ഭൂമിയിലെ പോര് ബഹിരാകാശ നിലയത്തിലേക്കും? മുന്നറിയിപ്പ് വീടുമായി റഷ്യ, എന്ത് സംഭവിക്കും
മോസ്കോ: യുക്രൈന്‍ അധിനവേശത്തെ തുടർന്ന് റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധം തീർത്തും മോശമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം റഷ്യക്കെതിരെ കടുത്ത ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഈ രാജ്യങ്ങളുമായുള്ള ബന്ധം റഷ്യയും ഉപേക്ഷിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഭൂമിയിലെ പോര് ബഹിരാകാശത്തേക്കും നീളുന്നുവെന്ന സംശയവും ഉടലെടുത്തത്. യുഎസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പദ്ധതിയായ ബഹിരാകാശ നിലയത്തിൽ നിന്ന് റഷ്യയുടെ ഭാഗം വേർപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരമൊരു സംശയം ബലപ്പെട്ടത്.
സമീപ ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്നതിന്റെ ഒരു മുന്നറിയിപ്പ് വീഡിയോ ആയിട്ടാണ് റഷ്യ ഇത് പ്രചരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയുടെ ഭാഗം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടുത്തുന്നതായാണ് ഗ്രാഫിക്സിന്റെ സഹായത്തോടെ നിർമ്മിച്ച വീഡിയോയില്‍ കാണിക്കുന്നത്. റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞർ നിലയത്തിലെത്തി റഷ്യയുടെ ഭാഗ്യം വേർപെടുത്തി എടുക്കുകയാണ് ചെയ്യുന്നത്.
Russian Roskosmos creates a “joke” film about disconnecting of the Russian ISS modules from the station. Russian ISS modules like Zvezda provide most of the life support systems to the orbital station pic.twitter.com/qIVZphvfam
— Dmitri Alperovitch (@DAlperovitch) March 5, 2022

ബഹിരാകാശ നിലയത്തില്‍ നിന്നും റഷ്യ പുറത്ത് പോയാല്‍ അത് വലിയ പ്രത്യാഖാതങ്ങള്‍ക്ക് ഇടയാക്കും. ഇത് സംബന്ധിച്ച മുന്നറിയിപ്പാണ് ഈ വീഡിയോയിലൂടെ റഷ്യ അമേരിക്കയ്ക്ക് നല്‍കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധം കൂടുതല്‍ ശക്തമായ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. 47 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ റഷ്യൻ ബഹിരാകാശയാത്രികർ റഷ്യൻ ഹാച്ച് പൂട്ടുന്നതും ഫ്ലയിങ് ഔട്ട്‌പോസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതുമാണ് കാണിക്കുന്നത്.
റഷ്യയൂടെ ഈ മൊഡ്യൂളാണ് ബഹിരാകാശ നിലയത്തിന് താമസ സൗകര്യവും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും നൽകുന്നു. 2021 ലായിരുന്നു പഴയ മൊഡ്യൂള്‍ ഡീ കമ്മീഷന്‍ ചെയ്ത് റഷ്യ പുതിയത് ചേർത്തത് . നിലവില്‍ റഷ്യക്ക് പുറമെ അമേരിക്കന്‍ യൂറോപ്യന്‍ വംശജരായ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലത്തിലുള്ളത്. ആന്റൺ ഷ്കാപ്ലെറോവ്: റഷ്യൻ ബഹിരാകാശയാത്രികൻ, പ്യോട്ടർ ഡുബ്രോവ്: റഷ്യൻ ബഹിരാകാശ സഞ്ചാരി, മാർക്ക് വന്ദേ ഹെയ്: അമേരിക്കൻ ബഹിരാകാശ സഞ്ചാരി, രാജാ ചാരി: അമേരിക്കൻ ബഹിരാകാശ സഞ്ചാരി, തോമസ് മാർഷ്ബേൺ: അമേരിക്കൻ ബഹിരാകാശ സഞ്ചാരി, മത്തിയാസ് മൗറർ: യൂറോപ്യൻ ബഹിരാകാശ സഞ്ചാരി, കെയ്‌ല ബാരൺ: അമേരിക്കൻ ബഹിരാകാശ സഞ്ചാരി എന്നിവരാണ് നിലവില്‍ ബഹിരാകാശ നിലയത്തിലുള്ളത്.












Click it and Unblock the Notifications