ഷോര്‍ട്സ് ധരിച്ച് ഖത്തര്‍, സൗദി ഭരണാധികാരികള്‍; യുഎഇ സുരക്ഷാ മേധാവിയും, അപൂര്‍വ ചിത്രങ്ങള്‍
റിയാദ്: ഗള്‍ഫ് സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുയാണ് ഒരു ചിത്രം. ജിസിസിയിലെ മൂന്ന് പ്രബല രാജ്യങ്ങളുടെ തലപ്പത്തുള്ളവരുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. ആരൊക്കെയാണ് ഈ ചിത്രത്തിലുള്ളത് എന്ന ചോദ്യത്തോടെയാണ് പലരും ട്വിറ്ററില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. അപൂര്‍വമായ ചിത്രമാണിതെന്ന് മാത്രമല്ല, വര്‍ഷങ്ങളായി ഭിന്നിച്ചുനിന്നിരുന്നവര് വീണ്ടും ഒന്നിച്ച ശേഷമുള്ള അസുലഭ മുഹൂര്‍ത്തം കൂടിയാണിത്.
സൗദി അറേബ്യന്‍ കിരീടവകാശിയുടെ ഓഫീസ് ജയറക്ടര്‍ ബാദര്‍ അല്‍ അസാകിര്‍ ആണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നിമിഷ നേരങ്ങള്‍ക്കകം ഒട്ടേറെ പേര് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ആ ചിത്രത്തിന് പിന്നിലെ കാര്യങ്ങള്‍ ഇങ്ങനെ...
'ശിവകാമി ദേവി'ക്ക് പിറന്നാള്‍; ഈ സുന്ദരിമാര്‍ ആരെന്ന് പറയാമോ? അടിപൊളി ചിത്രങ്ങള്‍ കാണാം

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരാണ് ചിത്രത്തിലുള്ളത്. ഷോട്സും ടീ ഷര്‍ട്ടും ധരിച്ചാണ് ഖത്തര്‍ അമീറും യുഎഇ സുരക്ഷാ ഉപദേഷ്ടാവും ചിത്രത്തിലുള്ളത്. ഷോട്സും കാഷ്വല്‍ ഷര്‍ട്ടുമാണ് സൗദി കിരീടവകാശിയുടെ വേഷം.

ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ഗള്‍ഫ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അപൂര്‍വമാണ്. ഇതിന് മുമ്പ് ഇത്തരം ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ല. മൂന്ന് രാജ്യങ്ങളിലെ പ്രമുഖര്‍ സാധാരണ വസ്ത്രം ധരിച്ച് ഒരുമിച്ച് നില്‍ക്കുന്നത് ആദ്യമാണ്. ഗള്‍ഫ് മേഖലയെ നിയന്ത്രിക്കുന്ന മൂന്ന് യുവ നേതാക്കളാണിവര്‍. മൂന്ന് പേരുടെ സൗഹൃദം എത്രത്തോളമുണ്ട് എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ചിത്രം.

ഖത്തര്‍ എന്ന ഗള്‍ഫ് രാജ്യത്തിന്റെ ഭരണാധികാരിയാണ് അമീര്‍ ശൈഖ് തമീം. സൗദിയുടെ കിരീടവകാശി മാത്രമല്ല, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്മാന്. ഗള്‍ഫ് മേഖലയിലെ ശക്തനായ നേതാവ് എന്നാണ് ലോക മാധ്യമങ്ങള്‍ ബിന്‍ സല്‍മാനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം കാഷ്വല്‍ വസ്ത്രം ധരിച്ച് നില്ക്കുന്ന ചിത്രം അപൂര്‍വമാണ്.

ഗള്‍ഫിലെ നേതാക്കള്‍ അവരുടെ പരമ്പരാഗതമായ വസ്ത്രം ധരിച്ചാണ് സാധാരണ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്താറുള്ളത്. ഭൂമിശാസ്ത്ര- മതപരമായ കാരണങ്ങള്‍ നീളന്‍ വസ്ത്രവും തലപ്പാവുമാണ് ഗള്‍ഫിലുള്ളവര്‍ ധരിക്കാറ്. സമാനമാണ് അവിടെയുള്ള ഭരണാധികാരികളുടെയും വസ്ത്ര രീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം.

സൗദി അറേബ്യയും ഖത്തറും തമ്മില്‍ അടുത്ത കാലം വരെ തര്‍ക്കം നിലനിന്നിരുന്നു. ഖത്തറിനെതിരെ സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം മൂന്നര വര്‍ഷമാണ് നീണ്ടുനിന്നത്. കഴിഞ്ഞ വര്‍ഷം നടന്ന അല്‍ ഉല ഉച്ചകോടിയിലാണ് പ്രശ്നങ്ങള്‍ അവസാനിച്ചതും സമാധാന പാതയില്‍ ഗള്‍ഫ് വീണ്ടുമെത്തിയതും. അല്‍ ഉല ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം സൗദിയില്‍ വന്നതും വലിയ വാര്‍ത്തായിരുന്നു.

അല്‍ ഉല ഉച്ചകോടിക്ക് ശേഷം ആദ്യമായിട്ടാണ് ഖത്തര്‍ ഭരണാധികാരി വീണ്ടും സൗദിയിലെത്തിയത്. ചെങ്കടല്‍ തീരത്ത് നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗള്‍ഫിലെ മൂന്ന് പ്രമുഖരായ നേതാക്കള്‍ ചിരിച്ചുനില്‍ക്കുന്നതാണ് ചിത്രം. ഈ സൗഹൃദമാണ് ഗള്‍ഫ് മേഖലയ്ക്ക് ആവശ്യമെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഇറാനുമായി സൗഹൃദം പുലര്‍ത്തുന്നു, തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നു... തുടങ്ങി നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. കുവൈത്ത് ഭരണകൂടത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം ഉപരോധം പിന്‍വലിക്കപ്പെട്ടു. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും സൗഹൃദത്തിലാണ്.
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്












Click it and Unblock the Notifications