കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐസിസിനെതിരേ പോരാട്ടം ശക്തം; 200ലേറെ ഭീകരരെ വധിച്ചതായി റഷ്യ

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 200ലേറെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ വധിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐസിസിന് ശക്തിയുള്ള ദേര്‍ അസ്സൂറിനു നേരെ സിറിയന്‍ സൈന്യം നടത്തുന്ന സൈനിക നീക്കത്തെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

ചുരുങ്ങിയത് 20 ഐസിസ് സൈനിക വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. നേരത്തേ റഷ്യന്‍ വ്യോമാക്രമണത്തില്‍ 40 സൈനിക വാഹനങ്ങളും 100ലേറെ സൈനിക ട്രക്കുകളും തകര്‍ക്കുകയും ആയിരത്തോളം ഭീകരരെ വധിക്കുകയും ചെയ്തിരുന്നതായി കേണല്‍ ജനറല്‍ സെര്‍ജി റുഡോസ്‌കി അറിയിച്ചു.

isis-new-9

ഇറാഖിലെ മൗസിലില്‍ നിന്നും സിറിയയിലെ റഖയില്‍ നിന്നും രക്ഷപ്പെട്ട ഐ.എസ് ഭീകരര്‍ ദേര്‍ അസ്സൂറിലാണ് താവളമിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിനു നേരെ സിറിയ ആക്രമണം ശക്തമാക്കിയത്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന ദേര്‍ അസ്സൂറിനെ മൂന്നു ഭാഗത്ത് നിന്നും വളഞ്ഞിരിക്കുകയാണ് സിറിയന്‍ സൈനികര്‍. ഇറാഖ് അതിര്‍ത്തി നഗരമായ താല്‍ അഫാറിനും ശക്തമായ പോരാട്ടം നടക്കുന്നതിനാല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു താവളം ഭീകരര്‍ക്കില്ല.
English summary
Russia says 200 ISIS fighters killed in Syria air raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X