ഇളവുമായി സൗദി അറേബ്യ; വിദേശികള്‍ക്ക് നേട്ടം... തീര്‍ഥാടകര്‍ക്ക് ഏത് വിമാനത്താവളവും ഉപയോഗിക്കാം
റിയാദ്: വിദേശികളെ കൂടുതലായി സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് പുതിയ പദ്ധതികളുമായി സൗദി അറേബ്യ. ഉംറ തീര്‍ഥാടനത്തിന് സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് സൗദിയിലെ ഏത് വിമാനത്താവളവും ഇനി ഉപയോഗിക്കാം. ഉംറയ്ക്ക് വരുന്നവര്‍ക്ക് നിശ്ചിത വിമാനത്താവളങ്ങള്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്ന നിബന്ധനയില്ല. ഏത് വിമാനത്താവളം വഴി വരികയും പോകുകയും ചെയ്യാം.
ഹജ്ജ്-ഉംറ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടാതെ മറ്റുചില ഇളവുകളും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് യാത്ര എളുപ്പമാക്കുന്നതിനും മറ്റു നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. വിശദാംശങ്ങങ്ങള്‍ ഇങ്ങനെ...

സൗദിയിലെ ഏത് വിമാനത്താവളങ്ങള്‍ വഴി വരികയും പോകുകയും ചെയ്യാമെന്ന് മാത്രമല്ല ഉംറ തീര്‍ഥാടകര്‍ക്കുള്ള പുതിയ ഇളവുകള്‍. 90 ദിവസം സൗദിയില്‍ തങ്ങുകയും ചെയ്യാം. സൗദിയിലെ അന്താരാഷ്ട്ര-ആഭ്യന്തര വിമാനത്താവളങ്ങള്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ തടസമില്ല. ഏത് നഗരങ്ങളിലേക്കും യാത്രയുമാകാം.

ഉംറ വിസയിലെത്തുന്നവര്‍ക്ക് പരമാവധി സൗദിയില്‍ തങ്ങാന്‍ സാധിക്കുന്ന സമയ പരിധിയാണ് 90 ദിവസം. ഉംറ തീര്‍ഥാടനം കഴിഞ്ഞാല്‍ ബാക്കിയുള്ള ദിവസങ്ങള്‍ വിദേശികളെ സൗദിയില്‍ തങ്ങാന്‍ താല്‍പ്പര്യമുണ്ടാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഈ വേളയില്‍ സൗദിയിലെ ഏത് നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഇവര്‍ക്ക് സാധിക്കും.

വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ മാത്രമല്ല, മറ്റു സൗദി നഗരങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതിലൂടെ ടൂറിസം മേഖല പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവും സൗദിക്കുണ്ട്. ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സൂപ്പറായിട്ടുണ്ട്... സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ

ഈത്മര്‍ന ആപ്പ് വഴി തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് ബാധയില്ലെന്ന് ഉറപ്പിക്കുന്നതിനാണിത്. രജിസ്‌ട്രേഷന് ശേഷം വിസ അനുവദിക്കുക കൂടി ചെയ്താല്‍ വിദേശികള്‍ക്ക് തീര്‍ഥാടനത്തിന് വേണ്ടി സൗദിയില്‍ പ്രവേശിക്കാം. ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ വലിയ തിരക്കാണ് ഇരു ഹറമുകളിലും. ഇതുവരെ 16 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചുവെന്നാണ് കണക്ക്.

പുതിയ ഉംറ സീസണ്‍ ആരംഭിച്ച ശേഷം 3.4 ലക്ഷം വിദേശികള്‍ക്ക് ഉംറ വിസ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 208000 പേര്‍ തീര്‍ഥാടനത്തിന് വേണ്ടി സൗദിയില്‍ എത്തി. ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, ടൂറിസ്റ്റ് വിസ എടുത്ത് ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന് ടൂറിസം മന്ത്രാലയം പ്രത്യേകം അറിയിച്ചിട്ടുണ്ട്.

മറ്റു വിസകളില്‍ എത്തിയ ശേഷം ഹജ്ജ്, ഉംറ നിര്‍വഹിക്കുന്നവര്‍ നിരവധിയാണ്. ഇത് അനുവദിക്കില്ല എന്നാണ് ടൂറിസം മന്ത്രാലയം വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് വിസാ ചട്ടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉംറ ചെയ്യണമെന്നുള്ളവര്‍ ബന്ധപ്പെട്ട വിസ എടുത്ത് മാത്രമേ ഹറമുകളില്‍ പ്രവേശിക്കാവൂ.

കൊവിഡ് ഭീതി അകന്ന ശേഷം സൗദിയിലേക്കുള്ള തീര്‍ഥാടകരുടെ ഒഴുക്ക് പുനരാരംഭിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം ഹജ്ജിന് കടുത്ത നിയന്ത്രണമായിരുന്നു. ഇക്കഴിഞ്ഞ ഹജ്ജിനാണ് നിയന്ത്രണം എടുത്തുമാറ്റിയത്. തൊട്ടുപിന്നാലെ ഉംറയ്ക്കുള്ള നിയന്ത്രണങ്ങളും നീക്കി. കൊവിഡ് ചട്ടങ്ങളുടെ ഭാഗമായി നേരത്തെ പ്രായ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഏത് പ്രായക്കാര്‍ക്കും തീര്‍ഥാടനത്തിന് എത്താന്‍ സാധിക്കും.












Click it and Unblock the Notifications