Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി സന്ദര്‍ശക വിസക്ക് തുക കുത്തനെ കുറച്ചു; 300 റിയാല്‍ മാത്രം; മലയാളികള്‍ക്ക് തുച്ഛമായ സംഖ്യ!!

Recommended Video

cmsvideo
    സൗദി സന്ദര്‍ശക വിസക്ക് തുക കുത്തനെ കുറച്ചു

    മുംബൈ: സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് തുക കുത്തനെ കുറച്ചുവെന്ന് വിവരം. രണ്ടുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച തുകയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. വിസാ നിരക്ക് കൂടിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ഉദ്ദേശമെന്ന് കരുതുന്നു.
    ട്രാവല്‍ ഏജന്റുമാരാണ് ഇക്കാര്യം അറിയിച്ചത്. മെയ് ഒന്നു മുതല്‍ പുതിയ നിരക്കാണ് ഈടാക്കുകയെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. പക്ഷേ, സൗദി ഭരണകൂടം ഔദ്യോഗിക അറിയിപ്പുകള്‍ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ചിട്ടില്ല. നിരക്കു കുറച്ചുള്ള സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

     2000ത്തില്‍ നിന്ന് 300 ലേക്ക്

    2000ത്തില്‍ നിന്ന് 300 ലേക്ക്

    നിലവില്‍ സൗദിയിലേക്കുള്ള സന്ദര്‍ശക വിസാ സ്റ്റാമ്പിങ്ങിന് 2000 റിയാലാണ് ഈടാക്കുന്നത്. ഇത് 300 റിയാലായി കുറച്ചുവെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. മെയ് ഒന്നുമുതല്‍ പുതിയ നിരക്കാണ് ഈടാക്കുക. മെയ് ഒന്ന് അവധിയായതിനാല്‍ ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് ഈടാക്കുമെന്ന് മുംബൈയില്‍ നിന്നുള്ള ട്രാവന്‍ ഏജന്റുമാര്‍ അറിയിച്ചു.

    സിംഗിള്‍ എന്‍ട്രി വിസയ്ക്ക്

    സിംഗിള്‍ എന്‍ട്രി വിസയ്ക്ക്

    2016 ഒക്ടോബറിലാണ് സൗദി സന്ദര്‍ശക വിസാ ഫീസ് കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസയ്ക്ക് 2000 റിയാലാണ് അന്നുമുതല്‍ ഈടാക്കിയിരുന്നത്. എന്നാല്‍ തുക വര്‍ധിപ്പിച്ച ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി.

    സര്‍ക്കുലര്‍ ലഭിച്ചെന്ന്

    സര്‍ക്കുലര്‍ ലഭിച്ചെന്ന്

    മുംബൈ കോണ്‍സുലേറ്റില്‍ നിന്ന് തുക കുറച്ചുള്ള സര്‍ക്കുലര്‍ ലഭിച്ചെന്ന് മുംബൈയിലെ ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ അവരുടെ ബ്രാഞ്ച് ഓഫീസുകള്‍ക്ക് ബന്ധപ്പെട്ട വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സൗദി സന്ദര്‍ശക വിസാ സ്റ്റാമ്പിങിന് ഇനി 300 റിയാല്‍ മാത്രമേ ഈടാക്കൂ.

    രൂപയിലേക്ക് മാറ്റുമ്പോള്‍

    രൂപയിലേക്ക് മാറ്റുമ്പോള്‍

    മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസയ്ക്കാണ് ഈ തുക ഈടാക്കുക. രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 7000ത്തില്‍ താഴെ സംഖ്യയേ ചെലവുള്ളൂ. ഇത് സൗദി സന്ദര്‍ശകര്‍ക്ക് ആഹ്ലാദമുണ്ടാക്കുന്ന വാര്‍ത്തയാണ്. ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയ്ക്കാണ് ഈ തുക ഈടാക്കുകയെന്നും ചില ട്രാവല്‍ ഏജന്റുമാര്‍് പറയുന്നു.

     45000ത്തില്‍ നിന്ന്

    45000ത്തില്‍ നിന്ന്

    സന്ദര്‍ശക വിസയ്ക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ തുക ഈടാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. യുഎഇയിലേക്കും മറ്റും പതിനായിരത്തില്‍ താഴെ രൂപ ചെലവാകുമ്പോള്‍ സൗദിയിലേക്ക് ഇന്‍ഷുറന്‍സും ജിഎസ്ടിയുമടക്കം 45000 രൂപയോളം വരുമായിരുന്നു. ഈ തുകയാണ് ഒറ്റയടിക്ക് പതിനായിരത്തില്‍ താഴേക്കെത്തുന്നത്.

     ആശയക്കുഴപ്പം

    ആശയക്കുഴപ്പം

    മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയ്ക്ക് 300 റിയാലും ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 450 റിയാലും ഇനി മുതല്‍ ഈടാക്കുമെന്നാണ് ട്രാവന്‍ ഏജന്റുമാര്‍ പറയുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഓദ്യോഗിക അറിയിപ്പ് ലഭിക്കാത്തതാണ് കാരണം.

    മന്ത്രിയുടെ പ്രതികരണം

    മന്ത്രിയുടെ പ്രതികരണം

    അതേസമയം, വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പ്രസ്താവന സൗദി പ്ലാനിങ് വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. സൗദിയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണം പ്രായോഗികമാകില്ലെന്നാണ് അദ്ദേഹം റിയാദ് ചേംബര്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടത്.

    ഘട്ടങ്ങളായി

    ഘട്ടങ്ങളായി

    സൗദിയില്‍ പതിയെ സ്വദേശിവല്‍ക്കരണം സമ്പൂര്‍ണമാക്കുമെന്നാണ് ഇതുവരെയുള്ള വിവരം. അതില്‍ നിന്ന് വ്യത്യസ്തമാണ് മന്ത്രി മുഹമ്മദ് അത്തുവൈജിരിയുടെ വാക്കുകള്‍. സ്വദേശിവല്‍ക്കരണം ഘട്ടങ്ങളായി നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം സമ്പൂര്‍ണ സ്വദേശിവല്‍ക്കരണത്തോട് യോജിക്കുന്നില്ലെന്നും പ്രതികരിച്ചു.

    ജോലി തേടുന്നവര്‍ക്ക്

    ജോലി തേടുന്നവര്‍ക്ക്

    സൗദി അറേബ്യയില്‍ വന്‍ പരിഷ്‌കാരങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് സ്വദേശിവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമെല്ലാം ത്വരിത ഗതിയില്‍ നടപ്പാക്കുന്നത്. ഇത്തരം നടപടികള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള സൗദിയില്‍ ജോലി തേടുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്നതായിരുന്നു.

    തദ്ദേശീയരായ സ്ത്രീകള്‍ക്ക്

    തദ്ദേശീയരായ സ്ത്രീകള്‍ക്ക്

    സൗദി ജനസഖ്യയുടെ പകുതിയില്‍ അധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരായ ഇവര്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വ്യത്യസ്ത പദ്ധതികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നത്. സ്ത്രീ ശാക്തീരകരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. തദ്ദേശീയരായ സ്ത്രീകള്‍ക്ക് ജോലി സാധ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+