ഒട്ടകങ്ങളുടെ മൂക്ക് വലിച്ച് നീട്ടി, ബോട്ടോക്സ് കുത്തിവെച്ചു: തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് സൗദി
റിയാദ്: സൗദി ഒട്ടക സൗന്ദര്യമത്സരത്തില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമിച്ചവർക്കെതിരെ സംഘാടകർ സ്വീകരിച്ചത് ശക്തമായ നടപടി. ബുധനാഴ്ച സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ ബോട്ടോക്‌സ് കുത്തിവെയ്പ്പുകളും കൃത്രിമ സൗന്ദര്യ വർദ്ധക മാർഗങ്ങളും നല്‍കിയ 40 ഒട്ടകങ്ങള്‍ക്കാണ് വിലക്കേർപ്പെടുത്തിയത്. കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളയ്ക്കിടെയായിരുന്നു സംഭവം. ഒട്ടക സൗന്ദര്യ മത്സരാർത്ഥികൾക്കെതിരെ സൗദി അധികാരികൾ സ്വീകരിക്കുന്ന എക്കാലത്തെയും വലിയ നടപടിയാണ് ഇത്.

ഓരോ വര്‍ഷവും 66 മില്യണ്‍ തുകയ്ക്കുള്ള സമ്മാനത്തിനും 'മിസ് ഒട്ടകം' എന്ന പദവിക്കും വേണ്ടിയാണ് ഒട്ടകങ്ങളെ മത്സരത്തിന് എത്തിക്കുന്നത്. ഒട്ടകത്തിന്റെ തല, കഴുത്ത്, ഹംപുകള്‍, വസ്ത്രധാരണം, ഭാവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സമ്മാനത്തിന് അർഹരാവുന്ന ഒട്ടകങ്ങളെ തിരഞ്ഞെടുക്കുക.
പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

സമ്മാനത്തുക സ്വന്തമാക്കാനായി ചില ഒട്ടകങ്ങളുടെ ഉടമകള്‍ കൃത്രിമത്വം നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ചിലർ ഒട്ടകങ്ങളിൽ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ നടത്തിയതായും കണ്ടെത്തി. ഒട്ടകങ്ങളുടെ പ്രത്യേക ശശീരഭാഗങ്ങള്‍ എടുത്ത് കാണിക്കുന്നതിനായി റബ്ബർ ബാന്‍ഡുകള്‍ കെട്ടുകയും ചെയ്തു. ഇത്തരം രീതികള്‍ക്കെതിരെ വലിയൊരു വിഭാഗം ബ്രീഡർമാർ തന്നെ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

ഇതോടെയാണ് നടപടികളുമായി അധികൃതരും രംഗത്ത് എത്തിയത്. ഒട്ടകങ്ങളുടെ സൌന്ദര്യം വർധിപ്പിക്കാന്‍ ബോട്ടോക്സ് കുത്തിവയ്പ്പുകൾ, മറ്റ് സൗന്ദര്യവർദ്ധക മാറ്റങ്ങൾ എന്നിവ അധികൃതർ കർശനമായി നിരോധിച്ചിരിന്നു. സൗദി തലസ്ഥാനമായ റിയാദിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ മരുഭൂമിയിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഒട്ടകം ഉത്സവം നടക്കുന്ന.

കൃത്രിമത്വം നടത്തിയ ഒട്ടകങ്ങളെ കണ്ടെത്തി വിലക്ക് ഏർപ്പെടുത്തുന്നത് തുടമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സൌദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം, ഡസൻ കണക്കിന് ബ്രീഡർമാരാണ് ഒട്ടകങ്ങളുടെ ചുണ്ടുകളും മൂക്കും കൃത്രിമമായ രീതിയില്‍ നീട്ടിയിരിക്കുന്നതു, മൃഗങ്ങളുടെ പേശികൾ വർദ്ധിപ്പിക്കാൻ ഹോർമോണുകൾ ഉപയോഗിച്ചു, ഒട്ടകങ്ങളുടെ തലയിലും ചുണ്ടുകളിലും ബോട്ടോക്സ് കുത്തിവയ്പ്പ് നടത്തി വലുതാക്കി, റബ്ബർ ബാൻഡുകൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ വീർപ്പിച്ചതായും അധികൃതർ പറഞ്ഞു.

ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴകള്‍ ചുമത്തും എന്ന് മത്സരത്തിന്റെ സംഘാടകര്‍ മുന്നറിയിപ്പ് നൽകി. അതേസമയം സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര മത്സരത്തിനും ഇടയാക്കി മാറ്റുന്നുണ്ട്. യുഎഇ സ്വന്തമായി മദീനത്ത് സായിദ് എന്ന പേരില്‍ ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നുണ്ട്.

ഈ മാസം 23ന് നടക്കേണ്ടിയിരുന്ന മൂന്നാമത് മദീനത് സായിദ് ഒട്ടക സൗന്ദര്യ മത്സരം യുഎഇ അധികൃതർ ജനുവരി 14ലേക്കു മാറ്റിയിട്ടുണ്ട്. പടിഞ്ഞാറൻ മേഖലാ പ്രദേശമായ അൽ ദഫ്രയിലാണ് പരിപാടി സംഘടിപ്പിക്കുക. ദുബായ് എക്സ്പോ നടക്കുന്ന സമയം കൂടിയായതിനാല്‍ സ്വദേശികളും വിദേശികളും വിനോദ സഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകള്‍ പരിപാടി കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം












Click it and Unblock the Notifications