കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പറഞ്ഞത് ചെയ്തു!! ഇടപാടില്‍ നേട്ടം കൊയ്ത് അമേരിക്ക; കപ്പല്‍ ട്രാക്കിങ് ഡാറ്റ തെളിവുമായി മീഡിയ

  • By Desk
Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: റഷ്യയുമായുള്ള വിപണി തര്‍ക്കം മുറുകിയ വേളയില്‍ സൗദി അറേബ്യയുടെ മുന്നറിയിപ്പ് ഒന്നു മാത്രമായിരുന്നു. ഏപ്രില്‍ മാസത്തില്‍ എണ്ണ ഉല്‍പ്പാദനം കുത്തനെ കൂട്ടുമെന്ന്. അങ്ങനെ സംഭവിച്ചാല്‍ വില വീണ്ടും താഴുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ സൗദി അറേബ്യ പറഞ്ഞ പോലെ ചെയ്തു. അവര്‍ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിച്ചു.

കൊറോണ ഭീതി മൂലം ഉപഭോഗം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടുകയും കൂടുതല്‍ എണ്ണ വിപണിയിലെത്തുകയും ചെയ്താല്‍ വില കുത്തനെ താഴുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ സൗദി പറഞ്ഞ പോലെ ചെയ്യുകയും വലിയ അളവില്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിശദാംശങ്ങള്‍...

വലിയ കയറ്റുമതി രാജ്യം

വലിയ കയറ്റുമതി രാജ്യം

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ആവശ്യക്കാരുണ്ടെങ്കിലും ഇല്ലെങ്കിലും ഏപ്രിലില്‍ തങ്ങള്‍ ഉല്‍പ്പാദനം കൂട്ടുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അതുപോലെ ഉല്‍പ്പാദനം കൂട്ടുകയും അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

ദിവസവും 516000 ബാരല്‍

ദിവസവും 516000 ബാരല്‍

എണ്ണ കപ്പല്‍ ട്രാക്കിങ് ഡാറ്റ പരിശോധിച്ച് ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവിലാണ് സൗദി അമേരിക്കയിലേക്ക് എണ്ണ കയറ്റി അയച്ചിരിക്കുന്നത്. ദിവസവും 516000 ബാരല്‍ എണ്ണയാണ് ഏപ്രില്‍ അമേരിക്കയിലേക്ക് അയച്ചത്.

ഏഴ് സൂപ്പര്‍ ടാങ്കുകള്‍

ഏഴ് സൂപ്പര്‍ ടാങ്കുകള്‍

14 ദശലക്ഷം ബാരല്‍ എണ്ണ ഏഴ് സൂപ്പര്‍ ടാങ്കുകളിലായിട്ടാണ് സൗദി അറേബ്യ അമേരിക്കയിലേക്ക് അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മര്‍ച്ചിലെ ആദ്യ ആഴ്ചയില്‍ വെറും രണ്ട് ദശലക്ഷം മാത്രമാണ് സൗദി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് എന്ന് എടുത്തുപറയേണ്ടതാണ്. സൗദി സര്‍ക്കാര്‍ കമ്പനിയായ ബഹ്രിയാണ് കപ്പലുകള്‍ അയക്കുന്നതിന് മുന്‍കൈ എടുത്തത്.

ലോക്ക് ഡൗണിനിടെ നടക്കുന്നത്

ലോക്ക് ഡൗണിനിടെ നടക്കുന്നത്

കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങളില്‍ ബഹുഭൂരിഭാഗവും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എണ്ണ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ എണ്ണ ഉപയോഗം 30 ശതമാനം കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ചര്‍ച്ച തുടരുന്നു

ചര്‍ച്ച തുടരുന്നു

എണ്ണ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് ഒപെക് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോര് കാരണം ഉല്‍പ്പാദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കരാറുണ്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏപ്രില്‍ ആദ്യത്തില്‍ കരാര്‍ നിലവില്‍ വരുമെന്ന് കരുതിയെങ്കിലും നടന്നില്ല. ചര്‍ച്ച തുടരുകയാണ്.

Recommended Video

cmsvideo
ലോകാരോഗ്യ സംഘടനയെയും ഭീഷണിപ്പെടുത്തി ട്രംപ് | Oneindia Malayalam
എതിര്‍ത്ത അമേരിക്ക കൂടുതല്‍ വാങ്ങി

എതിര്‍ത്ത അമേരിക്ക കൂടുതല്‍ വാങ്ങി

ഉല്‍പ്പാദനം കൂടിയാല്‍ ഇനിയും വില കുറയുമെന്ന് ഉറപ്പാണ്. ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദിയും റഷ്യയും കരാര്‍ ഒപ്പുവയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് സൗദി കൂടുതല്‍ എണ്ണ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍

തബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യുംതബ്ലീഗ് നേതാവ് മൗലാന സഅദിനെ പോലീസ് കണ്ടെത്തി; സാക്കിര്‍ നഗറിലെ വീട്ടില്‍, വീഡിയോ വഴി ചോദ്യം ചെയ്യും

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

English summary
Saudi Arabia Sends Supertankers To US; Media Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X