Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യൻ ചാരനായ തിമിംഗലമോ? നിഗൂഢത ഒളിപ്പിച്ച ഹ്വാൾഡിമിർ കടലിൽ ചത്തനിലയിൽ, പ്രശസ്‌തിക്ക് കാരണം ഇത്

ഓസ്‌ലോ: റഷ്യൻ ചാരനെന്ന് പരക്കെ വിശ്വസിച്ചു പോന്നിരുന്ന ബെലൂഗ തിമിംഗലമായ ഹ്വാൾഡിമിറിനെ കടലിൽ ചത്തനിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നോർവേയിൽ വച്ചാണ് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തിയതെന്നാണ് ലഭ്യമായ വിവരം. 2019ലാണ് ഈ തിമിംഗലം ലോക ശ്രദ്ധയാകർഷിച്ചത്. റഷ്യൻ ചാരനാണ് ഇതെന്നായിരുന്നു പൊതുവെ വിശ്വസിച്ചു പോന്നിരുന്നത്, എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

14 അടി നീളവും 1225 കിലോഗ്രാം ഭാരവുമുള്ള തിമിംഗലം അഞ്ച് വർഷം മുമ്പ് ഒരു ക്യാമറയ്‌ക്കായി രൂപകൽപ്പന ചെയ്‌തതായി തോന്നുന്ന പ്രത്യേക ഭാഗവുമായി കണ്ടെത്തിയതോടെ ആയിരുന്നു വാർത്തകളിൽ ഇടം നേടിയത്. ഇതോടെ ഈ തിമിംഗലം ഒരു റഷ്യൻ രഹസ്യാന്വേഷണ ദൗത്യത്തിന്റെ ഭാഗമാണെന്ന് വ്യാപകമായ അഭ്യൂഹങ്ങളും പ്രചാരണങ്ങളും നടന്നിരുന്നു.

russianwhaledead

സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ചില ഉപകരണങ്ങൾ തിമിംഗലത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പക്ഷേ ഒരിക്കൽ പോലും തിമിംഗലത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ ഇക്കാര്യത്തിൽ തുറന്ന് സംസാരിക്കാനോ റഷ്യ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇതിന്റെ നിഗൂഢത വർധിച്ചത്.

ഹ്വാൾഡിമിർ തിമിംഗലവും അതിന് പിന്നിലെ നിഗൂഢതയും

2019 ൽ റഷ്യൻ സമുദ്ര അതിർത്തിയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെ നോർവേയുടെ വടക്കൻ ജലാശയത്തിലെ ഇങ്കോയ ദ്വീപിന് സമീപം കണ്ടെത്തിയതോടെയാണ് ഹ്വാൾഡിമിർ ആദ്യമായി താരമാവുന്നത്. അതിന്റെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറ സംവിധാനത്തിൽ 'എക്വിപ്പ്മെന്റ് സെന്റ് പീറ്റേഴ്‌സ്ബർഗ്' എന്ന് അടയാളപ്പെടുത്തിയത് ഈ ജീവി ഒരു റഷ്യൻ ഗവേഷണ പരിപാടിയുടെ ഭാഗമായിരുന്നുവെന്ന് നോർവേയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി സംശയിക്കാൻ കാരണമായി.

മനുഷ്യരോടുള്ള അസാധാരണമായ സൗഹാർദ്ദപരമായ പെരുമാറ്റത്തോടൊപ്പം ഈ ഉപകരണത്തിന്റെ സാന്നിധ്യവും കൂടിയായതോടെ ഇത് കൃത്യമായ പരിശീലനം ലഭിച്ച ഒരു ജീവി ആണെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണെന്ന വർദ്ധിച്ചുവരുന്ന തെളിവുകൾ ഉണ്ടായിരുന്നിട്ടും, റഷ്യ ഒരിക്കലും ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതാണ് ഹ്വാൾഡിമിറിന്റെ നിഗൂഢതയ്ക്ക് വഴിയൊരുക്കിയത്.

ആർട്ടിക് ജലാശയങ്ങളിലെ വിദൂര മേഖലകളിൽ വസിക്കുന്നതും സാധാരണയായി മനുഷ്യരോട് ജാഗ്രത പുലർത്തുന്നതുമായ മിക്ക ബെലുഗ തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഹ്വാൾഡിമിർ ആളുകളോട് അടുപ്പം കാണിച്ചിരുന്നു. സിഗ്നലുകളോട് കൃത്യമായി പ്രതികരിക്കുക, മനുഷ്യരുടെ ഇടപെടലിൽ താൽപര്യം കാട്ടുക തുടങ്ങിയ പെരുമാറ്റമാണ് ചാര സിദ്ധാന്തത്തിന് ആക്കം കൂട്ടിയത്.

വാരാന്ത്യത്തിലാണ് തെക്കൻ നോർവേയുടെ തീരത്ത് പൊങ്ങിക്കിടക്കുന്ന നിലയിൽ ഹ്വാൾഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. മറൈൻ മൈൻഡ് പറയുന്നതനുസരിച്ച്, മരണത്തിന് ഒരു ദിവസം മുമ്പാണ് തിമിംഗലത്തെ അവസാനമായി കണ്ടത്. അന്ന് തീർത്തും ആരോഗ്യവാനായിരുന്നു ഈ ജീവി. ഇതോടെ ജീവിച്ചിരുന്ന കാലത്തെ നിഗൂഢതകൾ മരണശേഷവും പേറുകയാണ് ഈ ജീവി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+