Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിലെ ഗ്രാമങ്ങള്‍ പിടിച്ച് റഷ്യന്‍ സൈന്യം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ ആക്രമണം

മോസ്‌കോ: യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യം അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ പിടിച്ചടക്കുന്നു. ദിവസങ്ങളായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന് ആക്രമണം തുടങ്ങാന്‍ ഇന്ന് രാവിലെയാണ് പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നാലെ വ്യോമാക്രമണം തുടങ്ങിയ സൈന്യം ഇപ്പോള്‍ കരമാര്‍ഗവും ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രൈനിലെ നിരവധി പ്രദേശങ്ങളില്‍ ബോംബുകള്‍ പതിക്കുകയാണ്. കിഴക്കന്‍ യുക്രൈനിലെ രണ്ടു ഗ്രാമങ്ങളാണ് സൈന്യം പിടിച്ചിരിക്കുന്നതെന്ന് യുക്രൈന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുക്രൈനിലെ വിമാനത്താവളവും വ്യോമസേനാ താവളവും റഷ്യന്‍ സേന ആക്രമിച്ചു. ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റുവെന്നും യുക്രൈന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ യുക്രൈന്‍ സൈനികനും ഉള്‍പ്പെടും. അതിനിടെ, കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് വിമതര്‍ യുക്രൈന്‍ സൈനികര്‍ക്കെതിരെ നീക്കം തുടങ്ങി. മേഖലയില്‍ നിന്ന് യുക്രൈന്‍ സൈന്യത്തെ പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. യുക്രൈന്‍ സൈന്യം മേഖല അനധികൃതമായി നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് എന്ന് വിമതര്‍ പറയുന്നു. വിമതര്‍ക്ക് റഷ്യ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. സിവിലന്‍മാരെ ആക്രമിക്കില്ലെന്നും സൈനികരെയും സൈനിക കേന്ദ്രങ്ങളെയും മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിടുക എന്നും വിമതര്‍ പറഞ്ഞു.

u

ഡൊണസ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളാണ് യുക്രൈനില്‍ നിന്ന് വേര്‍പ്പെടാന്‍ ഏറെ കാലമായി ആഗ്രഹിക്കുന്നത്. ഈ മേഖലകളെ സ്വതന്ത്ര്യ പ്രദേശങ്ങളായി അംഗീകരിച്ചിരിക്കുകയാണ് റഷ്യ. അവരുടെ സ്വാതന്ത്ര്യം അംഗീകരിച്ച് സൗഹൃദ കരാറില്‍ ഒപ്പുവച്ചു. ഇതാണ് അമേരിക്കയെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും പ്രകോപിപ്പിച്ചത്. റഷ്യയുടെ നടപടിക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും രംഗത്തുവന്നിരുന്നു. പുടിനെതിരെ അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ മുന്നറിപ്പ് നല്‍കിയിരിക്കെയാണ് സ്‌ഫോടനങ്ങള്‍. പുടിന്റെ നീക്കം യൂറോപ്പിലെ പ്രധാന യുദ്ധമായി മാറുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

അതേസമയം, ആക്രമണം തുടങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബാരല്‍ എണ്ണയ്ക്ക് 100 ഡോളര്‍ കടന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും വില വര്‍ധിക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരല്‍ വില 100.04 ഡോളറായി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എണ്ണവില നേരിയ തോതില്‍ ഉയരുകയായിരുന്നു. ഇന്ന് നൂറ് ഡോളര്‍ കടന്നു. 2014 സെപ്തംബറിലാണ് ഇതിന് മുമ്പ് എണ്ണവില ബാരലിന് നൂറ് ഡോളര്‍ കടന്നത്. ഓഹരി വിപണികളും ഇടിഞ്ഞിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെയാണ് ബാധിക്കുക.

Recommended Video

cmsvideo
    Ukraine Claims Downed Five Russian Planes, Helicopter: Latest Facts

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+