'പുടിന് കടുത്ത ഛര്‍ദ്ദി'; ഓടിയെത്തി മെഡിക്കല്‍ സംഘം, ശ്വാസമടക്കിപ്പിടിച്ച 3 മണിക്കൂര്‍
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടിയന്തര ചികിത്സയിൽ എന്ന് റിപ്പോർട്ട്. കടുത്ത ഛർദ്ദിയെ തുടർന്ന് പുടിൻ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പുടിന് അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും റഷ്യൻ ടെലഗ്രാം ചാനലായ എസ്.വി.ആറിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രത്യേക മെഡിക്കൽ സംഘം പുടിന്റെ ഔദ്യോഗിക വസതിയിലെത്തി. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആര്യോഗം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

"ജൂലൈ 22 വെള്ളിയാഴ്ച മുതൽ ജൂലൈ 23 ശനിയാഴ്ച വരെ രാത്രിയിൽ പുടിന് അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്നു," ചാനൽ പറയുന്നു., "പുലർച്ചെ 1 മണിക്ക് അദ്ദേഹത്തിന്റെ വസതിയിൽ ഡ്യൂട്ടിയിലുള്ള മെഡിക്കൽ വർക്കർമാരെ പ്രസിഡന്റിന്റെ അടുത്തേക്ക് വിളിപ്പിച്ചു എന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
ഡോക്ടറിന് ഇഷ്ടം ബ്ലാക്കാണോ....റോബിന്റെ ചിരിയില്‍ അലിഞ്ഞ് ആരാധകര്‍, ചോദ്യങ്ങളായിരം
"കടുത്ത ഓക്കാനം ഉണ്ടെന്ന് പുടിൻ പരാതിപ്പെട്ടു. ഇരുപത് മിനിറ്റിനുശേഷം, പ്രസിഡന്റിന്റെ അറ്റൻഡിംഗ് ഫിസിഷ്യൻമാരുമായി ഒരു അധിക ഡോക്ടർമാരുടെ സംഘത്തെ വിളിച്ചു. ഡോക്ടർമാർ സഹായം നൽകുകയും മൂന്ന് മണിക്കൂറോളം പുടിനടുത്ത് ഉണ്ടായിരുന്നുവെന്നും പ്രസിഡന്റിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അവർ അദ്ദേഹത്തിന്റെ ചേംബർ വിട്ടുവെന്നും അറിയുന്നു, "ചാനൽ പറഞ്ഞു.
റഷ്യ ഉക്രൈൻ ആക്രമിച്ചതിന് പിന്നാലെ പുടിന് ടെർമിനൽ കാൻസറോ പാർക്കിൻസൺ രോഗം ഉണ്ടെന്ന തരത്തിൽ പ്രചാരമുണ്ടായിരുന്നു. പല പൊതുപരിപാടികളിലും പുതിൻ പ്രത്യക്ഷപ്പെടുമ്പോൾ വിറക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.












Click it and Unblock the Notifications