നാറ്റോയില്‍ ഞങ്ങളും അംഗമാണ്, ആണവായുധം ഞങ്ങള്‍ക്കുമുണ്ട്; റഷ്യയുടെ ഭീഷണിയില്‍ ഫ്രാന്‍സിന്റെ മുന്നറിയിപ്പ്
പാരീസ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഫ്രാന്‍സ്. വേണ്ടി വന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയപ്പോള്‍ നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു. 'നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത ഇത്തരം അനന്തരഫലങ്ങള്‍' എന്ന പുടിന്റെ ഭീഷണി യുക്രൈന് സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് മനസിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു.
'അതെ, അറ്റ്ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്ളാഡിമിര്‍ പുടിനും മനസ്സിലാക്കണം എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇതിനെക്കുറിച്ച് മാത്രമേ പറയൂ,' ലെ ഡ്രിയാന്‍ ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ് 1ല്‍ പറഞ്ഞു. അതേസമയം റഷ്യന്‍ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 137 പേര് കൊല്ലപ്പെട്ടതായി യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി അറിയിച്ചു. തന്നെ ഇല്ലാതാക്കാന്‍ റഷ്യന്‍ അട്ടിമറി സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്കി വ്യക്തമാക്കി. എന്നാല്‍ റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് തനിച്ചായെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
'ബാങ്കുകളും അടച്ചു';'എടിഎമ്മും ഇല്ല';'പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല';'ഭക്ഷണത്തിന് കട ഇല്ല'

വ്യാഴാഴ്ച 137 പേരുടെ ജീവനാണ് നമ്മുക്ക് നഷ്ടമായത്. 316 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രതലവനെ ഇല്ലാതാക്കാന്‍ റഷ്യന്‍ സംഘം കീവില്‍ എത്തിയിരിക്കുരയാണ്, വീഡിയോ സന്ദേശത്തില്‍ സെന്‍സ്കി പറഞ്ഞു. റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് തനിച്ചായെന്നും തങ്ങള്‍ക്ക് പിന്തുണ നല്കാന് ആരും തയ്യാറായില്ലെന്നും സെലന്‍സ്കി പറഞ്ഞു. അതേസമയം യുക്രൈന് മേല്‍ ആക്രമണം തുടരവെ റഷ്യയ്ക്ക് മേല്‍ ഉപരോധം കടുപ്പിച്ച് കൊണ്ടായിരുന്നു ലോകരാജ്യങ്ങള്‍ പ്രതികരിച്ചത്. അമേരിക്കയുള്‍പ്പെടെ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. യുക്രൈനിലേക്ക് സൈന്യത്തെ അയക്കാന്‍ പദ്ധതി ഇല്ലെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു.

ബ്രിട്ടനും റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശക്തമായ സൈനിക ശക്തിയുടെ അഭാവത്തിലും റഷ്യയ്ക്കെതിരെ ചെറുത്ത് നില്‍പ്പ് തുടരുകയാണ് യുക്രൈന്. യുക്രൈന് അധിനിവേശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് റഷ്യ. യുക്രൈന്റെ സൈനിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് യുക്രൈന് പറയുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന്റെ സമ്പൂര്‍ണ നിയന്ത്രണം റഷ്യ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ യുക്രൈന് സൈന്യത്തെ റഷ്യ ബന്ധികളാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
Recommended Video


യുദ്ധ ഭീതിയ്ക്കിടെ നിരവധി പേര് യുക്രൈനില്‍ നിന്നും പലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷത്തിലധികം യുക്രൈന് ജനങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തുവെന്ന് യു എന്‍ റെഫ്യൂജി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമായും മോള്‍ഡോവ, റൊമാനിയ എന്നീ അതിര്‍ത്തി രാജ്യങ്ങളിലേക്കാണ് ജനങ്ങള്‍ പലായാനം ചെയ്തത്. യുക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്ന് രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു യുക്രൈന് ആക്രമിക്കാന്‍ പുടിന് ഉത്തരവിട്ടത്. എതിര്‍ക്കുന്ന ലോകരാജ്യങ്ങള്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമന്ന മുന്നറിയിപ്പും പുടിന് നല്‍കിയിരുന്നു. അതേസമയം റഷ്യയുടെ നടപടിയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം ന്യൂയോര്‍ക്കിലും പാരീസിലും കഴിഞ്ഞ ദിവസം യുദ്ധ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications