എണ്ണക്കമ്പനി തലപ്പത്തുള്ളവരുടെ മരണം തുടര്‍കഥയാകുന്നു; റഷ്യയില്‍ സംഭവിക്കുന്നത്, അടിമുടി ദുരൂഹത
മോസ്‌കോ: റഷ്യയുടെ ഓയില്‍ ചീഫ് രവില്‍ മഗനോവ് മോസ്‌കോയിലെ ആശുപത്രിയിലെ ജനലില്‍ നിന്ന് വീണ് മരിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മഗനോവ് ആത്മഹത്യ ചെയ്താണെന്നാണ് വിഷയത്തെക്കുറിച്ച് അറിവുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി പറഞ്ഞു.

67 കാരനായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു, കൂടാതെ ആന്റീഡിപ്രസന്റ് മരുന്നുകളും കഴിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവ സ്ഥലത്ത് പൊലീസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. കറഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദകരായ ലുക്കോയിലില്‍ കമ്പനി സ്ഥാപിതമായതിന് തൊട്ടുപിന്നാലെ മഗനോവ് അതിന്റെ ഭാഗമായിരുന്നു.

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
കമ്പനിയുടെ അപ്സ്ട്രീം ബിസിനസിന്റെ ചുമതല വഹിച്ചിരുന്നു. അടുത്തുള്ള വര്‍ഷങ്ങളില്‍ ഒപെക് മീറ്റിംഗുകള്‍ക്ക് മുന്നോടിയായി, മറ്റ് എണ്ണ കമ്പനികള്‍ക്കൊപ്പം റഷ്യന്‍ ഊര്‍ജ മന്ത്രാലയത്തില്‍ എക്‌സിക്യൂട്ടീവ് പതിവ് മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നു. 2020ലാണ് അദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചത്.

യുക്രെയിനില്‍ മോസ്‌കോയുടെ അധിനിവേശം രണ്ടാം ആഴ്ചയിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ, മാര്‍ച്ച് ആദ്യം 'സൈനിക സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കാന്‍' ആഹ്വാനം ചെയ്ത ഒരേയൊരു റഷ്യന്‍ എണ്ണ നിര്‍മ്മാതാവ് ലുക്കോയില്‍ ആയിരുന്നു. കമ്പനിയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രധാന ഓഹരി ഉടമയുമായ വാഗിത് അലക്പെറോവ് അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് ഏപ്രിലില്‍ രാജി പ്രഖ്യാപിച്ചു.

അതേസമയം, ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ നിരവധി ഉന്നത ബിസിനസ്സ് എക്‌സിക്യൂട്ടീവുകളില്‍ ഏറ്റവും പുതിയയാളാണ് മഗനോവ്. മുന്‍ ലുക്കോയില്‍ മാനേജര്‍ അലക്‌സാണ്ടര്‍ സബ്ബോട്ടിനെ മോസ്‌കോയ്ക്ക് പുറത്തുള്ള ഒരു വീടിന്റെ ബേസ്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് മേയ് മാസത്തില്‍ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയിലെ ഊര്‍ജ വ്യവസായവുമായി ബന്ധമുള്ള മറ്റ് നിരവധി മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി അവ്യക്തമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. മാര്‍ച്ച് 3 ന്, ലുക്കോയില്‍ യുക്രെയ്‌നിലെ ദുരന്ത സംഭവങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചര്‍ച്ചകളിലൂടെ 'സായുധ സംഘട്ടനങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍' ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, മഗനോവ് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകള്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications