കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കെതിരേ റഷ്യയും ഇറാനും: സിറിയയെ തൊട്ടാല്‍ ഇനി കൈ പൊള്ളുമെന്ന് മുന്നറിയിപ്പ്

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോവ്, സിറിയന്‍ മന്ത്രി വലീദ് മുഅല്ലം, ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് എന്നിവരാണ് മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത്.

  • By Ashif
Google Oneindia Malayalam News

മോസ്‌കോ: സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടിക്കെതിരേ മൂന്ന് രാജ്യങ്ങള്‍ സംയുക്ത നീക്കത്തിന്. റഷ്യയും സിറിയയും ഇറാനും ചേര്‍ന്നാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഇവര്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നു. ഇനി ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ഫലമെന്ന് മൂന്ന് രാജ്യങ്ങളും അറിയിച്ചു.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോവ്, സിറിയന്‍ മന്ത്രി വലീദ് മുഅല്ലം, ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് എന്നിവരാണ് മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച മൂന്ന് നേതാക്കളും സിറിയയിലെ രാസായുധ ആക്രമണം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Syria

സിറിയയില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് റഷ്യയും ഇറാനും വ്യക്തമാക്കി. ഇനിയും ആക്രമണം നടത്തുമെന്നാണ് അമേരിക്ക പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും മൂന്ന് രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പറഞ്ഞു.

സിറിയയില്‍ അമേരിക്ക ആക്രമണം നടത്തിയാല്‍ പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും റഷ്യയും ഇറാനും സിറിയയും വ്യക്തമാക്കി. എന്നാല്‍ അമേരിക്ക നടത്തിയ ആക്രമണം നിയമപരമാണെന്ന് യുഎസ് വിദേശകാര്യ വകുപ്പ് അവകാശപ്പെട്ടു.

English summary
Russia, Syria and Iran strongly warned the US on Friday against launching new strikes on Syria, and called for an international probe into last week’s chemical attack there. However, a US State Department official who spoke to Arab News on condition of anonymity on Friday reaffirmed the legitimacy of President Donald Trump’s military action.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X