റഷ്യയും യുക്രൈനും തമ്മിൽ ഊർജ മേഖലയിലെ വെടിനിർത്തലിൽ ധാരണ; പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: റഷ്യയും യുക്രൈനും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ധാരണ ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഇരുപക്ഷവും ഇത് ലംഘിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി ഇതേക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് പ്രതികരിച്ചത്.

റഷ്യയും യുക്രൈനും തമ്മിൽ ഊർജമേഖലയിൽ വെടിനിർത്തൽ നിലവിൽ വന്നതായി ട്രംപ് അറിയിച്ചെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. എന്നാൽ റഷ്യ ഇത്തരമൊരു ധാരണ അംഗീകരിച്ചാൽ യുക്രൈനും അതിന് തയ്യാറാണെന്ന് സെലൻസ്‌കി വാർത്താമാധ്യമമായ ആക്‌സിയോസിനോട് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ട്രംപ് ഇക്കാര്യം ചർച്ച ചെയ്‌ത്‌ ധാരണയിലെത്തിയതാണെങ്കിൽ വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കണമെന്നും യുക്രൈൻ അത് അംഗീകരിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി.

trump

എന്നാൽ, റഷ്യയുടെ ഭാഗത്തുനിന്ന് ഈ ധാരണ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. 2022ൽ യുദ്ധം ആരംഭിച്ചതുമുതൽ റഷ്യയും യുക്രൈനും പരസ്‌പരം ഊർജ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിവരുന്ന സാഹചര്യമായിരുന്നു. ഇതുമൂലം പ്രധാന വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾക്കും മറ്റ് നിർണായക സംവിധാനങ്ങൾക്കും നാശനഷ്‌ടമുണ്ടാകുകയും ഊർജവിതരണം തടസപ്പെടുകയും ചെയ്‌തിട്ടുണ്ട്.

റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളെ ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്. റഷ്യൻ ഇന്ധനത്തിനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാൻ അമേരിക്ക താൽക്കാലികമായി തീരുമാനിച്ചതിന് പിന്നാലെ, യുക്രൈനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സമയമായെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി, റഷ്യ 60 ദിവസത്തെ വെടിനിർത്തലിന് തയ്യാറായാൽ യുക്രൈനിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാമെന്ന് സെലൻസ്‌കി പറഞ്ഞു. റഷ്യയോട് രണ്ട് മാസത്തെ പൂർണ വെടിനിർത്തൽ അനുവദിക്കാൻ ആവശ്യപ്പെടണമെന്നും ആ കാലയളവിൽ തിരഞ്ഞെടുപ്പ് നടത്താൻ യുക്രൈൻ തയ്യാറാണെന്നും അദ്ദേഹം എബിസി ന്യൂസിന്റെ 'ദിസ് വീക്ക്' പരിപാടിയിൽ വ്യക്തമാക്കി.

റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ സൈനികനിയമം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതിന് നിയന്ത്രണമുണ്ട്. അതിനിടെ റഷ്യൻ ഊർജമേഖലയോടുള്ള ട്രംപിന്റെ സമീപനത്തിൽ മാറ്റം പ്രകടമാകുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്. ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ റഷ്യയിൽനിന്ന് കൂടുതൽ ഇന്ധനം ലഭ്യമാക്കാൻ അമേരിക്ക ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ നേരത്തെ അധിക തീരുവ ചുമത്തിയ ട്രംപ് ഭരണകൂടം ഇപ്പോൾ റഷ്യൻ ഡീസൽ ലഭ്യമാക്കാനുള്ള നീക്കത്തിലാണ്. നവംബർ മൂന്നിന് നടക്കുന്ന അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില ഉയരുന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ബാധിക്കുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma