'അവളെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു, ഒരുപാട് മിസ് ചെയ്യുന്നു..'; വിവാഹ മോചന വാര്‍ത്തകളില്‍ മാലിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ കുറെ മാസങ്ങളായി പ്രചരിക്കുന്നുണ്ട്. ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഇരുവരും നിയമപരമായി വേര്‍പിരിയാത്തത് ചില പ്രതിബന്ധങ്ങള്‍ ഉള്ളതിനാലാണ് എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇക്കാലത്തിനിടെ സാനിയ മിര്‍സ ഷൊയ്ബ് മാലിക്കുമായുള്ള വ്യക്തിപരമായ ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ഷൊയ്ബ് മാലിക്ക് ആകട്ടെ ഒന്നോ രണ്ടോ അവസരങ്ങളില്‍ മാത്രമാണ് സാനിയ മിര്‍സയോടൊന്നിച്ചുള്ള ചിത്രം പങ്ക് വെച്ചിരുന്നത്. സാനിയ പലപ്പോഴും ജീവിതത്തില്‍ ക്ലേശം അനുഭവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളാണ് പങ്ക് വെച്ചിരുന്നത്.

കൂടാതെ ഇരുവരും വിവാഹ മോചനവാര്‍ത്തകളില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരണം നടത്തിയതുമില്ല. അടുത്തിടെ ഈദിനും ഇരുവരും ഒന്നിച്ചെത്തിയിരുന്നല്ല. ഇതും ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്ക് ബലം നല്‍കി. എന്നാല്‍ ഇപ്പോഴിതാ വിവാഹ മോചന വാര്‍ത്തകളെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൊയ്ബ് മാലിക്ക്.
ജിയോ ന്യൂസിലെ പരിപാടിയായ സ്‌കോര്‍ എന്ന പരിപാടിയിലാണ് ഷൊയ്ബ് മാലിക്ക് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്. സാനിയയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന് ചില കിംവദന്തികള്‍ പ്രചരിക്കുന്നു. എന്താണ് ഇതേ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു ഷൊയ്ബ് മാലിക്കിനോട് അവതാരകന്‍ ചോദിച്ച ചോദ്യം. അതിന് പ്രത്യേകിച്ചൊന്നുമില്ല എന്നാണ് മാലിക്ക് മറുപടി പറയുന്നത്.
ഈദിന് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അവള്‍ക്ക് (സാനിയ) ഐപിഎല്ലുമായി ബന്ധപ്പെട്ട് ചില പ്രതിബദ്ധതകളുണ്ട്. സാനിയ ഐപിഎല്ലില്‍ ചില ഷോകള്‍ ചെയ്യുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചല്ല. പക്ഷെ പതിവ് പോലെ ഞങ്ങള്‍ പരസ്പരം സ്‌നേഹം പങ്കിടുന്നുണ്ട്. ഞാന്‍ അവളെ ഒരുപാട് മിസ് ചെയ്യുന്നു, മാലിക് പറഞ്ഞു.
Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം
തങ്ങള്‍ക്കിരുവര്‍ക്കും ചില പ്രൊഫഷണല്‍ പ്രതിബദ്ധതകള്‍ ഉണ്ട് എന്നും അതിനാല്‍ തന്നെ ഈദ് പോലുള്ള ദിവസങ്ങളില്‍ പോലും നിങ്ങളോട് അടുപ്പമുള്ള ആളുകളെ മിസ് ചെയ്‌തെന്ന് വരാം എന്നുമാണ് മാലിക് പറയുന്നത്. തങ്ങള്‍ ഇരുവരും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഞാനോ സാനിയയോ ഒരു പ്രസ്താവന ഇറക്കാത്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010 ഏപ്രില്‍ 12 ന് ആണ് ഷൊയ്ബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസം. 2018 ഒക്ടോബര്‍ 30 ന് ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്ക് ഇഹ്സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് ജനിക്കുന്നത്. ഇഹ്സാന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതും.
ഇതിനിടെ സാനിയ മിര്‍സയുടെ ജന്മദിനത്തിന് ഷൊയ്ബ് മാലിക്ക് ആശംസ അറിയിച്ചിരുന്നെങ്കിലും എന്നാല്‍ സാനിയ മിര്‍സ പ്രതികരിച്ചിരുന്നില്ല. അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സിനായി മിര്‍സ മാലിക് ഷോയുടെ അവതാരകരായി ഇരുവരും എത്തിയിരുന്നു. എന്നാല്‍ അപ്പോഴും വിവാഹ മോചന വാര്‍ത്തകള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഈ വര്‍ഷമാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications