കോടികള്‍ സഹായം പ്രഖ്യാപിച്ച് സൗദി; യമന്‍ പ്രസിഡന്റ് ഭരണം വിട്ടു... ഗള്‍ഫില്‍ വേറിട്ട നീക്കം
റിയാദ്: യമനില്‍ സൗദി അറേബ്യയുടെ നിര്‍ണായക ഇടപെടല്‍. യമന്‍ പ്രസിഡന്റ് അധികാരങ്ങള്‍ ഒഴിഞ്ഞു. വൈസ് പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു. ഇനി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആയിരിക്കും രാജ്യത്ത് ഭരണം നടത്തുക. സൗദി അറേബ്യ കോടികള്‍ സഹായധനം പ്രഖ്യാപിച്ച പിന്നാലെയാണ് യമനിലെ മാറ്റങ്ങള്‍.
എത്രയും പെട്ടെന്ന് ഹൂതി വിമതരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് സൗദി യമന്‍ പ്രസിഡന്റിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അപ്രതീക്ഷിതമായ മാറ്റങ്ങളാണ് യമനില്‍ സംഭവിക്കുന്നത്. സൗദിയും യുഎഇയും ഏറെ കാലമായി സൈനികമായി ഇടപെടുന്ന രാജ്യമാണ് യമന്‍. ഹൂതികള്‍ക്ക് മുമ്പില്‍ സൗദിയുടെ കീഴടങ്ങലാണോ ഇത് എന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്....

പത്ത് വര്‍ഷത്തോളമായി ആഭ്യന്തര യുദ്ധത്തിലാണ് യമന്‍. രാജ്യത്തെ സാഹചര്യം മോശമാകുന്ന വേളയില്‍ അലി അബ്ദുല്ല സ്വാലിഹ് ആയിരുന്നു പ്രസിഡന്റ്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ അദ്ദേഹം സൗദിയിലേക്ക് പലായനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരം ഏല്‍പ്പിച്ചായിരുന്നു പലായനം. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി.

സൗദി അറേബ്യ എക്കാലത്തും യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് പിന്തുണ നല്‍കിയിരുന്നു. സ്വാലിഹ് ഭരിച്ചപ്പോള്‍ നല്കിയ പിന്തുണ ഹാദി ഭരണകൂടത്തിനും നല്കി. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ സ്വാലിഹ് പിന്നീട് ആയുധമെടുത്തു. തന്നെ പിന്തുണയ്ക്കുന്ന ഗോത്ര വിഭാഗങ്ങളെയും ഒപ്പം ചേര്‍ത്തു. ശക്തമായ പോരാട്ടമായിരിന്നു പിന്നീട്. ഹൂതി വിമതരുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ഹൂതികള്‍ തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് പടയോട്ടം ശക്തമാക്കിയത് 2014ലാണ്. സന്‍ആ വിമതര്‍ പിടിച്ചതോടെ ഹാദി ഭരണകൂടം പിന്മാറി. അവര്‍ ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് പിന്നീട് ഭരണം നടത്തിവരുന്നത്. ഹാദി ഭരണകൂടത്തിന് സൗദി അറേബ്യ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും സൈനിക സഹായം അനുവദിക്കുകയും ചെയ്തു. സൗദിക്കൊപ്പം യുഎഇയുമുണ്ടായിരുന്നു.

എട്ട് വര്‍ഷത്തോളമായിട്ടും ഹൂതി വിമതരെ പരാജയപ്പെടുത്താന്‍ സൗദി സഖ്യസേനയ്ക്ക് സാധിച്ചിട്ടില്ല. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികളുടെ പ്രവര്‍ത്തനമെന്ന് സൗദി ആരോപിക്കുന്നു. ദീര്‍ഘദൂര മിസൈലുകള്‍ വരെ ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് തൊടുത്തുവിടുന്നുണ്ട്. വലിയ ശക്തിയുടെ പിന്തുണയില്ലെങ്കില്‍ ഇത് സാധ്യമാകില്ലെന്ന് സൗദി ആവര്‍ത്തിക്കുന്നു.

ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ കാലങ്ങളായി യുദ്ധം തുടരുന്നത് ആ രാജ്യത്തെ തീരാദുരിതത്തിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കാന്‍ സൗദി തീരുമാനിച്ചത്. പക്ഷേ, ഹൂതികള്‍ മുഖംതിരിച്ചു.

ഇപ്പോള്‍ യമനില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി എല്ലാ അധികാരങ്ങളും പ്രസിഡന്‍ഷ്യന്‍ കൗണ്‍സിലിന് കൈമാറിയിരിക്കുകയാണ്. വൈസ് പ്രസിഡന്റിനെ അദ്ദേഹം പുറത്താക്കുകയും ചെയ്തു. ഇനി രാജ്യത്തെ എല്ലാ കാര്യങ്ങളും പ്രസിഡന്‍ഷ്യല്‍ സമിതിയാണ് നോക്കുക. റിയാദില്‍ യമന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചയുടെ അവസാന ദിനമായ ഇന്നാണ് യമന്‍ പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം.
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

യമന്റെ വീണ്ടെടുപ്പിനായി 300 കോടി ഡോളര്‍ സഹായം സൗദി പ്രഖ്യാപിച്ചു. 200 കോടി സൗദിയും 100 കോടി യുഎഇയുമാണ് നല്‍കുക. യമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം നടത്താനും സൗദി തീരുമാനിച്ചു. നിക്ഷേപം ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അതേസമയം, സൗദിയില്‍ നടക്കുന്ന യമന്‍ സമാധാന ചര്‍ച്ചയില്‍ ഹൂതികള്‍ പങ്കെടുത്തിട്ടില്ല. സൗദി നേതൃത്വം നല്കുന്ന ചര്‍ച്ചയില്‍ താല്‍പ്പര്യമില്ലെന്നാണ് അവരുടെ നിലപാട്. ഹൂതികളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ പുതിയ തീരുമാനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications