ചരിത്രക്കുതിപ്പില്‍ സൗദി; ഇന്ത്യയെയും ചൈനയെയും മറികടക്കും, ഈ മുന്നേറ്റം അപ്രതീക്ഷിതം...
റിയാദ്: സൗദി അറേബ്യയ്ക്ക് ഈ വര്‍ഷം മികച്ചതാകുമെന്ന് സാമ്പത്തിക നിരീക്ഷകര്‍. ഇന്നുവരെ നേടിയിട്ടില്ലാത്ത വളര്‍ച്ച സാമ്പത്തിക രംഗത്ത് സൗദി നേടുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ വന്‍ ശക്തികളെ പോലും പിന്നിലാക്കി സൗദി കുതിക്കും. വിദേശ വ്യാപാരത്തിലെ മിച്ചം 16300 കോടി ഡോളറായി ഉയരും. ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ഒരുമിച്ചുവന്നതാണ് സൗദിക്ക് മറ്റു രാജ്യങ്ങളേക്കാള്‍ നേട്ടമായത്. സാമ്പത്തിക രംഗത്ത് സൗദി അറേബ്യ നടത്തുന്ന കുതിപ്പ് പ്രവാസി സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതാണ്. ആശാവഹമായ വിവരങ്ങള്‍ ഇങ്ങനെ...

ഈ വര്‍ഷം അതിവേഗം വളര്‍ച്ച രേഖപ്പെടുത്തുന്ന സമ്പദ് വ്യവസ്ഥ സൗദി അറേബ്യയുടേതായിരിക്കുമെന്ന് ഇക്കണോമിക് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലേയും രാജ്യങ്ങളെ മാത്രമല്ല ഏഷ്യയിലെ വന്‍ ശക്തികളായ ഇന്ത്യയെയും ചൈനയെയും ഇക്കാര്യത്തില്‍ സൗദി അറേബ്യ മറികടക്കും. സൗദി അറേബ്യയുടെ ജിഡിപി 7.5 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2011ന് ശേഷം ഇത്രയും ഉയര്‍ന്ന വളര്‍ച്ച സൗദി അറേബ്യ രേഖപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. ഒട്ടേറെ അനുകൂല ഘടകങ്ങള്‍ ഒരുമിച്ച് വന്നതാണ് സൗദിക്ക് നേട്ടമായത്. എണ്ണവില വര്‍ധിച്ചു, പ്രകൃതി വാതക വിലയും കൂടി, വ്യവസായ മേഖലയിലെ നിക്ഷേപം വര്‍ധിച്ചു, കൊവിഡ് വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കി എന്നിവയെല്ലാം ഈ ഗള്‍ഫ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി.

2021ല്‍ സൗദിയുടെ വിദേശ വ്യാപാര മിച്ചം 4400 കോടി ഡോളറായിരുന്നു. ഈ വര്‍ഷം 16300 കോടി ഡോളറായി ഉയരുമെന്നാണ് പ്രവചനം. പണപ്പെരുപ്പം ഈ വര്‍ഷവും അടുത്ത വര്‍ഷവും കുറയാനാണ് സാധ്യത കല്‍പ്പിക്കുന്നത്. സൗദി കേന്ദ്ര ബാങ്ക് പണ നയത്തില്‍ കടുത്ത നിയന്ത്രണം തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

സൗദി അറേബ്യ വ്യവസായത്തിന് അനുകൂലമായ മണ്ണാക്കി മാറ്റുക എന്നതാണ് ഭരണകൂടത്തിന്റെ പുതിയ നയം. എണ്ണ വരുമാനത്തിന് പുറത്തുള്ള ആദായ മാര്‍ഗങ്ങള്‍ തേടുകയാണ് രാജ്യം. ഇതിന് വേണ്ടി ഒട്ടേറെ മാറ്റങ്ങള്‍ അടുത്തിടെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിക്ക് സമാനമായ രീതിയില്‍ അവധി ദിനത്തില്‍ മാറ്റം വരുത്താന്‍ സൗദിയും ആലോചിക്കുന്നുണ്ട്.

വിദേശ കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കുകയാണ് സര്‍ക്കാര്‍ ചെയ്ത ഒരു കാര്യം. മാത്രമല്ല, വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു. സിനിമാ രംഗത്തും ഇളവ് നല്‍കി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള നടപടികളും വേഗത്തിലാക്കിയിരിക്കുകയാണ് സൗദി ഭരണകൂടം.

വ്യോമയാന മേഖലയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ വിമാന കമ്പനി നിലവില്‍ വരാന്‍ പോകുകയാണ്. റിയ എന്ന പേരിലാകും കമ്പനി വരിക എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ സൗദിയ ആണ് സൗദിയുടെ ഔദ്യോഗിക വിമാന കമ്പനി. ഇതിന് പുറമെയാണ് മറ്റൊരു കമ്പനി കൂടി രൂപീകരിക്കുന്നത്.

ഗള്‍ഫില്‍ വ്യോമയാന രംഗത്ത് തിളങ്ങി നില്‍ക്കുന്നത് യുഎഇയുടെ എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളാണ്. ഇവര്‍ക്കൊപ്പം കിടപിടിക്കുന്ന രീതിയിലാകും റിയ കമ്പനിയുടെ വരവ്. ഇതോടെ പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോള വ്യോമയാന വിപണിയിലും മല്‍സരം കടുക്കും. വിമാന ടിക്കറ്റ് നിരക്കില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications