Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിൽ റഷ്യൻ പാസ്പോർട്ട് വിതരണം; ചിലയിടത്ത് റഷ്യൻ കറൻസിയും

മെക്സിക്കോ: റഷ്യ പിടിച്ചെടുത്ത യുക്രൈൻ ന ഗരങ്ങളിൽ ജനങ്ങൾക്ക് റഷ്യ പാസ്പോർട്ട് വിതരണം ചെയ്യുന്നതായി റിപ്പോർട്ട്. ശനിയാഴ്ച 23 കെർസൺ നിവാസികൾക്ക് റഷ്യൻ പാസ്‌പോർട്ട് ലഭിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയുടെ ടാസ് വാർത്താ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. സമാനമായ കൂടുതൽ നടപടികൾ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചുവരുകയാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ആയിരക്കണക്കിന് ആളുകൾ പാസ്പോർട്ടിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അതിന്റെ അവകാശവാദം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ടാസ് പറയുന്നു. "ഞങ്ങളുടെ എല്ലാ കെർസോണൈറ്റ് സഖാക്കൾക്കും പാസ്‌പോർട്ടും റഷ്യൻ പൗരത്വവും എത്രയും വേഗം ലഭിക്കാൻ ആഗ്രഹിക്കുന്നു". എന്ന് ഖേർസണിലെ റഷ്യൻ നിയുക്ത സൈനിക ഗവർണർ വോളോഡിമർ സാൽഡോ പറഞ്ഞു. അതേ സമയം പുടിന്റെ ഉത്തരവ് നിയമപരമായി അസാധുവാണ് എന്ന് പറഞ്ഞുകൊണ്ട് യുക്രൈൻ രം ഗത്ത് വന്നിട്ടുണ്ട്. റഷ്യയുടെ ഈ നീക്കം തങ്ങളുടെ പ്രദേശിക അഖണ്ഡതയുടെ നഗ്നമായ ലംഘനം ആണെന്നും യുക്രൈൻ ആരോപിച്ചു. 2014 മുതൽ റഷ്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലം ആണ് ഡോൺബാസ്. ഇവിടെ പാസ്പോർട്ട് വിതരണം ചെയ്യുന്നതിൽ തെറ്റില്ല എന്നാണ് റഷ്യ അവകാശപ്പെടുന്നത്.

 ukrain

അതേ സമയം റഷ്യ ക്രിമിയയും ഡോൺബാസും പിടിച്ചടക്കിയത് അന്താരാഷ്ട്രതലത്തിൽ അപലപിക്കപ്പെട്ടു. ഈ ന ഗരങ്ങൾക്ക് പിന്നാലെ റഷ്യ പിടിച്ചെടുത്ത മറ്റ് ന ഗരങ്ങളിലും പാസ്പോർട്ട് വിതരണം നടക്കുമോ എന്ന ഭയം യുക്രൈന് ഉണ്ട്. തദ്ദേശവാസികൾ റഷ്യക്കാരായിക്കഴിഞ്ഞാൽ, അവരെ സംരക്ഷിക്കണമെന്ന് റഷ്യ അവകാശപ്പെട്ടേക്കാം. ഖേർസണിൽ യുക്രൈൻ കറൻസയായ ഹ്രിവ്നിയയ്ക്ക് പകരം റൂബിൾ ഉപയോഗിക്കാനുള്ള റഷ്യൻ ഉത്തരവ് യുക്രൈനിയക്കാർ ലംഘിച്ചതായും റിപ്പോർട്ടുകളുണ്ട്. ക്രിമിയയിലും ഡോൺബാസിലും റഷ്യ റൂബിൾ അവതരിപ്പിക്കുകയും റഷ്യൻ പാഠ്യപദ്ധതി സ്വീകരിക്കാൻ സ്‌കൂളുകളെ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്. ഡൊനെറ്റ്‌സ്‌കും ലുഹാൻസ്കും ചേർന്ന് നിർമ്മിച്ച വ്യവസായ മേഖല, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ഉൾപ്പെടുന്ന മെലിറ്റോപോൾ എന്നിവ ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ കൈവശമാണ്.

ഇവിടങ്ങളിൽ യുക്രൈൻ നിയമിച്ചിരുന്ന പ്രദേശിക ഉദ്യോ ഗസ്ഥരേയും റഷ്യ പുറത്താക്കിയതായി റിപ്പോർട്ട് ഉണ്ട്. ഡോൺബാസ് നഗരമായ സെവെറോഡോനെറ്റ്‌സ്കിൽ ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. അതേ സമയം യുദ്ധത്തിൽ യുക്രൈന്റെ പീരങ്കി ഷെല്ലുകളുടെ ശക്തി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ഒരു തെക്കൻ ഗവർണർ പറയുന്നു. ദീർഘദൂര പീരങ്കികളുടെയും വെടിക്കോപ്പുകളുടെയും വിതരണം വേഗത്തിലാക്കാൻ യുക്രൈന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+