Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ പാത പിടിക്കാന്‍ സൗദി അറേബ്യ; പുതിയ വിമാന കമ്പനി, ബിന്‍ സല്‍മാന്റെ ലക്ഷ്യങ്ങള്‍

റിയാദ്: പുതിയ സാമ്പത്തിക വരുമാന മാര്‍ഗങ്ങള്‍ തേടുന്ന സൗദി അറേബ്യ ഒരു വിമാന കമ്പനി കൂടി ആരംഭിക്കുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. സൗദിയുടെ രണ്ടാമത്തെ വിമാന കമ്പനിയാണ് വരാന്‍ പോകുന്നത്. എണ്ണയെ മാത്രം ആശ്രയിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയാണ് സൗദി മറ്റു ആദായ മാര്‍ഗങ്ങള്‍ തേടുന്നത്. ഇതുവഴി കൂടതല്‍ സൗദി പൗരന്‍മാര്‍ക്ക് ജോലി നല്‍കുക എന്നതും ബിന്‍ സല്‍മാന്റെ ലക്ഷ്യമാണ്. ആകാശ യാത്രയില്‍ സൗദിയുടെ റാങ്ക് ഇതോടെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എപ്പോഴാണ്, എങ്ങനെയാണ് കമ്പനി ആരംഭിക്കുക എന്ന് വ്യക്തമല്ല.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

m

അറബ് രാജ്യങ്ങളില്‍ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി. ഭൂവിസ്തൃതിയില്‍ വലിയ അറബ് രാജ്യവുമാണ്. എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് രാജ്യം ഇപ്പോഴും മുന്നോട്ട് പോകുന്നത്. എന്നാല്‍ എണ്ണ ഇതര വരുമാനം കൂട്ടുക എന്നതാണ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. 2030 ആകുമ്പോഴക്കും എണ്ണ ഇതര വരുമാനം 4500 കോടി റിയാല്‍ ആക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആഭ്യന്തര സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും സൗദി പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പുതിയ തുറമുഖങ്ങള്‍, റെയില്‍ പാതകള്‍, റോഡുകള്‍ എന്നിവ നിര്‍മിച്ച് ആഗോള തലത്തില്‍ ശ്രദ്ധാ കേന്ദ്രമാകുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

ലോജിസ്റ്റിക് മേഖലയില്‍ നിന്നുള്ള വരുമാനം ആറ് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കുകയാണ് ഉദ്ദേശം. ഇതുവഴി ടൂറിസം, ഹജ്ജ്, ഉംറ എന്നിവയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകും. പുതിയ വിമാന കമ്പനി രൂപീകരിച്ചാല്‍ സൗദിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. ചരക്ക് ശേഷി ഇരട്ടിയാക്കാം.

ഗ്ലാമറസ് ചിത്രങ്ങളുമായി ദിശ പട്ടാനി; ആഘോഷമാക്കി സോഷ്യൽ മീഡിയ

നിലവില്‍ സൗദിയുടെ വിമാന കമ്പനി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്ന സൗദിയ ആണ്. മേഖലയിലെ മറ്റു വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയയുടെ പ്രവര്‍ത്തനം കുറവാണ്. മറ്റു വിമാന കമ്പനികളെ പോലെ ഇപ്പോള്‍ സൗദിയയും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡ് ആശങ്ക ഒഴിഞ്ഞാല്‍ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, റിയാദില്‍ പുതിയ വിമാനത്താവളം വൈകാതെ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+