Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പുടിനുമായി ചര്‍ച്ചയില്ലെന്ന് ബൈഡന്‍, യുഎസ്സിലെ റഷ്യയുടെ സ്വത്തുക്കള്‍ മരവിപ്പിക്കും

വാഷിംഗ്ടണ്‍: റഷ്യക്കെതിരെ കടുത്ത നീക്കങ്ങളുമായി അമേരിക്ക. ഉപരോധത്തിന് പുറമേ റഷ്യയെ ലോകത്ത് നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ജോ ബൈഡന്‍ പയറ്റുന്നത്. റഷ്യ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ആക്രമണമാണ് യുക്രൈനില്‍ നടത്തിയതെന്ന് ബൈഡന്‍ ആരോപിച്ചു. മാസങ്ങളോളം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇക്കാര്യം പ്ലാന്‍ ചെയ്തിരുന്നു. പുതിയ ഉപരോധങ്ങള്‍ റഷ്യയെ സാമ്പത്തികമായി മാസങ്ങളോളം പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പിക്കാനാണ് ബൈഡന്റെ ശ്രമം. അമേരിക്കയിലുള്ള റഷ്യയുടെ എല്ലാ സ്വത്തുക്കളും വസ്തുവകകളും മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ബൈഡന്‍. റഷ്യന്‍ സര്‍ക്കാരിന്റെ ഭാഗമായ ഉന്നത നേതാക്കള്‍ക്ക് അടക്കം വിലക്ക് കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. റഷ്യയിലേക്ക് കയറ്റുമതി നടത്തുന്ന കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുമുണ്ടാവും.

1

ലോക രാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള റഷ്യയുടെ എല്ലാ നീക്കങ്ങളെയും യുഎസ് നിയന്ത്രിക്കും. ഡോളര്‍, യൂറോ, പൗണ്ട്, യെന്‍ എന്നിവയിലൊന്നിലും റഷ്യയെ വ്യാപാരം നടത്താന്‍ അനുവദിക്കില്ല. ആഗോള സമ്പദ് വ്യവസ്ഥയില്‍ റഷ്യയുടെ പങ്കാളിത്തം തന്നെ നിയന്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിലൂടെ റഷ്യന്‍ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഓരോ നീക്കവും തടയും. 21ാം നൂറ്റാണ്ടില്‍ അതിശക്തമായ സമ്പദ് ഘടനയുടെ ഭാഗമാവാനുള്ള റഷ്യന്‍ നീക്കത്തെ തടയും. റഷ്യയുടെ സുപ്രധാനമായ നാല് ബാങ്കുകള്‍ യുഎസ് ബ്ലോക്ക് ചെയ്യും. അമേരിക്കയിലുള്ള റഷ്യയുടെ ഓരോ സ്വത്തും, വസ്തുവകകളും, ഇതോടെ മരവിപ്പിക്കും.

റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ വിടിബി ബാങ്കിന് 250 ബില്യന്റെ വസ്തുവകകള്‍ യുഎസ്സിലുണ്ട്. ഇതും മരവിപ്പിക്കപ്പെടുമെന്ന് ബൈഡന്‍ വ്യക്തമാക്കി. അതേസമയം തനിക്ക് പുടിനുമായി സംസാരിക്കാന്‍ യാതൊരു പ്ലാനുമില്ലെന്നും ബൈഡന്‍ പറഞ്ഞു. നാറ്റോയുടെ ഓരോ ഇഞ്ച് മേഖലയും ശക്തമായി പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രക്യാപിച്ചു. അതേസമയം യുക്രൈനില്‍ തല്‍ക്കാലം യുക്രൈനില്‍ സൈനിക വിന്യാസമുണ്ടാവില്ല. റഷ്യയുമായി ഏറ്റുമുട്ടുലിന് അമേരിക്കന്‍ സൈന്യമുണ്ടാവില്ല. പക്ഷേ നാറ്റോയുടെ മേഖലകള്‍ സര്‍വ ശക്തിയോടെയും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. റഷ്യയുടെ വ്യാപാര മേഖലയെ ലക്ഷ്യമിട്ടാണ് ബൈഡന്‍ ഇപ്പോള്‍ നടത്തുന്ന നീക്കം.

റഷ്യക്ക് മേല്‍ ദീര്‍ഘകാല പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ ഈ ഉപരോധങ്ങള്‍ക്ക് സാധിക്കുമെന്ന് ബൈഡന്‍ പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ യുഎസ് സജ്ജമായി ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ഊര്‍മേഖലയില്‍ നിന്ന് ബാങ്ക് ടു ബാങ്ക് ട്രാന്‍സ്ഫര്‍ ഇനി നടത്താനാവില്ല. ഇതിനായുള്ള സ്വിഫ്റ്റ് പേമെന്റ് സിസ്റ്റത്തെയും യുഎസ് ബ്ലോക് ചെയ്തു. ആഗോള തലത്തിലേക്കുള്ള സാമ്പത്തിക ഇടപാടുകള്‍ ഇനി റഷ്യക്ക് ബുദ്ധിമുട്ടേറിയതാവും. യുദ്ധക്കൊതിയനാണ് പുടിന്‍. അദ്ദേഹമാണ് യുക്രൈനെതിരായ യുദ്ധം തുടങ്ങി വെച്ചതെന്നും ബൈഡന്‍ ആരോപിച്ചു. രാഷ്ട്രീയ നാടകം കളിക്കുകയാണ് പുടിന്‍. യുക്രൈന്‍ വംശീയ ഉന്മൂലനം നടത്തുന്നുവെന്നതും രാസായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്നും യാതൊരു തെളിവുമില്ലാതെയാണ് ആരോപിക്കുന്നതെന്നും ബൈഡന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+