സരബ്ജിത്ത് സിംഗിന്റെ ഘാതകനെ ബൈക്കിലെത്തിയ തോക്കുധാരി വെടിവെച്ച് കൊന്നു
ന്യഡല്‍ഹി: പാക്സിതാനില്‍ തടവില്‍ കഴിയവെ കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുപുള്ളി സരബ്ജിത്ത് സിംഗിന്റെ ഘാതകനെ വധിച്ചു. ആമിര്‍ സര്‍ഫ്രാസ് താമ്പയെന്ന ഇയാള്‍ പാകിസ്താനിലെ ലാഹോറില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ തോക്കുധാരി ഇയാളെ വെടിവെക്കുകയായിരുന്നു. ആമിര്‍ സര്ഫ്രാസ ഹാഫിസ് സയ്യിദിന്റെ വിശ്വസ്തന് കൂടിയാണ്.
വെടിയുതിര്‍ത്തത് അജ്ഞാതനായ തോക്കുധാരിയെന്നാണ് പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലാഹോറിലെ ഇസ്ലാമാപുര മേഖലയില്‍ വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ ഇയാള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നേരത്തെ സരബ്ജിത്ത് സിംഗ് ലഹോറിലെ ജിന്ന ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം വന്നാണ് മരിക്കുന്നത്. ഒരാഴ്ച്ചയോളം കോമയിലായിരുന്നു അദ്ദേഹം. ജയിലിലെ തടവുപുള്ളികളില്‍ നിന്ന് ക്രൂരമായ ആക്രമണമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. താമ്പ അടക്കമുള്ളവര്‍ സരബ്ജിത്ത് സിംഗിനെ മര്‍ദിക്കുകയായിരുന്നു. ലാഹോറിലെ കോക് ലാഖ്പത് ജയിലില്‍ വെച്ചായിരുന്നു ഈ മര്‍ദനം. തുടര്‍ന്ന് സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ബോധം നശിച്ച് ആശുപത്രിയിലായിരുന്നു അദ്ദേഹം. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇഷ്ടിക കഷ്ണങ്ങളും ഇരുമ്പ് കമ്പികളും ഉപയോഗിച്ചായിരുന്നു സരബ്ജിത്ത് സിംഗിനെ താമ്പയുടെ നേതൃത്വത്തില്‍ തടവുപുള്ളികള്‍ ആക്രമിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ സ്ഫോടനങ്ങള്‍ നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സരബ്ജിത്തിനെ പാകിസ്താന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications