പുടിന് ത്വയ്ക്വാണ്ടോ ഓണററി ബ്ലാക് ബെല്‍റ്റും നഷ്ടമാകും, പിന്‍വലിക്കാന്‍ അസോസിയേഷന്‍ തീരുമാനം
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഓണററി ത്വയ്ക്വാണ്ടോ ബ്ലാക് ബെല്‍റ്റ് പിന്‍വലിക്കാന്‍ തീരുമാനം. യുക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണിത്. 2013 നവംബറില്‍ പുടിന് കിട്ടിയ പദവിയാണിത്. ലോക ത്വയ്ക്വാണ്ടോ അസോസിയേഷനാണ് ഇങ്ങനൊരു തീരുമാനമെടുത്തത്. റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. വളരെ പൈശാചികമായ ആക്രമണമാണ് റഷ്യ നടത്തിയതെന്നും, ഒരുപാട് സാധാരണക്കാരുടെ ജീവനാണ് നഷ്ടമായതെന്നും അസോസിയേഷന്‍ പറഞ്ഞു. റഷ്യന്‍-യുക്രൈന്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ത്വയ്ക്വാണ്ടോ അസോസിയേഷന്‍ ആവശ്യപ്പെട്ടു. റഷ്യയില്‍ വെച്ച് ത്വയ്ക്വാണ്ടോ മത്സരങ്ങള്‍ നടത്താനോ, അവിടെ നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്നും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

റഷ്യക്ക് മാത്രമല്ല ബെലാറസിനും വിലക്കുണ്ട്. ലോക ത്വയ്ക്വാണ്ടോ ടൂര്‍ണമെന്റുകളില്‍ റഷ്യയുടെയും ബെലാറസിന്റെയും പതാകകള്‍ പ്രദര്‍ശിപ്പിക്കുകയോ, ഈ രാജ്യങ്ങളുടെ ദേശീയ ഗാനം അവതരിപ്പിക്കുകയോ ചെയ്യില്ലെന്നും ഫെഡറേഷന്‍ തീരുമാനിച്ചു. സമാധാനം അമൂല്യമാണ് എന്ന ലോക ത്വയ്ക്വാണ്ടോ അസോസിയേഷന്റെ നയങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണ് റഷ്യയുടെ ഭാഗത്ത് നിന്നുണ്ട്. ബഹുമാനവും സഹിഷ്ണുതയുമാണ് അസോസിയേഷന്‍ ഏറ്റവും മൂല്യം കല്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കി. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയുടെ ബെലാറസിന്റെയും അത്‌ലറ്റുകളെ വിലക്കിയിരുന്നു. ഇവര്‍ക്ക് ഒളിമ്പിക്‌സ് അടക്കമുള്ള ചടങ്ങുകളില്‍ മത്സരിക്കാനാവില്ല.
അതേസമയം കടുത്ത ആക്രമണങ്ങളാണ് റഷ്യ യുക്രൈനില്‍ ഇന്ന് അഴിച്ചുവിട്ടത്. ഇന്നലെയും ശക്തമായ വ്യോമാക്രമണം നടന്നിരുന്നു. കാര്‍ക്കീവിലെ ആക്രമണത്തില്‍ 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ യുക്രൈന് സഹായവുമായി ഫിന്‍ലന്‍ഡ് രംഗത്ത് വന്നു. ആയുധങ്ങളും വെടിക്കോപ്പുകളും ഫിന്‍ലന്‍ഡ് യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി സന്ന മരിന്‍ പ്രഖ്യാപിച്ചു. 2500 അസോള്‍ട്ട് റൈഫിള്‍സ്, ഒന്നര ലക്ഷം വെടിയുണ്ടകള്‍, എന്നിവ അടങ്ങുന്നതാണ് പ്രതിരോധ സഹായം. 70000 ഭക്ഷ്യ പാക്കേജുകളും ഫിന്‍ലന്‍ഡ് നല്‍കുമെന്ന് പ്രതിരോധ മന്ത്രി ആന്‍ഡി കൈക്കോണന്‍ പറഞ്ഞു. ഇന്ത്യന്‍ ബാങ്കായ എസ്ബിഐ റഷ്യന്‍ കമ്പനികളുടെ ട്രാന്‍സ്ഫറുകള്‍ ഇനി നടത്തില്ല.
അമേരിക്കന്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം യുക്രൈന്‍ നഗരമായ കേര്‍സണ്‍ റഷ്യന്‍ സൈന്യം ബ്ലോക് ചെയ്തിരിക്കുകയാണെന്ന് മേയര്‍ ഇഗോര്‍ കോലികായേവ് പറഞ്ഞു. ഇവിടെ റോഡാകെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. പ്രവേശന മേഖലയിലെല്ലാം തടസ്സങ്ങളാണ്. സാഹചര്യങ്ങള്‍ കഠിനമാണെന്നും മേയര്‍ പറഞ്ഞു. പുടിനുള്ള പിന്തുണ ബെലാറസ് ഇനിയും തുടരുകയാണെങ്കില്‍ ബെലാറസ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ അമേരിക്കന്‍ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്‌ളിക്‌സ് റഷ്യയുടെ പുതിയ നിയമങ്ങള്‍ അനുസരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചിരിക്കുകയാണ്.












Click it and Unblock the Notifications