Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം ലോകം യുദ്ധത്തിന്റെ രീതി തന്നെ മാറും, അണുബോംബ് വര്‍ഷിക്കപ്പെടും, ഞെട്ടിച്ച് റഷ്യന്‍ മന്ത്രി

കീവ്: യുക്രൈനിലെ യുദ്ധം മുറുകുന്നതിനിടെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവിന്റെ പരാമര്‍ശം ലോകത്തെ ഞെട്ടിപ്പിക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തെ പരാമര്‍ശിച്ചുള്ളതായിരുന്നു ലാവ്രോവിന്റെ പരാമര്‍ശം. മൂന്നാം ലോക മഹായുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഉണ്ടാവുകയെന്നും, അത് എല്ലാത്തിനെയും തകര്‍ക്കുമെന്നും ലാവ്രോവ് പറഞ്ഞു. അതേസമയം യുക്രൈനെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന സൂചനയാണോ ഇതെന്നാണ് സംശയം. എന്നാല്‍ അതല്ലെന്നും, റഷ്യ, ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് യുക്രൈനെ തടഞ്ഞതാണെന്ന് ലാവ്രോവ് പറഞ്ഞു. യുക്രൈനെ ഒരിക്കലും ആണവ ശക്തിയാവാന്‍ അനുവദിക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

1

അതേസമയം ഉപരോധങ്ങളെ നേരിടാന്‍ റഷ്യ തയ്യാറാണ്. എന്നാല്‍ ലോകരാജ്യങ്ങളും റഷ്യന്‍ അത്‌ലറ്റുകളെയും, മാധ്യമപ്രവര്‍ത്തകരെയും, സാംസ്‌കാരിക മേഖലയിലെ പ്രതിനിധികളെയും ടാര്‍ഗറ്റ് ചെയ്യുമെന്ന് കരുതിയില്ലെന്നും ലാവ്രോവ് വ്യക്തമാക്കി. റഷ്യയുടെ ആക്രമണം ഇതിനിടെ യുക്രൈനില്‍ ശക്തമായിരിക്കുകയാണ്. കീവും മറ്റ് വന്‍ നഗരങ്ങളെയും റഷ്യ ലക്ഷ്യമിടുന്നുണ്ട്. യുക്രൈന്‍ സുരക്ഷാ സര്‍വീസുകളെയാണ് റഷ്യ ആക്രമിക്കാന്‍ പോകുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് ഫ്രാന്‍സിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു. നേരത്ത ചില ഫ്രഞ്ച് മന്ത്രിമാര്‍ റഷ്യക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. സൂക്ഷിച്ച് സംസാരിക്കണമെന്നാണ് പറയാനുള്ളത്. ചരിത്രത്തില്‍ സാമ്പത്തിക യുദ്ധം യഥാര്‍ത്ഥ യുദ്ധമായി മാറാറുണ്ടെന്നും മെദ്‌വദേവ് പറഞ്ഞു.

റഷ്യക്കെതിരെ കടുത്ത നടപടികള്‍ ഒരുവശത്ത് നിന്ന് വരുന്നുണ്ട്. ഏഴ് റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് ശൃംഖലയില്‍ നിന്ന് ഒഴിവാക്കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ തീരുമാനിച്ചു. നേരത്തെ ബ്രിട്ടനും അമേരിക്കയുമെല്ലാം ഇതേ നിലപാടെടുത്തിരുന്നു. അതേസമയം യുക്രൈനിയന്‍ നഗരമായ ഖേര്‍സണിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇതിനിടെ യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഫോണ്‍ ചെയ്തു. യുദ്ധത്തില്‍ ബ്രിട്ടന്റെ സഹായം തേടിയാണ് വിളിച്ചത്. യൂറോപ്പ്യന്‍ യൂണിയനും, ബ്രിട്ടനും, അമേരിക്കയും ഫ്രാന്‍സുമെല്ലാം യുക്രൈന് സൈനികമായി അടക്കം സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.

ശക്തമായി തന്നെ യുക്രൈന്‍ തിരിച്ചടിക്കുന്നുണ്ട്. വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സ് നവല്‍നി റഷ്യന്‍ യുദ്ധത്തിനെതിരെ രംഗത്ത് വന്നു. യുക്രൈന്‍ അധിനിവേശത്തിനെതിരെ നിത്യേന റഷ്യന്‍ പൗരന്മാര്‍ പ്രതിഷേധം നടത്തണമെന്നും നവല്‍നി ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം ഒരിക്കലും ഭയപ്പെടുന്ന ഭീരുക്കളാവരുതെന്നും നവല്‍നി ആവശ്യപ്പെട്ടു. അതേസമയം കാര്‍ക്കീവിലെ റഷ്യന്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ യുക്രൈനിലെ നഗരമാണ് കാര്‍ക്കീവ്. ഷെല്ലാക്രമണമാണ് റഷ്യ നടത്തിയത്. യുക്രൈനുമായി ചര്‍ച്ച തയ്യാറാണെന്ന് ലാവ്രോവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുക്രൈന്‍ യുഎസ്സിന്റെ ബലത്തില്‍ കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+