ്പന്‍ തുകയാണ് ഹിക്‌സിനായി പ്രസാധകര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസാധകരെല്ലാം ഇപ്പോള്‍ ഒരു സ്ത്രീക്ക് പിന്നാലെയാണ്. അപ്രശസ്തമായ വ്യക്തിയൊന്നുമല്ല അവര്‍. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച ഹോപ്പ് ഹിക്‌സിന് പിന്നാലെയാണ് ഇവരെല്ലാം. ട്രംപുമായി ഏറ്റവും അടുപ്പമുള്ള വ്യക്തികളിലൊരാളായിരുന്നു ഹോപ് ഹിക്‌സ്.

വൈറ്റ്ഹൗസിന്റെ അണിയറകഥകള്‍ക്കാണ് പ്രസാധകരെല്ലാം ഇപ്പോള്‍ ഇവര്‍ക്ക് ചുറ്റും കൂടിയിരിക്കുന്നത്. വലിയൊരു തുക ഇതിനായി അവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുമുണ്ട് പ്രസാധകര്‍.

ഹോപ്പ് ഹിക്‌സ്

ഹോപ്പ് ഹിക്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത വ്യക്തികളൊരാളാണ് ഹോപ്പ് ഹിക്‌സ്. വൈറ്റ് ഹൗസിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഹിക്‌സ് എത്തുന്നത് തന്നെ ഈ ബന്ധം ഉപയോഗിച്ചാണ്. ഭാര്യയും മകളും കഴിഞ്ഞാല്‍ ട്രംപില്‍ ഏറ്റവും സ്വാധീനം ചെലുത്താന്‍ സ്വാധീനിക്കുന്ന വ്യക്തിയെന്ന വിശേഷണമാണ് ഹിക്‌സിനുള്ളത്.

ഡയറി

ഡയറി

വൈറ്റ്ഹൗസില്‍ താന്‍ ചെലവിട്ട നാളുകളെ കുറിച്ച് ഹിക്‌സിന്റെ കൈവശം ഒരു ഡയറിയുണ്ടെന്ന് പ്രസാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രാജ്യത്തെ ഞെട്ടിക്കുന്ന കാര്യങ്ങളുണ്ടെന്നാണ് പ്രസാധകരുടെ വാദം. പ്രസിഡന്റുമായുള്ള സംഭാഷണങ്ങളും ഇതില്‍ ഉണ്ട്.

പ്രസാധകര്‍

പ്രസാധകര്‍

10 മില്യണ്‍ എന്ന വമ്പന്‍ തുകയാണ് ഹിക്‌സിനായി പ്രസാധകര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ കര്‍ദാഷിയാന്‍സ്: ഏന്‍ അമേരിക്കന്‍ ഡ്രാമ എന്ന പുസ്തകം ഏഴുതിയ ജെറി ഓപ്പന്‍ഹെയ്മറും ഹിക്‌സിന്റെ ഡയറിക്കായി ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്.

സിനിമാ നിര്‍മാതാക്കള്‍

സിനിമാ നിര്‍മാതാക്കള്‍

ഹിക്‌സിന്റെ ഡയറിക്ക് ഹോളിവുഡില്‍ ഇപ്പോള്‍ തന്നെ നിരവധി ആവശ്യക്കാറുണ്ട്. ഒന്നിലധികം നിര്‍മാതാക്കള്‍ ഹിക്‌സുമായി ഡയറിയെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു. ഇക്കൂട്ടത്തില്‍ വനിതയായ ഒരു മുന്‍നിര നിര്‍മാതാവും ഉണ്ടെന്നാണ് സൂചന. അതേസമയം ടിവി സീരിയലിനായി ഇവരെ നിര്‍മാതാക്കള്‍ സമീപിച്ചിട്ടുണ്ട്.

ഫാഷന്‍ പ്രമോട്ടര്‍

ഫാഷന്‍ പ്രമോട്ടര്‍

ട്രംപ് കുടുംബത്തിന്റെ ഫാഷന്‍ പ്രമോട്ടറായിട്ടാണ് ഹിക്‌സ് ആദ്യം പ്രശസ്തയായത്. പിന്നീട് ഇവാന്‍ക ട്രംപിന്റെ ഫാഷന്‍ പ്രമോട്ടറുമായി. ഇതിന് ശേഷം ട്രംപും അദ്ദേഹത്തിന്റെ കുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധം ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്ക് നയിക്കുകയായിരുന്നു.

വൈറ്റ്ഹൗസ്

വൈറ്റ്ഹൗസ്

വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ജനങ്ങള്‍ അറിയാനുണ്ട്. അതില്‍ നല്ലതും ചീത്തയുമുണ്ട്. എല്ലാത്തിലും ഹിക്‌സിന് നേരിട്ട് പങ്കുണ്ടെന്ന് ഉറപ്പാണ്. അവരറിയാതെ ഒന്നും വൈറ്റ്ഹൗസില്‍ നടക്കില്ല. അതുകൊണ്ട് എല്ലാകാര്യങ്ങളും അവര്‍ തന്നെ വെളിപ്പെടുത്തണമെന്ന് പ്രസാധകര്‍ പറയുന്നു.

റോബ് പോര്‍ട്ടര്‍

റോബ് പോര്‍ട്ടര്‍

റോബ് പോര്‍ട്ടറുമായുള്ള ഹിക്‌സിന്റെ വെളിപ്പെടുത്തലാണ് പ്രസാധകര്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഭാര്യാപീഡകനായ റോബ് പോര്‍ട്ടറുമൊത്തുള്ള ചൂടന്‍ കഥകള്‍ നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ഹിക്‌സിന്റെ വെളിപ്പെടുത്തലിന്റെ ആവശ്യം. ഇപ്പോഴത്തെ രാജിക്ക് കാരണം റോബാണെന്നും സൂചനയുണ്ട്.

ട്രംപിനെ കൈവിടില്ല

ട്രംപിനെ കൈവിടില്ല

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഹിക്‌സിന്റെ ഡയറിയിലുള്ളത്. ഇത് അവര്‍ ഒരു കാരണവശാലും പുറത്തുവിടില്ലെന്നാണ് സൂചന. ട്രംപുമായുള്ള ബന്ധം അത്രയ്ക്ക് അടുപ്പമേറിയതാണെന്ന്് സൂചനയുണ്ട്. റഷ്യന്‍ ബന്ധത്തില്‍ പോലും തെറ്റായ സത്യവാങ്മൂലം നല്‍കിയത് ട്രംപുമായുള്ള ദൃഢമായ ബന്ധത്തെ തുടര്‍ന്നാണെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+