റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 മരണം; നിരവധി പേർക്ക് പരുക്ക്, അന്വേഷണത്തിന് ഉത്തരവ്
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വിമാനത്തിന് തീപിടിച്ച് 41 പേർ മരിച്ചു. 78 യാത്രക്കാരുമായി പറന്നുയര്‍ന്ന പിന്നാലെയാണ് തീപിടിത്തമുണ്ടായത്. മോസ്കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍ നിന്ന് വടക്കൻ പട്ടണമായ മേര്‍മന്‍സ്കിയിലേക്ക് പുറപ്പെട്ടതാണ് വിമാനം.
ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു അപകടത്തിൽ പെട്ടത്. തീ ആളിപ്പടർന്നതിനു പിന്നാലെ ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

അടിയന്തര ലാൻഡിങ്ങിനായുള്ള ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണു വിമാനം നിയന്ത്രിച്ചു നിർത്താനായതെന്നും അപ്പോഴേക്കും തീ പടർന്നെന്നും റഷ്യൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
An Aeroflot plane with 73 passengers and 5 crew members landed in flames at Moscow's Sheremetevo Airport, killing as many as 41 people, according to Russian media pic.twitter.com/5PObPKHGZI @tictoc
— Karim RAFFA (@WinkySolutions) May 6, 2019
വിമാനത്തിന്റെ വാൽഭാഗത്താണ് ആദ്യം തീപടർന്നത്. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. 2 കുട്ടികളും രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ എയർഹോസ്റ്റസും മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications