ലോകരാജ്യങ്ങള്‍ കാഴ്ച്ചക്കാരാകും, യുക്രൈനിലെ യുദ്ധത്തെ പുടിന്‍ പ്രതിരോധിക്കുന്നത് ഇങ്ങനെ
കീവ്: റഷ്യക്കെതിരെ ഉപരോധം അടക്കമുള്ള മാര്‍ഗങ്ങളുമായി അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ രംഗത്തുണ്ട്. യുക്രൈനില്‍ നിന്ന് റഷ്യയെ പുറത്താക്കുക എന്ന ലക്ഷ്യമാണ് ഇതിലുള്ളത്. യുഎന്‍ വിചാരിച്ചിട്ടും പുടിനെ തടയാനായിട്ടില്ല. പുടിന്‍ ഈ ആക്രമണത്തെ നിയമത്തിന്റെ വഴിയേയുള്ള പോരാട്ടമായി വ്യാഖ്യാനിച്ച് കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് മറ്റുള്ളവര്‍ ഉള്ളത്. പുറത്ത് നിന്നുള്ള യുക്രൈനെ സഹായിച്ചാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ആക്രമണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. റഷ്യയുടെ സ്വയം പ്രതിരോധം എന്ന മാര്‍ഗമാണ് യുക്രൈനിലെ യുദ്ധത്തെ ന്യായീകരിക്കാന്‍ പുടിന്‍ ഉപയോഗിച്ചത്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരു രാജ്യത്തിനും സാധിക്കില്ല.

ന്യായവും സത്യവും ഈ യുദ്ധത്തില്‍ റഷ്യയുടെ പക്ഷത്താണെന്ന് പുടിന്‍ പറഞ്ഞിരുന്നു. യുക്രൈനെ കൈവശം വെക്കാന്‍ റഷ്യക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ആര് രാജ്യത്തെ നയിക്കണമെന്ന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അവകാശം യുക്രൈന്‍ ജനതയ്ക്ക് നല്‍കുമെന്ന് പുടിന്‍ ഉറപ്പിച്ച് പറയുന്നു. മാസങ്ങളോളം പ്ലാന്‍ ചെയ്താണ് പുടിന്‍ ഈ യുദ്ധം ആരംഭിച്ചത്. അതിനെ നിയമപരമാക്കാനുള്ള തന്ത്രവും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. പ്രധാനമായും ക്രൈമിയ പിടിക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് റഷ്യ പയറ്റിയത്. 2014ല്‍ റഷ്യന്‍ അനുകൂല നിലപാടെടുത്തിരുന്ന ക്രൈമീയന്‍ പ്രസിഡന്റ് രാജിവെച്ചതോടെയാണ് അവിടെ ഈ തന്ത്രം പുടിന്‍ പുറത്തെടുത്തത്.
പുടിന്റെ നയപ്രകാരം ഈ നീക്കം ചരിത്രപരമായ തെറ്റാണെന്നായിരുന്നു. ആദ്യമായി കിഴക്കന്‍ യുക്രൈനില്‍ വിമത ശക്തികള്‍ തലപ്പൊക്കി. ഇവര്‍ സര്‍ക്കാരിനെതിരെ ആഭ്യന്തര യുദ്ധം ആരംഭിച്ചു. ഇവര്‍ക്ക് വേണ്ട ആയുധങ്ങളെല്ലാം പുടിന്‍ നല്‍കി. 2019ല്‍ കൊമേഡിയനും നടനുമായ സെലനിസ്‌കി യുക്രൈന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പുടിന്‍ ഈ സമയത്ത് കിഴക്കന്‍ യുക്രൈനിലെ ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും നല്‍കാനായിരുന്നു തീരുമാനിച്ചത്. ഈ മേഖലയില്‍ വിമതര്‍ക്കായിരുന്നു കരുത്ത്. കിഴക്കന്‍ യുക്രൈനിലെ നിവാസികള്‍ക്ക് ഏഴ് ലക്ഷം പാസ്‌പ്പോര്‍ട്ടുകളാണ് നല്‍കിയത്. കിഴക്കന്‍ യുക്രൈനില്‍ നാശനഷ്ടം കുറയ്ക്കുക എന്ന തന്ത്രവും പുടിന് മുമ്പിലുണ്ടായിരുന്നു.
വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രൈനില്‍ 35 ലക്ഷം ജനസംഖ്യയാണ് ഉള്ളത്. അടുത്ത ഘട്ടമായി ഈ മേഖലയിലെ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളെ സ്വതന്ത്രമായി പുടിന്‍ പ്രഖ്യാപിച്ചു. ഇതെല്ലാം പുടിന്റെ തന്ത്രപരമായ നീക്കമായിരുന്നു. ഈ രണ്ട് സ്വതന്ത്ര മേഖലകളെ സഹായിക്കാനെന്ന പേരിലാണ് യുക്രൈനെതിരെ പ്രകോപനം റഷ്യ തുടങ്ങിയത്. സൈന്യത്തെ ചുറ്റും വിന്യസിക്കാന്‍ തുടങ്ങി. യുക്രൈന്റെ സൈനിക നടപടിയെ ചെറുക്കാന്‍ ഈ സ്വതന്ത്ര മേഖലയുടെ നേതാക്കള്‍ റഷ്യയോട് ആവശ്യപ്പെട്ടെന്നും അങ്ങനെ യുദ്ധം പ്രഖ്യാപിച്ചുവെന്നും പുടിന്‍ വരുത്തി തീര്‍ത്തു. റഷ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഇതിനായി അനുമതിയും വാങ്ങി. നാറ്റോയ്‌ക്കെതിരെയുള്ള നീക്കം കൂടിയായിരുന്നു ഇത്. ഈയൊരു തന്ത്രം പുടിന്റെ ആക്രമണത്തിന് ന്യായീകരണമായി റഷ്യയില്‍ തന്നെ അവതരിപ്പിക്കാനും കാരണമായി.












Click it and Unblock the Notifications