രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

കിഗാലി: ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിക്കുക. അധിക്ഷേപങ്ങളും പരിഹാസങ്ങളും മാത്രം ജീവിതത്തിലുണ്ടാവുക. ഒടുവില്‍ കാട്ടിലേക്ക് ഓടിപ്പോവുക, അവിടെ ജീവിക്കുക. ഇതൊരു യുവാവിന്റെ യഥാര്‍ത്ഥ ജീവിതമാണ്. യഥാര്‍ത്ഥ ജീവിതത്തിലെ മൗഗ്ലിയെന്നാണ് ഈ കുട്ടിയെ അന്ന് എല്ലാവരും വിളിച്ചിരിക്കുന്നത്.

ഇന്ന് സാന്‍സിമാന്‍ എല്ലി എന്ന കുട്ടി വളര്‍ന്ന് ഒരു ചെറുപ്പക്കാരനായിരിക്കുകയാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് അവന്‍ ഓരോ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുഴുവന്‍ സാന്‍സിമാന്‍ ഇന്നൊരു പ്രചോദനമാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

സാന്‍സിമാന്‍ റുവാണ്ടയിലായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍ നാട്ടുകാരെ പേടിച്ചും, പരിഹാസങ്ങളെയും തുടര്‍ന്നാണ് ഇയാള്‍ വനത്തിലേക്ക് ഓടിരക്ഷപ്പെട്ടത്. താമസവും അവിടെയായിരുന്നു. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബൈക്കോടിക്കാന്‍ പഠിച്ചിരിക്കുകയാണ് സാന്‍സിമാന്‍. നേരത്തെ ഈ യുവാവിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഇത് വൈറലായിരുന്നു. അന്ന് മുതല്‍ സാന്‍സിമാനെ കുറിച്ചറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്.

2

1999ലാണ് സാന്‍സിമാന്‍ ജനിക്കുന്നത്. എന്നാല്‍ സ്വന്തം ജനവിഭാഗം ഇയാളെ കൈയ്യൊഴിഞ്ഞിരുന്നു. ജനിച്ച സമയത്ത് തന്നെ ഇവര്‍ വേണ്ടെന്ന നിലപാടായിരുന്നു. കാരണം ഇയാളുടെ രൂപമായിരുന്നു. അതിന്റെ പേരില്‍ അവര്‍ അകറ്റി നിര്‍ത്തി. എന്നാല്‍ എന്താണ് സാന്‍സിമാന്‍ നേരിടുന്ന പ്രശ്‌നമെന്ന് നാട്ടുകാര്‍ ഒരിക്കലും അറിയാന്‍ ശ്രമിച്ചില്ല. സാധാരണത്തേതില്‍ നിന്നും വളരെ ചെറിയ തലയുമായിട്ടാണ് ഇയാള്‍ ജനിച്ചത്.

3

മൈക്രോഫലി എന്ന രോഗാവസ്ഥയെ തുടര്‍ന്നായിരുന്നു ഇയാളുടെ തല ചെറുതായത്. എന്നാല്‍ നാട്ടുകാര്‍ അവനെ ഒരുപാട് പരിഹസിച്ചുവെന്ന് സാന്‍സിമാന്റെ അമ്മ പറയുന്നു. പലരും അവനെ തുരത്തിയോടിക്കാന്‍ തുടങ്ങി. അവന്റെ മുഖത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അവനെ എല്ലാവരും ആട്ടിയോടിച്ചത്. തന്റെ മകന്‍ പുല്ല് തിന്നാണ് ജീവിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പറഞ്ഞ് പരത്തി. ഇതെല്ലാം മകനെ കാര്യമായി ബാധിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു.

4

മകന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. കേള്‍ക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് വിദ്യാഭ്യാസം ലഭിക്കാതിരുന്നത്. ഇങ്ങനൊരു യുവാവിനെ കുറിച്ചറിഞ്ഞ് ആഫ്രിമാക്‌സ് ടിവിയാണ് ഒരു ക്രൗഡ് ഫണ്ടിങ് ആരംഭിക്കുന്നത്. സാന്‍സിമാനെയും കുടുംബത്തെയും സഹായിക്കാനായിരുന്നു ഈ പണം. നാട്ടുകാര്‍ അവനെ കുരങ്ങനെന്ന് വിളിച്ച് വരെ അധിക്ഷേപിച്ചിരുന്നു. എന്തായാലും ക്രൗഡ് ഫണ്ടിംഗിന്റെ സഹായത്തോടെ സാന്‍സിമാന് സ്‌കൂളില്‍ പോകാന്‍ സാധിച്ചു.

5

റുവാണ്ടയിലെ ഉബുവെ കമ്മ്യൂണിറ്റി സെന്ററിലുള്ള ഭിന്നശേഷിക്കാരുടെ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് സാന്‍സിമാന്‍ പഠിച്ചത്. ഇന്ന് ആ സാന്‍സിമാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. പിന്നീട് ബൈക്കോടിക്കാനും പഠിച്ചു. ഒരു കറുപ്പും ചുവപ്പും നിറത്തിലുള്ള ബൈക്ക് ഓടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വലിയ താല്‍പര്യമാണ് ബൈക്കിന്റെ കാര്യത്തില്‍ യുവാവ് കാണിച്ചത്. മറ്റുള്ളവര്‍ക്കൊപ്പം കളിക്കാനും സംസാരിക്കാനുമൊക്കെ സാന്‍സിമാന് വലിയ താല്‍പര്യമാണെന്നും, അതെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ടെന്നും യുവാവിന്റെ അധ്യാപിക പറഞ്ഞു.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

സാന്‍സിമാന് നല്ല ശുചിത്വം ഇപ്പോഴുണ്ട്. സ്വന്തമായി കുളിക്കാന്‍ അറിയാം. വസ്ത്രങ്ങള്‍ കഴുകാന്‍ അറിയാം. പല്ല് തേക്കാന്‍ അറിയാം. ഇതെല്ലാം ആരുടെയും സഹായമില്ലാതെ തന്നെ അവന്‍ ചെയ്യും. തുടങ്ങുമ്പോള്‍ അസാധ്യമെന്നാണ് കരുതിയത്. കുറച്ച് സമയം എടുത്തിരുന്നു. എന്നാല്‍ ഒരുപാട് പുരോഗതി നേടി. അതില്‍ സന്തോഷമുണ്ടെന്നും അധ്യാപിക പറഞ്ഞു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ചപ്പോഴാണ് ഇയാല്‍ മൈക്രോസിഫലി ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിനൊപ്പം ഗ്രാമവാസികളുടെ അധിക്ഷേപം കൂടിയായതോടെയാണ് സാന്‍സിമാന്‍ കാട്ടിലേക്ക് ഓടിപ്പോയതെന്നും ഡോക്ടറുടെ വക്താവ് പറഞ്ഞു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാതാപിതാക്കളുമായി സാന്‍സിമാന്‍ വീണ്ടും ഒന്നിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q