• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂപെര്‍ഡ് മര്‍ഡോക് വിവാഹ മോചിതനാകുന്നു; ഭാര്യക്ക് നല്‍കേണ്ടത് കോടികള്‍, കേട്ടാല്‍ ഞെട്ടും!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹ മോചിതനാകുന്നു. ജെറി ഹാളുമായിട്ടുള്ള ബന്ധമാണ് മര്‍ഡോക് വേര്‍പിരിയുന്നത്. അതേസമയം വലിയ ചര്‍ച്ചയാണ് ഇത് പൊതു സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെറി ഹാളിന് നല്‍കാനുള്ള ജീവനാംശമാണ് ഏറ്റവും ഞെട്ടിക്കുന്നത്. അതുകൊണ്ടാണ് ഇത് വാര്‍ത്താ പ്രാധാന്യം നല്‍കുന്നത്.

ശതകോടീശ്വരന്‍ കൂടിയാണ് മര്‍ഡോക്ക്. ഇരുവരും തമ്മില്‍ വിവാഹമോചന ധാരണയില്‍ എത്തിയിരിക്കുകയാണ്. ജെറി ഹാള്‍ ആണെന്ന് മോഡലിംഗ് ലോകത്തെ സൂപ്പര്‍ മോഡലാണ്. ഇവര്‍ മര്‍ഡോക്കിനെതിരെ നല്‍കിയ കേസും ഇതേ തുടര്‍ന്ന് പിന്‍വലിച്ചു. പകരമാണ് ജീവനാംശമാണ് നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ആറ് വര്‍ഷത്തെ വിവാഹ ബന്ധമാണ് ഇവര്‍ വേര്‍പിരിയുന്നത്. ഇരുവരുടെയും പ്രണയം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ വിവാഹ മോചനം എല്ലാവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായിരിക്കാന്‍ തീരുമാനിച്ചുവെന്നാണ് പറയുന്നത്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2016 മാര്‍ച്ച് നാലിനാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ബന്ധം അവസാനിച്ചതായി മര്‍ഡോക് ഇമെയില്‍ വഴി ജെറി ഹാളിനെ അറിയിക്കുകയായിരുന്നു.

2

മര്‍ഡോക്കിന്റെ തീരുമാനത്തിന് പിന്നാലെ വിവാഹ മോചനം ഫയല്‍ ചെയ്യുകയായിരുന്നു ജെറി ഹാള്‍. താനാകെ തകര്‍ന്ന് പോയെന്നാണ് ജെറി സുഹൃത്തുക്കളോട് പറഞ്ഞത്. വല്ലാത്തൊരു വേദനയിലായിരുന്നു താന്‍. അക്കാര്യം അറിഞ്ഞപ്പോള്‍ മനസ്സ് തകര്‍ന്ന് പോയി. ഈ ബന്ധം തകരാന്‍ മര്‍ഡോക്കിന്റെ മക്കളാണ്. ഇവര്‍ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് വിവരം. എന്നാല്‍ മര്‍ഡോക് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

3

കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രംകണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

ജെറി നിലവില്‍ താമസിക്കുന്ന ഇടം മര്‍ഡോക്കിന്റെ 13 ഏക്കറിലുള്ള വൈന്‍ യാര്‍ഡിലാണ്. ഇത് കാലിഫോര്‍ണിയയിലെ ബെല്‍ എയറിലാണ്. 37 മില്യണ്‍ വില വരുന്ന വൈന്‍ യാര്‍ഡാണിത്. റോളിംഗ് സ്‌റ്റോണിന്റെ ഗായകന്‍ മൈക്ക് ജാഗറുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു ഹാള്‍. ഈ ബന്ധം പിരിഞ്ഞാണ് മര്‍ഡോക്കുമായി അടുപ്പത്തിലായത്. അതേസമയം മര്‍ഡോക്കിന്റെ നാലാമത്തെ വിവാഹ മോചനമാണിത്.

4

ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്‍ശന്‍, മൊഞ്ച് കൂടിയെന്ന് ആരാധകര്‍

അതേസമയം ജീവനാംശമായി വലിയ തുക ജെറിക്ക് ലഭിക്കുമെന്നാണ് സൂചന. ന്യൂയോര്‍ക്കിലെ വമ്പന്‍ അഭിഭാഷകയായ ജൂഡി പോളാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. ഹോളിവുഡ് താരങ്ങള്‍ക്ക് വേണ്ടി ഹാജരാവുന്നവരാണ് ജൂഡി. 50 മില്യണെങ്കിലും ജീവനാംശമായി കിട്ടുമെന്നാണ് സൂചന. മര്‍ഡോക്കിന് 250 മില്യണില്‍ അധികം ആസ്തിയുണ്ട്. വീടുകള്‍ വേറെയുമുണ്ട്. മര്‍ഡോക്കിന്റെ വൈന്‍ യാര്‍ഡില്‍ നിന്ന് ജെറിക്ക് പുറത്തുപോവേണ്ടി വരുമെന്നാണ് വിവരം. മര്‍ഡോക്കിന്റെ മുന്‍ ബന്ധത്തിലുള്ള മക്കള്‍ക്ക് ഇവരോട് ഒട്ടും താല്‍പര്യമില്ലെന്നാണ് വിവരം.

5

1920കളില്‍ നിര്‍മിച്ചതാണ് ഈ വൈന്‍ യാര്‍ഡ്. പതിനൊന്നോളം കിടപ്പുമുറികളുണ്ട് ഇത്. 27 മില്യണിന് 2013ലാണ് മര്‍ഡോക് ഇത് വാങ്ങിയത്. മൊണ്ടാനയിലെ 200 മില്യണ്‍ വില വരുന്ന കൃഷി ഭൂമിയും ജെറിക്ക് കിട്ടാനുള്ള സാധ്യത കുറവാണ്. വൈന്‍ യാര്‍ഡ് ഇവര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കോടതിയിലെ അഡ്രസിലും ഈ വൈന്‍ യാര്‍ഡിന്റെ മേല്‍ വിലാസമാണ് നല്‍കിയത്. എന്നാല്‍ മര്‍ഡോക്ക് ഇവിടെ തന്നെ താമസിക്കുമെന്നാണ് വിവരം. വിട്ടുകൊടുക്കാനും താല്‍പര്യമില്ല.

6

റോബര്‍ട്ട എസ് കോഹനാണ് മര്‍ഡോക്കിന് വേണ്ടി ഹാജരാവുന്നത്. മെലിന്ദ ബില്‍ ഗേറ്റ്‌സിനായി അദ്ദേഹമാണ് വാദിച്ചത്. അതേസമയം ബ്രിട്ടനിലെ ഹെന്‍ലിയില്‍ 13 മില്യണ്‍ വില മതിക്കുന്ന ഒരു വീട് ജെറിക്ക് ജീവനാംശമായി ലഭിക്കും. ഫ്രാന്‍സിലെ ഒരു വീടും ലഭിക്കും. ഇത് നാല് വര്‍ഷം മുമ്പ് വാങ്ങിയതാണ്. അതേസമയം മെയ് മാസത്തിന് ശേഷമാണ് ഇവര്‍ തമ്മിലുള്ള ബന്ധം മോശമായതെന്നാണ് സൂചന. മൊണ്ടാനയിലെ കൃഷി ഭൂമിയില്‍ ജെറിക്കും അവകാശം ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിനെ ചൊല്ലിയുള്ള തര്‍ക്കം കുടുംബത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. അതാണ് വിവാഹ മോചനത്തിലെത്തിച്ചതും.

ഫൈറ്റര്‍ പൈലറ്റ്, സ്‌കൂബാ ഡൈവിംഗുമറിയാം, ഇനി ബഹിരാകാശത്തേക്ക്, തരംഗമായി മലയാളി പെണ്‍കുട്ടി!!ഫൈറ്റര്‍ പൈലറ്റ്, സ്‌കൂബാ ഡൈവിംഗുമറിയാം, ഇനി ബഹിരാകാശത്തേക്ക്, തരംഗമായി മലയാളി പെണ്‍കുട്ടി!!

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  English summary
  rupert murdoch and jerry hall reach divorce settlement, look at how much alimony she gets, viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X