സൗദിയുടെ 2045 ക്രൂരകൃത്യങ്ങള്‍; ഖത്തറിനോട് ചെയ്തത്, ആരാധന പോലും തടഞ്ഞു!! വിടില്ലെന്ന് ഖത്തര്‍
സ്വിറ്റ്‌സര്‍ലാന്റിലെ നിയമകമ്പനിയെ ആണ് ഖത്തര്‍ വിഷയത്തില്‍ സമീപിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഖത്തറിന്റെ നിയമനടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുക ഈ കമ്പനിയായിരിക്കും.
ദോഹ: ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ഖത്തറിനോടും ഖത്തറുകാരോടും സൗദി അറേബ്യ ചെയ്ത കാര്യങ്ങള്‍ പുറത്തുവരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ഉള്‍പ്പെടെ സൗദിയുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഖത്തര്‍ മനുഷ്യാകവാശ സമിതി പുറത്തുവിട്ടു.
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്. ഇതിന് ശേഷം സൗദിയാണ് വളരെ മോശമായി പെരുമാറിയതെന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

3446 പരാതികള്‍
മൂന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു നേരിട്ട പ്രശ്‌നങ്ങള്‍ ഖത്തര്‍ പരാതിയായി സ്വീകരിച്ചുവരികയാണ്. ഇതുവരെ ലഭിച്ചത്. 3446 പരാതികള്‍. ഇതില്‍ കൂടുതലും സൗദിക്കെതിരേയാണ്.

ആരാധനയക്ക് അനുവദിച്ചില്ല
സൗദിയുടെ ഭാഗത്തുനിന്ന് 2045 പ്രശ്‌നങ്ങള്‍ ഖത്തറുകാര്‍ നേരിട്ടു. ആരാധനയക്ക് അനുവദിച്ചില്ല എന്ന ഗുരുതരമായ ആരോപണങ്ങളും സൗദിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൗദി പ്രതികരിച്ചിട്ടുമില്ല.

60 ശതമാനം സൗദിക്കെതിരേ
ഖത്തര്‍ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനം സൗദിക്കെതിരേ ആണെന്ന് സമിതി വൃത്തങ്ങള്‍ പറയുന്നു. സുഗമമായ ഗതാഗതം തടഞ്ഞുവെന്ന പരാതിയാണ് കൂടുതലും.

പരാതികള്‍ ഇങ്ങനെ
724 യാത്ര തടഞ്ഞ കേസ്, 633 സ്വത്ത് കേസ്, കുടുംബ വിഷയവുമായ ബന്ധപ്പെട്ട 331 കേസ്, ആരാധന തടഞ്ഞുവെന്ന 158 കേസ്, താമസ സൗകര്യവുമായി ബന്ധപ്പെട്ട 58 കേസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 55 കേസ് എന്നിവയാണ് സൗദിക്കെതിരേ ലഭിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തില്‍ യുഎഇ
ഉപരോധം തുടങ്ങിയ ശേഷം സ്വത്തുമായി ബന്ധപ്പെട്ട 367 കേസുകളാണ് യുഎഇക്കെതിരേ ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം തടഞ്ഞു എന്ന ആരോപണം കൂടുതലും യുഎഇക്കെതിരേയാണ്. സൗദിയേക്കാളും ഈ വിഷയത്തില്‍ പരാതി ലഭിച്ചത് യുഎഇക്കെതിരേയാണ്.

അന്താരാഷ്ട്ര കോടതിയില്‍
ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറുകാരും അവരുടെ ഉടസ്ഥതയിലുള്ള കമ്പനികളും നേരിട്ട പ്രശ്‌നങ്ങള്‍ ഖത്തര്‍ മനുഷ്യാവകാശ സമതി പരാതിയായി സ്വീകരിച്ചുവരികയാണ്. ഇതെല്ലാം അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.

സാമ്പത്തികമായി തകര്‍ക്കുക
ഖത്തറിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും യുഎഇയും ബഹ്‌റൈനും നീങ്ങിയതെന്ന് ഖത്തര്‍ ആരോപിക്കുന്നു. ഖത്തറിന്റെ പ്രധാന വ്യവസായങ്ങളെല്ലാം ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.

വ്യവസായ-കുടുംബ ബന്ധങ്ങള്‍
ജിസിസി രാജ്യങ്ങളില്‍ മൊത്തം ഖത്തറുകാര്‍ക്ക് വ്യവസായ-കുടുംബ ബന്ധങ്ങളുണ്ട്. ഒരു സുപ്രഭാതത്തില്‍ മൂന്ന് രാജ്യങ്ങളും നടത്തിയ ഉപരോധ പ്രഖ്യാപനം ഖത്തറുകാരെ ശരിക്കും കുടുക്കിയിരുന്നു. ഖത്തറുകാര്‍ ഉടന്‍ രാജ്യംവിടണമെന്നായിരുന്നു ജൂണ്‍ 5ലെ പ്രഖ്യാപനം.

ഗുരുതരമായ അവകാശ ലംഘനം
ഒരു രാജ്യം മറ്റൊരു രാജ്യത്തെ വ്യക്തികളെയും വ്യവസായ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ അവകാശ ലംഘനമാണെന്ന് ഖത്തര്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍ അലി ബിന്‍ അല്‍ മാരി വ്യക്തമാക്കിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ കമ്പനിയെ ഏല്‍പ്പിച്ചു
സ്വിറ്റ്‌സര്‍ലാന്റിലെ നിയമകമ്പനിയെ ആണ് ഖത്തര്‍ വിഷയത്തില്‍ സമീപിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഖത്തറിന്റെ നിയമനടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുക ഈ കമ്പനിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ മൂന്ന് ജിസിസി രാജ്യങ്ങള്‍ക്കെതിരേയും പരാതി നല്‍കാനും ഒപ്പം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications