കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുക്രൈന്‍ നഗരത്തില്‍ റഷ്യയുടെ ആക്രമണം

Google Oneindia Malayalam News

കീവ്: യുക്രൈനില്‍ 36 മണിക്കൂര്‍ നീണ്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പേ വീണ്ടും ആക്രമണവുമായി റഷ്യ. ഓര്‍ത്തഡോക്‌സ് ക്രിസ്മസിന്റെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പത്ത് മാസത്തോളമായി നീളുന്ന യുദ്ധത്തില്‍ ആദ്യത്തെ സമാധാന നീക്കമായിരുന്നു ഇത്. എന്നാല്‍ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

യുക്രൈന്റെ കിഴക്കന്‍ ഭാഗങ്ങള്‍ റഷ്യയുടെ ആക്രണത്തില്‍ തകര്‍ന്നിരിക്കുകയാണ്. റഷ്യയിലും യുക്രൈനിലുമുള്ളവര്‍ സമാധാനത്തോടെ ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷിക്കട്ടെ എന്നായിരുന്നു വ്‌ളാദിമിര്‍ പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്. എന്നാല്‍ ഈ വാക്ക് കാറ്റില്‍ പറത്തിയാണ് പുതിയ ആക്രമണം.

1

36 മണിക്കൂര്‍ നീണ്ടുനില്‍ക്കേണ്ടതായിരുന്നു വെടിനിര്‍ത്തല്‍. പക്ഷേ ആക്രമണത്തെ തുടര്‍ന്ന് വ്യോമാക്രമണ സൈറണുകളാണ് യുക്രൈന്‍ നഗരത്തില്‍ മുഴങ്ങിയത്. അതേസമയം റഷ്യയുടെ ഉദ്ദേശങ്ങളെ യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി ചോദ്യം ചെയ്തു. ക്രെംലിന്‍ എല്ലാവരെ കൊണ്ടും യുദ്ധം നിര്‍ത്തിച്ചു.

മേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനംമേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനം

എന്നാല്‍ അവര്‍ തന്നെ ഇപ്പോള്‍ വര്‍ധിത വീര്യത്തോടെ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും സെലിന്‍സ്‌കി ആരോപിച്ചു. ക്രിസ്മസിന്റെ പേരില്‍ അവര്‍ യുക്രൈന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തടയുകയാണ്. ഡോണ്‍ബാസ് മേഖലയില്‍ യുക്രൈന്‍ സൈന്യം നടത്തിയ മുന്നേറ്റത്തെ തടയാനാണ് ഈ നീക്കം നടത്തിയതെന്നും സെലിന്‍സ്‌കി ആരോപിച്ചു.

ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍

റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയത്ത് ആയുധങ്ങളും, വെടിക്കോപ്പുകളും, കൂടുതല്‍ സൈനികരെയും ഈ മേഖലയില്‍ വിന്യസിച്ചുവെന്നും സെലിന്‍സ്‌കി പറഞ്ഞു. അതേസമയം വ്‌ളാദിമിര്‍ പുടിന്റെ അഭ്യര്‍ത്ഥന പൂര്‍ണമായും തള്ളില്ലെന്ന സൂചനയാണ് സെലിന്‍സ്‌കി നല്‍കുന്നത്.

വെടിനിര്‍ത്തല്‍ ലംഘിക്കാനില്ലെന്നും സെലിന്‍സ്‌കി സൂചിപ്പിച്ചു. സെലിന്‍സ്‌കിയുടെ അതേ നിലപാട് തന്നെയാണ് യുഎസ് പ്രസിഡന്റും എടുത്തത്. ക്രിസ്മസ്-പുതുവത്സര ദിനത്തിലും പുടിന്‍ ആശുപത്രികളും, നഴ്‌സറികളും, ള്ളികളും ബോംബിട്ട് തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടതെന്ന് ബൈഡന്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് പിന്നിലുള്ള പുടിന്റെ ഉദ്ദേശ ശുദ്ധിയില്‍ അധികം വിശ്വാസമില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെദ് പ്രൈസ് പറഞ്ഞു. ക്രെംലിന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ പറ്റില്ലെന്നും പ്രൈസ് വ്യക്തമാക്കി.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

സമാധാന നീക്കം വെറും തന്ത്രമാണ്. റഷ്യക്ക് ഗുണകരമായി കാര്യങ്ങള്‍ മാറ്റി, വീണ്ടും യുക്രൈനെ ആക്രമിക്കാനുള്ള ഒരുക്കമാണിതെന്നും പ്രൈസ് ആരോപിച്ചു. അത് റഷ്യന്‍ സൈന്യത്തിന് മാത്രം ഗുണം ചെയ്യുന്നതാണ്.

ഇത് ലംഘിച്ചാല്‍, യുക്രൈന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന പേരില്‍ യുദ്ധം തുടരാനുമാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്നും പ്രൈസ് പറഞ്ഞു. അതേസമയം വെടിനിര്‍ത്തല്‍ ലംഘനത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

English summary
russia attacked ukraine's eastern part hours after announcing ceasefire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X