Get Updates
Get notified of breaking news, exclusive insights, and must-see stories!

കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പൂര്‍ണമായി പിന്‍മാറിയെന്ന് അമേരിക്ക

കിയെവ്; യുക്രൈൻ തലസ്ഥാനമായ കിയെവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും റഷ്യൻ സൈന്യം പൂർണമായി പിൻമാറിയതായി യുഎസ് അറിയിച്ചു. യുദ്ധത്തിൽ തകർന്ന യുക്രൈനെ പുനർനിർമ്മിക്കാൻ സഹായം നൽകുമെന്നും മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. അമേരിക്കൻ വാദങ്ങൾ ശരിവെക്കുന്ന തരത്തിൽ യുക്രൈനും രംഗത്ത് വന്നിട്ടുണ്ട്.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് തലസ്ഥാന മേഖലയുടെ പൂർണ നിയന്ത്രണം അവകാശപ്പെട്ട് യുക്രൈനും രം ഗത്ത് വരുന്നത്. കിയെവിന് ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി യുക്രൈൻ അറിയിച്ചു. എല്ലാ റഷ്യക്കാരും പോയെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. റഷ്യൻ സൈന്യം പിൻവാങ്ങിയെങ്കിലും കിയെവിൽ ഇപ്പോഴും ഭീഷണിയി നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. " കിയെവിന്റെ ഭീഷണി തൽക്കാലം ഇല്ലാതായിരിക്കുന്നു. എന്നാൽ അവരുടെ ദീർഘദൂര ലക്ഷ്യങ്ങൾ എന്താണെന്ന് വ്യക്തമല്ല" എന്നായിരുന്നു ഇവരുടെ വാക്കുകൾ.

russiaukrainewar

ചെർനിഹിവ് നഗരത്തിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. 130 ബറ്റാലിയൻ ഗ്രൂപ്പുകളെയാണ് റഷ്യ യുക്രൈനിലേക്ക് അയച്ചത്. നിലവിൽ എൺപതിലധികം ഗ്രൂപ്പുകൾ മാത്രമാണ് ഇപ്പോൾ യുക്രൈനിൽ നിലനിൽക്കുന്നത്. പ്രദേശം വിട്ടുപോകുന്ന സൈനികർ ബെലാറസിലേക്കും റഷ്യയിലേക്കും പിൻവാങ്ങുകയായിരുന്നു. ഇവർ തിരിച്ചുവരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കിഴക്കൻ യുക്രൈനിലെ യുദ്ധങ്ങൾക്കായി റഷ്യൻ സൈന്യം എത്തിയപ്പോൾ. കിയെവിന് ചുറ്റുമുള്ള പട്ടണങ്ങളിൽ അഞ്ചാഴ്ചത്തെ പോരാട്ടമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടന്നത്.

അതിനിടെ കിയെവിന്റെ അടുത്തുള്ള പട്ടണമായ ബുച്ചയിൽ കണ്ടെത്തിയ കൂട്ട ശവക്കുഴി വലിയ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. ഈ വിഷയത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നാണ് പാശ്ചാത്യരാജ്യങ്ങൾ ആവശ്യപ്പെടുന്നത്. കൂട്ടക്കുഴിമാടത്തിൽ 150-നും 300-നും ഇടയിൽ മൃതദേഹങ്ങൾ ഉണ്ടായിരുന്നു എന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. എന്നാൽ പുറത്ത് വന്നിരിക്കുന്ന ചിത്രം വ്യാജമാണെന്നാണ് റഷ്യ പറയുന്നത്. തങ്ങളുടെ വാദം കേൾക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്നും റഷ്യ കൂട്ടിച്ചേർക്കുന്നു. മൃദദേഹങ്ങളുടെ കൈകൾ പിന്നിൽ കെട്ടിയിരിക്കുന്നതും തലയിൽ വെടിയേറ്റതിന്റെ തെളിവുകളും വായ് മൂടിക്കെട്ടിയിരിക്കുന്നതും കാണുമ്പോൾ. അത് തീർച്ചയായും മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് കൊലപാതകത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+