Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണം രൂക്ഷം: റഷ്യൻ സേന വീണ്ടും മേയറെ തട്ടിക്കൊണ്ടുപോയതായി യുക്രൈൻ

കീവ് : റഷ്യൻ സേന വീണ്ടും യുക്രൈനിൽ നിന്ന് മേയറെ തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ. യുക്രൈൻ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈൻ ജനതയിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് അധിനിവേശം നടത്തുന്നവർ തീവ്രവാദികൾ ആകുകയാണ്. യുക്രൈനും ജനാധിപത്യത്തിനും മേൽ റഷ്യ നടത്തുന്ന തീവ്രവാദം അവസാനിപ്പിക്കാൻ അന്താരാഷ്‌ട്ര സംഘടനകളോട് ആവശ്യപ്പെടുകയാണെന്ന് ട്വിറ്റററിലൂടെ അദ്ദേഹം പറഞ്ഞു. റഷ്യൻ മിലിട്ടറിയുമായി സഹകരിക്കാത്തതിനെ തുടർന്ന് മെലിറ്റോപോൾ സിറ്റി മേയറെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയെന്ന് യുക്രൈൻ സേന ആരോപിച്ചിരുന്നു.

അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിക്കുന്നതാണ് റഷ്യയുടെ ഈ നടപടികളെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി പറഞ്ഞു. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. തീവ്രവാദം ആരോപിച്ചാണ് റഷ്യൻ സേന തട്ടിക്കൊണ്ടുപോകൽ നടത്തുന്നതെന്ന് യുക്രൈൻ ആരോപിച്ചു.

ആക്രമണം ശക്തമാക്കി റഷ്യ

റഷ്യൻ സേന ആക്രമണം ശക്തമാക്കുന്നതിനെ തുടർന്ന് യുക്രൈന് കൂടുതൽ ആയുധങ്ങൾക്കും ഉപകരണങ്ങൾക്കുമായി അമേരിക്ക 200 മില്യൺ ഡോളർ അനുവദിച്ചു. വൈറ്റ്ഹൗസിന്‍റെ ട്വിറ്റർ ഹാൻഡിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 2021 ജനുവരി മുതൽ യുക്രൈന് യുഎസിന്‍റെ മൊത്തം സുരക്ഷാ സഹായം 1.2 ബില്യൺ ഡോളറായി. യുക്രൈന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

മരിച്ചവരുടെ എണ്ണം കൂടുന്നു

യുക്രൈനിൽ ഇതിനകം സാധാരണക്കാരായ ആയിരക്കണക്കിന് പേരാണ് റഷ്യൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേ സമയം സാധാരാണക്കാരെ രക്ഷപ്പെടുത്താൻ യുക്രൈൻ പരാജയപ്പെടുന്നുവെന്നാണ് റഷ്യൻ സേനയുടെ ആരോപണം. നമുക്ക് പോരാട്ടം തുടരേണ്ടതുണ്ടെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്‌ളാഡിമിർ സെലൻസ്‌കി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം

റഷ്യൻ സേനയുടെ ആക്രമണത്തിൽ ഇതിനകം 1300 യുക്രൈൻ ട്രൂപ്പുകൾ കൊല്ലപ്പെട്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ സമാധാന ചർച്ചകൾ വേഗത്തിലാക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ജർമൻ ചാൻസലർ ഒലാഫ്‌ ഷോൾസുമായും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും യുക്രൈൻ പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിരുന്നു. തുടർന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റ് പുടിനുമായും സംസാരിച്ചിരുന്നു. അടിയന്തരമായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതാണ് യുക്രൈൻ നേതാക്കൾക്ക് മുന്നിലേക്ക് വച്ച ആവശ്യം.

പലായനം കൂടുതൽ പോളണ്ടിലേക്ക്

കീവിലെ വാസിൽകീവ് മേഖലയിലെ യുക്രൈനിയൻ എയർബേസിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയെന്ന് മേഖലയിലെ മേയറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടുങ്ങിക്കിടക്കുന്ന പ്രദേശങ്ങളിൽ രക്ഷാദൗത്യ സമയത്തും റഷ്യൻ സേന ആക്രമണം നടത്തുകയാണെന്നും ശനിയാഴ്‌ച മാത്രമായി 13,000ത്തോളം പേരെ നഗരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.

ഒവൈസി വീണ്ടും വില്ലന്‍, ഒറ്റ സീറ്റില്ലാതെ എസ്പിയെ വീഴ്ത്തി, ബിജെപിയെ വിജയിപ്പിച്ചത് ഈ സീറ്റുകളില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+