Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് പ്രത്യേക വിസ സംവിധാനം നടപ്പാക്കാൻ സൗദി

റിയാദ്; മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി സന്ദർശിക്കാൻ പുതിയ വിസ സംവിധാനം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ് പുതിയ വിസ സംവിധാനത്തെ കുറിച്ച് വ്യക്തമാക്കിയത്.

13-saudi-arabia-flag-map-600-1653275668.j

വിനോദസഞ്ചാര മേഖലയ്ക്ക് പ്രത്യേക ഊന്നലാണ് രാജ്യം നൽകുന്നതെന്നും സൗദിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാണ് ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നതെന്നതെന്നും മന്ത്രി അഹമ്മദ് അല്‍ഖത്തീബ് സിഎന്‍ബിസി അറബിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2019ൽ രാജ്യം ആരംഭിച്ച ടൂറിസ്റ്റ് വീസകൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021 ൽ രാജ്യത്ത് എത്തിയ പ്രവാസികളുടെ എണ്ണം 50 ലക്ഷമായിരുന്നു. 2019 ൽ ടൂറിസം മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 3 ശതമാനം തൊഴിൽ അവസരങ്ങളാണ്. എന്നാൽ 2030 ഓടെ ഇത് 10 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ തൊഴിൽ മേഖലയിൽ 15 ശതമാനം വളർച്ചയാണ് ഉണ്ടായത്. 2019-2022 നും ഇടയിൽ 820,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2030 ഓടെ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു.

ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ കനത്ത തിരിച്ചടിയാണ് രാജ്യത്തെ വിനോദ സഞ്ചാര മേഖല നേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖല 40 ശതമാനമാണ് ചുരുങഅങിയത്. ദിരിയ പദ്ധതിയിലെ അല്‍-ബുജൈരി ഏരിയ ഈ വര്‍ഷം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+