ലോകരാജ്യങ്ങളെ ഞെട്ടിച്ച് സൗദി അരാംകോ; ലാഭരാജാവിന്റെ രഹസ്യം ഇതാണ്... മറിച്ചിട്ടത് ഭീമന്‍മാരെ
റിയാദ്: എണ്ണ സമ്പന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് സൗദി അറേബ്യ. സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തെ കമ്പനികളുടെ ലാഭക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചാണ് അരാംകോയുടെ കുതിപ്പ്. ടെക് ഭീമന്‍മാരായ ഗൂഗിളിനെയും ആമസോണിനെയുമെല്ലാം പിന്നിലാക്കിയാണ് അരാംകോ മുന്നേറിയത്.
Recommended Video
വരുമാനത്തില്‍ 150ലധികം ശതമാനത്തിന്റെ വര്‍ധനവാണ് അരാംകോ നേടിയത്. എന്താണ് ഇതിന് കാരണമെന്ന് ചോദിച്ചാല്‍ നിലവിലെ വിപണി-സാമ്പത്തിക സാഹചര്യം മനസിലാക്കുന്ന ആര്‍ക്കും വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നതും ആ വിഷയത്തില്‍ തന്നെയാണ്. രസകരമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്....

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും വരുമാനമുണ്ടാക്കിയ കമ്പനി അരാംകോയാണ്. ഗൂഗ്ള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളെയെല്ലാം പിന്നിലാക്കിയാണ് അരാംകോയുടെ മുന്നേറ്റം. എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളെയും അരാംകോ വളരെ പിന്നിലാക്കി.

കഴിഞ്ഞ വര്‍ഷം മൂന്നാം സാമ്പത്തിക പാദത്തില്‍ അരാംകോയുടെ വരുമാനം 1180 കോടി ഡോളര്‍ ആയിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 3040 കോടി ഡോളറായി വര്‍ധിച്ചു. 158 ശതമാനത്തിന്റെ വരുമാന വര്‍ധനവാണുണ്ടായിരിക്കുന്നത്. കൊറോണ നീങ്ങിയ ശേഷമുള്ള സാമ്പത്തിക സാഹചര്യത്തില്‍ ഇത്രയും വലിയ വരുമാനമുണ്ടാക്കാന്‍ സാധിച്ചത് എന്തുകൊണ്ടും നേട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു.

എണ്ണ വിലയിലുണ്ടായ വര്‍ധനവാണ് അരാംകോയെ സഹായിച്ചത്. ബാരല്‍ എണ്ണയ്ക്ക് 80 ഡോളര്‍ കടന്നിരിക്കുന്നു. കൊവിഡ് കാലത്ത് ഉപയോഗം കുറഞ്ഞതിനാല്‍ വില കുത്തനെ ഇടിഞ്ഞത് സൗദിയെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗദി സന്തോഷത്തിലാണ്. വില വര്‍ധന അവര്‍ക്ക് നേട്ടമായി. ഒരുവേളയില്‍ ബാരലിന് 20 ഡോളറിലേക്ക് വരെ എത്തിയ വിലയാണ് ഇപ്പോള്‍ 80 ഡോളര്‍ കടന്നിരിക്കുന്നത്.

പ്രധാന വിപണികള്‍ വീണ്ടും സജീവമായതാണ് ഞങ്ങള്‍ക്ക് നേട്ടമായതെന്ന് അരാംകോ പ്രസിഡന്റ് അമീന്‍ നാസര്‍ പറയുന്നു. വിപണികള്‍ സജീവമായപ്പോള്‍ എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറി. ഒപ്പം വില വര്‍ധിക്കുകയും ചെയ്തു. എത്ര എണ്ണ വേണമെങ്കിലും ആഗോള വിപണിക്ക് കൈമാറാന്‍ ശേഷിയുള്ളതാണ് സൗദിക്ക് നേട്ടം. മറ്റു പല രാജ്യങ്ങള്‍ക്കും എണ്ണ വേണ്ടുവോളമുണ്ടെങ്കിലും സൗദിയുടെ അത്രതന്നെ വിപണന ശേഷിയില്ല.

സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഡിസംബറില്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം 11 ദശലക്ഷം ബാരലില്‍ നിന്ന് 11.5 ദശലക്ഷം ബാരല്‍ എണ്ണയായും ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇതോടെ വരുമാനം വീണ്ടും വര്‍ധിക്കുമെന്ന് സൗദി അരാംകോ കണക്കുകൂട്ടുന്നു.
മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

ഇപ്പോള്‍ ലോകത്തെ ഏറ്റവും ലാഭമുള്ള കമ്പനി അരാംകോയാണ്. മൂന്നാം പാദത്തില്‍ ലാഭമുണ്ടാക്കിയ 10 കമ്പനികളില്‍ നാലും എണ്ണ അനുബന്ധ കമ്പനികളാണ് എന്നതും എടുത്തുപറയണം. ഇതില്‍ രണ്ടെണ്ണം അമേരിക്കയുടെ കമ്പനികളാണ്. എണ്ണയ്ക്ക് ആവശ്യക്കാര്‍ കൂടുന്ന വേളയില്‍ കൂടുതല്‍ വരുമാനമുണ്ടാക്കുക എന്ന നയമാണ് ഈ കമ്പനികളെല്ലാം സ്വീകരിക്കുന്നത്.

എണ്ണ ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയാണ് അരാംകോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ലാഭമുണ്ടാക്കാന്‍ തന്ത്രം മെനയുന്നത്. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നീക്കം. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ, സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഗൗരവത്തിലെടുത്തിട്ടില്ല.












Click it and Unblock the Notifications