കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തൊട്ട പാകിസ്താന്‍ ശരിക്കും പെട്ടു!! സങ്കടം സൗദിയിലെത്തി, 24 മണിക്കൂറിനകം തീരുമാനം

Google Oneindia Malayalam News

റിയാദ്/ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ പാകിസ്താന്‍ വീണ്ടും സൗദിക്ക് മുമ്പില്‍. കടുത്ത പ്രതിസന്ധിയാണെന്നും സഹായിക്കണമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന രാജ്യമാണ് സൗദി. ഇന്ത്യയ്‌ക്കെതിരായ പ്രതികരണങ്ങള്‍ സൗദിയില്‍ നിന്നുണ്ടാകാറില്ല. ഇതാണ് പാകിസ്താനെ നേരത്തെ ചൊടിപ്പിച്ചത്.

വിഷയത്തില്‍ സൗദിയെ കുറ്റപ്പെടുത്തി പാകിസ്താന്‍ മന്ത്രി രംഗത്തുവന്നിരുന്നു. കടുത്ത നടപടിയാണ് സൗദി അന്ന് പാകിസ്താനെതിരെ സ്വീകരിച്ചത്. പക്ഷേ, സാമ്പത്തിക വെല്ലുവിളി നേരിടുന്ന രാജ്യത്തിന് സൗദിയുമായി കൂടുതല്‍ കാലം പിണങ്ങിനില്‍ക്കാന്‍ സാധിക്കില്ല. തുടര്‍ന്നാണ് സൗദി ഭരണകൂടത്തെ കണ്ടതും പണം ആവശ്യപ്പെട്ടതും. സൗദി സഹായിക്കുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

സുക്കാര്‍ണോ പുത്രി ഹിന്ദുമതം സ്വീകരിച്ചു; മുസ്ലിം ഭൂരിപക്ഷ ഇന്തോനേഷ്യയില്‍ അപൂര്‍വ സംഭവം...സുക്കാര്‍ണോ പുത്രി ഹിന്ദുമതം സ്വീകരിച്ചു; മുസ്ലിം ഭൂരിപക്ഷ ഇന്തോനേഷ്യയില്‍ അപൂര്‍വ സംഭവം...

1

കഴിഞ്ഞ ദിവസം റിയാദില്‍ മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് നടന്നിരുന്നു. ലോകത്തെ പല നേതാക്കള്‍ക്കും സൗദിയുടെ ക്ഷണം ലഭിച്ചു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹം ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടു രാജ്യത്തെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ വിശദീകരിച്ചു.

2

പണില്ലാത്തതിനാല്‍ വലിയ വെല്ലുവിളിയാണ് പാകിസ്താന്‍ നേരിടുന്നത്. മാത്രമല്ല, ആഗോള വിപണയില്‍ എണ്ണവില വര്‍ധിക്കുന്നത് സാമ്പത്തിക മേഖലയെ ശരിക്കും ബാധിച്ചിട്ടുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. ഈ സാഹചര്യത്തില്‍ സൗദിയുടെ സഹായം വേണമെന്നായിരുന്നുവത്രെ ഇമ്രാന്‍ ഖാന്റെ ആവശ്യം.

3

പാകിസ്താന് വേണ്ട സഹായം നല്‍കുമെന്ന് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറപ്പ് നല്‍കി. തൊട്ടുപിന്നാലെ 300 കോടി ഡോളര്‍ പാകിസ്താന്റെ കേന്ദ്ര ബാങ്കിന് സൗദി അറേബ്യ കൈമാറി. പാകിസ്താന്റെ വിദേശ നാണയ കരുതല്‍ നന്നേ കുറഞ്ഞിട്ടുണ്ട്. കടം വര്‍ധിച്ചുവരികയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദി അറേബ്യ സഹായിച്ചിരിക്കുന്നത്.

ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍

4

കേന്ദ്ര ബാങ്കിലേക്ക് 300 കോടി ഡോളര്‍ നല്‍കിയതിന് പുറമെ, എണ്ണ ഇടപാടുകളില്‍ 120 കോടി ഡോളറിന്റെ ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. ഇതോടെ മൊത്തം 420 കോടി ഡോളറിന്റെ സഹായമാണ് സൗദിയില്‍ നിന്ന് പാകിസ്താന് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഖത്തര്‍ ഭരണകൂടത്തെ കണ്ടും പാകിസ്താന് സഹായം അഭ്യര്‍ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

5

സൗദി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ആണ് പാകിസ്താനുള്ള സഹായം പ്രഖ്യാപിച്ചതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സൗദിയുടെ സഹായം ലഭിച്ചുവെന്ന് പാകിസ്താന്റെ ഊര്‍ജ മന്ത്രി ഹമ്മദ് അസ്ഹര്‍ പ്രതികരിച്ചു. വ്യാപാര, ധന കമ്മി പരിഹരിക്കാന്‍ സൗദിയുടെ സഹായം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സൗദിയുടെ സഹായം പ്രതീക്ഷിക്കുന്നതായി നേരത്തെ വാര്‍ത്താ വിതരണ മന്ത്രി ഫുവാദ് ചൗധരിയും ധനമന്ത്രി ഷൗക്കത്ത് താരിനും പറഞ്ഞിരുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

6

സൗദിയും പാകിസ്താനും വളരെ സൗഹൃദത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ പ്രതികരണം വിവാദമായതോടെ ബന്ധം വഷളാവുകയായിരുന്നു. കശ്മീരുമായി ബന്ധപ്പെട്ടായിരുന്നു സൗദി മന്ത്രി അന്ന് പ്രതികരിച്ചത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരായ നടപടി സൗദി എടുക്കുന്നില്ലെന്നായിരുന്നു ഖുറേഷിയുടെ വാക്കുകള്‍.

7

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും അല്ലെങ്കില്‍ പാകിസ്താന്‍ യോഗം വിളിക്കുമെന്നും ഖുറേഷി ഭീഷണി മുഴക്കുകയായിരുന്നു. സാധാരണ സൗദി മുന്‍കൈയ്യെടുത്താണ് ഒഐസി യോഗം വിളിക്കാറ്. പാകിസ്താന്‍ മന്ത്രിയുടെ വാക്കുകള്‍ സൗദിയെ പ്രകോപിപ്പിച്ചു. നേരത്തെ നല്‍കിയ വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇതോടെ വെട്ടിലായ പാകിസ്താന്‍ അനുനയത്തിലേക്ക് വരികയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ സൗദി അറേബ്യ ഇന്ത്യയ്‌ക്കെതിരായ നിലപാട് ഇന്നുവരെ സ്വീകരിച്ചിട്ടില്ല.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Saudi Arabia Helped Pakistan After Imran Khan Meets Crown Prince Muhammed Bin Salman in Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X