യുക്രൈന്റെ വ്യോമസേനാ താവളങ്ങള്‍ തകര്‍ത്തെന്ന് റഷ്യ, പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം
കീവ്: യുക്രൈനില്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി റഷ്യ. യുക്രൈന്റെ വ്യോമത്താവളങ്ങളും വ്യോമ പ്രതിരോധ കേന്ദ്രങ്ങളും തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. നേരത്തെ യുക്രൈന്റെ ആക്രമണത്തില്‍ റഷ്യയുടെ അഞ്ച് വിമാനങ്ങള്‍ അടക്കം തകര്‍ന്നിരുന്നു. ഇതിന് മറുപടിയെന്നോണമാണ് തിരിച്ചടി. യുക്രൈനിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചു കയറുകയായിരുന്നു. അതിരാവിലെയാണ് ആക്രമണം ഉണ്ടായത്. പിഴവുകളൊന്നുമില്ലാതെ അപ്രതീക്ഷിതമായി ആക്രമണം. അതേസമയം റഷ്യക്കൊപ്പം ബലാറസും ഒന്നുചേര്‍ന്നുവെന്ന് യുക്രൈന്‍ ആരോപിച്ചു. മൂന്ന് അതിര്‍ത്തികള്‍ വഴിയാണ് ആക്രമണം. വളഞ്ഞിട്ടുള്ള ആക്രമണമാണ് നടക്കുന്നത്. യുക്രൈന്‍ ശരിക്കും പതറി നില്‍ക്കുകയാണ്. യുഎസ് അടക്കമുള്ളവരുടെ പിന്തുണ കിട്ടിയില്ലെങ്കില്‍ വലിയ നാശനഷ്ടം യുക്രൈനുണ്ടാവും.

യുക്രൈന്‍ ശക്തമായ മറുപടി റഷ്യക്ക് നല്‍കുമെന്ന് എംപിയായ വ്‌ളാദിമര്‍ അരീവ് പറയുന്നു. നരകത്തിലേക്ക് സ്വാഗതം എന്ന മുന്നറിയിപ്പാണ് അദ്ദേഹം റഷ്യക്ക് നല്‍കിയത്. അതേസമയം കിഴക്കന്‍ യുക്രൈനിലെ രണ്ട് ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈന്‍ പറഞ്ഞു.അതേസമയം സംഘര്‍ഷ മേഖലയില്‍ മലയാളികള്‍ അടക്കം കുടുങ്ങി കിടക്കുകയാണ്. കര്‍ഖീവിലെ ഒരു കെട്ടിടം റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ആക്രമണത്തില്‍ നൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്. കിഴക്കന്‍ യുക്രൈനിലെ മേഖലകള്‍ പിടിക്കാന്‍ ലുഹാന്‍സ്‌ക് സൈനിക നീക്കങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
BREAKING : Russia Launches Air strike on Khariv, Ukraine. #RussiaUkraineConflict @pradip103 pic.twitter.com/KdCoJSDClD
— Jan Ki Baat (@jankibaat1) February 24, 2022
റഷ്യയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇടപെടണമെന്ന് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കീവിലെ യുക്രൈന്‍ സൈനിക കമാന്‍ഡിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടാല്‍ ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നല്‍കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റഷ്യക്കെതിരെ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യം യുക്രൈന് സഹായവുമായി എത്താനാണ് സാധ്യത.
റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്ടറുമാണ് യുക്രൈന്‍ തകര്‍ത്തത്. ലുഹാന്‍സ്‌കില്‍ വെച്ചായിരുന്നു തിരിച്ചടി നല്‍കി. യുക്രൈനിലെ വിമത മേഖല കൂടിയാണിത്. നേരത്തെ ലുഹാന്‍സ്‌കിനെ സ്വതന്ത്ര പ്രവിശ്യയായി റഷ്യ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ പ്രഖ്യാപനം റഷ്യ നടത്തിയത്. അതേസമയം ആക്രമണ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞ് പോവുകയാണ്. കീവില്‍ നിന്ന് അടക്കം ഒഴിഞ്ഞുപോയിട്ടുണ്ട്. അതേസമയം റഷ്യ മേഖലയിലെ സുഹൃത്തുക്കളെയെല്ലാം ആക്രമണത്തിന് ഒപ്പം കൂട്ടുന്നുണ്ട്. ഇത് യുക്രൈന് വിചാരിച്ചതിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.












Click it and Unblock the Notifications