Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുന്നൂറോളം റഷ്യന്‍ ആക്രമണങ്ങള്‍, കൊല്ലപ്പെട്ടത് 40 യുക്രൈന്‍ സൈനികര്‍, കുരുതിക്കളമായി കീവും ഒഡേസയും

കീവ്: യുക്രൈനില്‍ ഇന്ന് റഷ്യ നടത്തിയത് ഇരുന്നൂറോളം സൈനിക ആക്രമണങ്ങള്‍. മൊത്തം 203 ആക്രമണങ്ങള്‍ റഷ്യ നടത്തിയെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. 74 എബോവ് ഗ്രൗണ്ട് മിലിട്ടറി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തുവെന്ന് യുക്രൈന്‍ പറഞ്ഞു. ആയുധ കേന്ദ്രങ്ങളെല്ലാം റഷ്യ തകര്‍ത്തിരിക്കുകയാണ്. പല വശങ്ങളിലൂടെ റഷ്യ നടത്തുന്ന ആക്രമണമാണ് യുക്രൈനെ അമ്പരപ്പിച്ചിരിക്കുന്നത്. സര്‍വ സന്നാഹവുമായി എത്തിയ റഷ്യ കടുത്ത ആക്രമണങ്ങളാണ് നടത്തിയെന്ന് യുക്രൈന്‍ പോലീസും അറിയിച്ചു. യുക്രൈന്റെ എല്ലാ മേഖലയിലും റഷ്യ ഇന്ന് ആക്രമണം നടത്തി. റഷ്യയുമായുള്ള നയതന്ത്ര ബന്ധം അടക്കം വിച്ഛേദിച്ചിരിക്കുകയാണ് യുക്രൈന്‍.

1

യുക്രൈന്‍ ചോരക്കളമായി എന്നാണ് സര്‍ക്കാരിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കാര്‍ക്കീവിലും സെന്‍കിക്വയിലും ടാങ്കറുകള്‍ റോഡിലൂടെ കുതിക്കുകയായിരുന്നു. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ നാല്‍പത് യുക്രൈന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രൈനിലെ പത്തോളം സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വള്ാദിമിര്‍ സെലെനിസ്‌കിയുടെ ഓഫീസ് വ്യക്തമാക്കി. കരിങ്കടലിന് സമീപമുള്ള തുറമുഖ നഗരമായ ഒഡേസയിലെ സൈനിക ബേസിലെ പതിനെട്ട് പേരാണ് കെല്ലാപ്പെട്ടത്. റഷ്യയുടെ വ്യോമാക്രമണത്തില്‍ ചുഗുയീവിലെ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സ് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ചെര്‍കാസിയിലെ ഉമാനില്‍ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ തല്‍ക്കക്ഷണം മരിക്കുന്നത് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് സെലനിസ്‌കി പറയുന്നു. മാതൃരാജ്യത്തെ പ്രതിരോധിക്കാനായി വരുന്ന ഏതൊരാള്‍ക്കും യുക്രൈന്‍ ആയുധം നല്‍കുമെന്ന് സെലെനിസ്‌കി വ്യക്തമാക്കി. ഇതിനിടെ കീവില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് പതിനാല് യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ജോ ബൈഡനോട് കൂടുതല്‍ ശക്തമായി ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുടിനെ കൂടുതല്‍ ആക്രമണത്തില്‍ നിന്ന് തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപരോധം കൊണ്ട് മാത്രം കാര്യങ്ങള്‍ നടക്കില്ലെന്നാണ് യുഎസ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുമി, കാര്‍ക്കീവ്, കേര്‍സന്‍, ഒഡേസ എന്നിവിടങ്ങളിലാണ് ഇന്ന് റഷ്യ യുക്രൈനെ ആക്രമിച്ചത്. തലസ്ഥാന നഗരിയായ കീവില്‍ അടക്കം ബോംബിംഗ് ഉണ്ടായി. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത് പിന്നീട് പല മേഖലകളിലേക്കായി മാറുകയായിരുന്നു. മൂന്ന് മേഖലകളില്‍ കൂടി റഷ്യ ആക്രമണം അഴിച്ചുവിട്ടത് യുക്രൈനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ബെലാറസ് സൈന്യത്തിന്റെ സഹായവും റഷ്യക്കുണ്ട്. അതേസമയം ചെര്‍ണോബില്‍ ആണവ കേന്ദ്രത്തിന് സമീപത്തേക്ക് പോരാട്ടം എത്തിയിരിക്കുകയാണ്. ഇവിടെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചെര്‍ണോബില്‍ പിടിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് സെലനിസ്‌കി പറഞ്ഞു. 1986ലെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം പോരാടുകയാണെന്നും സെലനിസ്‌കി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+