കീവിലെ ഭരണസിരാകേന്ദ്രം ആക്രമിച്ച് റഷ്യ; എണ്ണ പൈപ്പ്ലൈൻ ലക്ഷ്യമിട്ട് തിരിച്ചടിച്ച് യുക്രൈനും, യുദ്ധം മുറുകുന്നു
കീവ്: ഒരിടവേളയ്ക്ക് ശേഷം റഷ്യ-യുക്രൈൻ സംഘർഷം വീണ്ടും ശക്തമാവുന്നു. റഷ്യൻ സൈന്യം മധ്യ കൈവിലെ യുക്രൈൻ മന്ത്രിസഭ സ്ഥിതി ചെയ്യുന്ന സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് സംഘർഷം ശക്തമാവുന്നത്. ആക്രമണത്തിൽ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി ബ്രയാൻക്‌സ് മേഖലയിലെ റഷ്യയുടെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈനിനെതിരെ യുക്രൈനും ആക്രമണം നടത്തി.
കീവിലെ പെച്ചേർസ്‌കി ജില്ലയിലെ ക്യാബിനറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും മുകളിലത്തെ നിലകളിൽ നിന്നും രാത്രിയിൽ നടന്ന ആക്രമണത്തിന് ശേഷം കട്ടിയുള്ള കറുത്ത പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങൾക്കിടയിലെ ഏറ്റവും ഗുരുതരമായ സംഘർഷാവസ്ഥയാണിതെന്ന് അധികൃതർ വിശേഷിപ്പിച്ചു.ഇടക്കാലത്ത് സമാധാന ശ്രമങ്ങൾ സജീവമായിരുന്നതിനാൽ ആക്രമണത്തിന്റെ ശേഷി കുറവായിരുന്നു.

ആദ്യമായി, ഒരു സർക്കാർ കെട്ടിടത്തിന് ശത്രുവിന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. ഞങ്ങൾ കെട്ടിടങ്ങൾ പുനഃസ്ഥാപിക്കും, പക്ഷേ നഷ്‌ടപ്പെട്ട ജീവൻ തിരികെ ലഭിക്കില്ലാല്ലോ എന്നായിരുന്നു അധികൃതരുടെ പ്രതികരണം. പിന്നാലെ റഷ്യൻ എണ്ണയ്ക്കും വാതകത്തിനും എതിരായ ഉപരോധങ്ങൾ കർശനമാക്കി പാശ്ചാത്യ സഖ്യകക്ഷികൾ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ പ്രതികരിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.
ഡ്രോണുകളുടെ ഒരു നീണ്ട നിരയോടെയാണ് മേഖലയിൽ ആക്രമണം ആരംഭിച്ചതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു, തുടർന്ന് മിസൈലുകളും പ്രദേശത്തേക്ക് ഇരച്ചെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും ഒരു യുവതിയും ഒരു ബേസ്മെന്റിൽ അഭയം പ്രാപിച്ച ഒരു വൃദ്ധയും ഉൾപ്പെടുന്നു.
പരിക്കേറ്റവരിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നുവെന്നാണ് വിവരം. സ്വിയാറ്റോഷിൻസ്‌കിയിലെയും ഡാർണിറ്റ്സ്കിയിലെയും റെസിഡെൻഷ്യൻ ഏരിയകളിലും നാശനഷ്‌ടങ്ങൾ ഉണ്ടായി. ഇവിടെ അവശിഷ്‌ടങ്ങൾ താഴേക്ക് പതിച്ചതോടെ തീപിടുത്തമുണ്ടായി. ബഹുനില കെട്ടിടങ്ങളുടെ ഭാഗിക തകർച്ചയ്ക്കും കാരണമായി. അടിയന്തര സേവനങ്ങളും അഗ്നിരക്ഷാ സേനയും ചേർന്ന് രാത്രി മുഴുവൻ തീയണച്ചു.
റഷ്യ 805 ഡ്രോണുകളും 13 മിസൈലുകളും ആക്രമണത്തിൽ ഉപയോഗിച്ചതായി യുക്രൈൻ വ്യോമസേന അറിയിച്ചു. മാത്രമല്ല റഷ്യ സിവിലിയൻ കേന്ദ്രങ്ങളെ മനഃപൂർവ്വം ആക്രമിച്ചു എന്നാണ് കീവ് സൈനിക ഭരണ മേധാവി തൈമൂർ തകച്ചെങ്കോ ആരോപിച്ചത്. താമസക്കാർ അഭയകേന്ദ്രങ്ങളിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിക്കാൻ യുക്രൈന് സാധിച്ചു എന്നാണ് ഇപ്പോഴത്തെ വിവരം. റഷ്യൻ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയാണ് പ്രത്യാക്രമണം നടത്തിയത്. ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള നിർണായക വിതരണ പാതയായ ബ്രയാൻസ്‌കിലെ ഡ്രുഷ്ബ എണ്ണ പൈപ്പ്‌ലൈനിൽ യുക്രൈൻ സൈന്യം നാശനഷ്‌ടം വരുത്തിയതായി ഡ്രോൺ കമാൻഡർ റോബർട്ട് ബ്രോവ്ഡി സ്ഥിരീകരിച്ചു.
യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾക്കിടയിലും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്ന രാജ്യങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന മേഖലകളിൽ ഒന്നാണിത്. റഷ്യൻ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള വിശാലമായ യുക്രൈൻ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുകൂടാതെ വേറെയും ഇടങ്ങൾ യുക്രൈൻ ആക്രമിച്ചിട്ടുണ്ട്. റഷ്യയുടേത് കഴിഞ്ഞ കുറെ ദിവസങ്ങൾക്ക് ഇടയിലെ ഏറ്റവും കനത്ത ആക്രമണമാണ് എന്നാണ് വിലയിരുത്തൽ.
2022 ഫെബ്രുവരിയിൽ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശത്തിനുശേഷം നടന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മനഃപൂർവ്വം സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടത്തുകയാണ് എന്ന വിമർശനം ശക്തമാണ്. എന്നാൽ ഇരു രാജ്യങ്ങളും ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്‌തത്. നിലവിലെ സാഹചര്യത്തിൽ ഇപ്പോഴത്തെ ആക്രമണം സമാധാന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications