വ്ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്റായി തുടരും, സര്‍വാധികാരം നല്കി കൊണ്ട് നിയമം
മോസ്കോ: റഷ്യയില്‍ ഏകാധിപത്യത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന് വ്ളാദിമിര്‍ പുടിന്. 2036 വരെ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരും. കഴിഞ്ഞ ദിവസം അടുത്ത ആറ് ടേമിലേക്ക് കൂടുതല്‍ പ്രസിഡന്റായി തുടരുന്ന നിയമത്തിന് അദ്ദേഹം അംഗീകാരം നല്‍കിയിരുന്നു. നവല്‍നിയെ പോലുള്ള പ്രതിപക്ഷ നേതാക്കള്‍ നല്ല കാലമല്ല വരാന്‍ പോകുന്നതെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നത്. റഷ്യ കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നും ഇതിലൂടെ വ്യക്തമാക്കുകയാണ്. രാജ്യത്ത് ഇനിയാരും പുടിനെ ചോദ്യം ചെയ്യാനുണ്ടാവില്ല എന്ന സാഹചര്യവും ഇതോടെ ഉണ്ടാക്കാന്‍ സാധിക്കും.

രണ്ട് ദശാബ്ദങ്ങളായി റഷ്യയില്‍ അധികാരം നിയന്ത്രിക്കുന്നത് പുടിനാണ്. എന്നാല്‍ ഇനിയും പതിനഞ്ച് കൊല്ലം കൂടി അദ്ദേഹം അധികാരത്തില്‍ തുടരും. നിലവില്‍ 68 വയസ്സുള്ള ആ സ മയം 83 വയസ്സാവും. അതോടെ തല്ക്കാലം പദവി ഒഴിയാനാവും പുടിന് ലക്ഷ്യമിടുന്നത്. അതേസമയം ജീവിതകാലം മുഴുവന്‍ പ്രസിഡന്റായി തുടരുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. നേരത്തെ ഭരണഘടനാ പരിഷ്കാരണങ്ങളുടെ ഭാഗമായിട്ടാണ് പുടിന് കൂടുതല്‍ കാലം പ്രസിഡന്റ് പദവിയില്‍ ഇരിക്കാനായി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടന്ന വോട്ടെടുപ്പില്‍ പുടിന്റെ മാറ്റങ്ങളെ ജനങ്ങള്‍ അംഗീകരിച്ചിരുന്നു. അതിന് ശേഷം ഇത് റഷ്യന്‍ പാര്‍ലമെന്റില്‍ പാസാക്കി നിയമമാക്കിയത്. ഇതില്‍ പുടിന് ഒപ്പുവെച്ചതോടെ നിയമമായി. ഭാവിയില്‍ ആരെങ്കിലും റഷ്യയുടെ പ്രസിഡന്റായാല്‍ ആ വ്യക്തിക്ക് രണ്ട് തവണയില്‍ കൂടുതല്‍ ആ പദവിയില്‍ ഇരിക്കാന്‍ സാധിക്കില്ല. വിദേശ പൗരത്വമുള്ള ഒരാള്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവില്ല. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരെ പുറത്താക്കാന്‍ വരെ പുടിന് അധികാരം നല്‍കുന്നുണ്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമം പുടിന് തള്ളിക്കളയാനുമുള്ള അധികാരം നല്‍കുന്നുമുണ്ട്.
ഭരണഘടനാ അട്ടിമറിയെന്നാണ് പ്രതിപക്ഷം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. നിലവില്‍ 20 വര്‍ഷമായി പുടിന് റഷ്യയില്‍ ഭരിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യം തുടര്‍ച്ചയായ രണ്ട് തവണ പുടിന് റഷ്യയുടെ പ്രസിഡന്റായി. എന്നാല്‍ അന്ന് മൂന്നാമത് മത്സരിക്കുന്നതിന് പുടിന് ഭരണഘടനാപരമായ തടസ്സം നേരിട്ടിരുന്നു. അതുകൊണ്ട് 2008ല്‍ അദ്ദേഹം പ്രധാനമന്ത്രി, തന്ത്രപരമായ നീക്കമായിരുന്നു ഇത്. 2012ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി. ഇതോടെ പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമായി ഉയര്‍ത്തി. 2018ല്‍ പുടിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications