പ്രവാസികള്‍ ഇനി ആശങ്കപ്പെടേണ്ട; അപ്രതീക്ഷിത നീക്കവുമായി സൗദി, കൊവിഡിനെതിരെ പുതിയ പദ്ധതികള്‍ ഇങ്ങനെ
റിയാദ്: ലോകം മുഴുവനും കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് പ്രവാസികളാണ്. പ്രവാസികളുടെ എല്ലാവരുടെയും ജീവിതം ബ്രേക്കിട്ടപോലെ സ്തംഭിച്ചിരിക്കുകയാണ്. മിക്കയാളുകളുടെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് . ഇതിനെല്ലാം പുറമെ രോഗം പകരമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കര്‍ശന നിയന്ത്രണങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ മരണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 17426 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത് 122 പേര് മരിക്കുകയും ചെയ്തു.
കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പേര് തയ്യാറാണെങ്കിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനമില്ലാത്തതാണ് തടസമായിരിക്കുന്നത്. ലേബര്‍ ക്യാമ്പുപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെ പ്രവാസികളാണ് കൂടുതല്‍ ഭീതി നിലനില്‍ക്കുന്നത്. കാരണം ഇവിടെ താമസിക്കുന്നവര്‍ക്ക് കൃത്യമായ സാമൂഹിക അകലം പാലിക്കാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് സൗദി സര്‍ക്കാര്‍. പ്രവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 3445 കെട്ടിടങ്ങളാണ് സൗദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

അപ്രതീക്ഷിത നീക്കം
രാജ്യത്ത് ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത് പ്രവാസി തൊഴിലാളികളാണ്. ഇവരില്‍ ആര്‍ക്കെങ്കിലും രോഗം പടര്‍ന്നാല്‍ വലിയൊരു സമൂഹവ്യാപനത്തിലേക്ക് കടക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രവാസി തൊഴിലാളികളെ മറ്റ് കെട്ടിങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി 3000 കൂടുതല്‍ കെട്ടിടങ്ങളാണ് സര്‍ക്കാര്‍ കണ്ടുവച്ചത്. ഈ കെട്ടിടങ്ങള്‍ താമസസ്ഥലങ്ങളായി രൂപമാറ്റം ചെയ്താണ് പാര്‍പ്പിക്കുക.

3445 കെട്ടിടങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെ പ്രവാസി തൊഴിലാളികളെ താമസിപ്പിക്കുന്നതിനായി 3445 കെട്ടിടങ്ങളിലാണ് താല്‍ക്കാലിക താമസസൗകര്യം ഒരുക്കുന്നതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി ഹമദ് ബിന്‍ അല്‍ ഷെയ്ഖ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും മന്ത്രി അറിയിച്ചു. ഈ കെട്ടിടങ്ങള്‍ തദ്ദേശവകുപ്പ് മന്ത്രാലയത്തിന് കൈമാറിയെന്നും മന്ത്രാലായമാണ് താമസ സൗകര്യം ഒരുക്കുകയെന്നും മന്ത്രി അറിയിച്ചു. സൗദി ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ മന്ത്രാലയം
രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ മന്ത്രാലയത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ഹമദാന്‍ അറിയിച്ചു. കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മന്ത്രാലയം ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന താല്‍ക്കാലിക താമസ സ്ഥലങ്ങളെ നിയന്ത്രിക്കാന്‍ ഒരു അഡ്-ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രോണിക് പ്ലാറ്റ്ഫോം
തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയുന്ന പാര്‍പ്പിട കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അടുത്തിടെ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം രൂപീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ വിട്ടുതരാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യക്തികളോടും ബിസിനസുകരോടും അപേക്ഷിച്ചിരുന്നു. ഇതിന് വാടക നല്‍കുമെന്നും അറിയിച്ചിരുന്നു.

പരിശോധന
നിലവില്‍ 3445 കെട്ടിടങ്ങളാണ് ഇതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളില്‍ താമസയോഗ്യമാണോ എന്ന് പരിശോധിക്കുകയാണ് അധികൃതര്‍. ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച കെട്ടിടങ്ങള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കുക. റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, സ്കൂളുകള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ എന്നിവ ആകാം രജിസ്റ്റര്‍ ചെയ്ത കെട്ടിടങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.

186 ഇന്ത്യക്കാര്‍ക്ക് കൊറോണ
അതേസമയം, സൗദിയില്‍ 186 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. രണ്ട് പേരാണ് മരിച്ചത്.മരിച്ചവരില്‍ രണ്ട് പേരും മലയാളികളാണ്. മലപ്പുറം സ്വദേശിയും കണ്ണൂര്‍ സ്വദേശിയുമാണ് ആഴ്ചകള്‍ക്ക് മുമ്പ് മരിച്ചത്. സൗദിയിലെ ഇന്ത്യന്‍ ജനംസഖ്യയുമായി തട്ടിനോക്കുമ്പോള്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും എല്ലാവരും കനത്ത ജാഗ്രതയോടെയാണ് കഴിയുന്നത്.

ഭക്ഷണം എത്തിച്ചു നല്‍കും
അതേസമയം, ആവശ്യമുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദ് അറിയിച്ചു. മുഴുവന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി ആരോഗ്യമന്ത്രാലയത്തില്‍ നിന്നും ലഭിച്ച ഔദ്യോഗിക വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി.

26 ലക്ഷം പ്രവാസികള്‍
സൗദിയില്‍ 26 ലക്ഷം ഇന്ത്യന്‍ പൗരന്മാരാണ് താമസിക്കുന്നത്. ഇവരില്‍ പകുതിയില്‍ കൂടുതല്‍ മലയാളികളാണെന്ന് അംബാസഡര്‍ വ്യക്തമാക്കി. എംബസി കമ്മ്യൂണിറ്റി വെല്ഫെയര്ഡ വിംഗിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video

ജോലിയും വേതനവുമില്ലാതെ
അതേസമയം, ഗള്‍ഫില്‍ കഴിയുന്നവരെ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യ ശക്തമായി വരികയാണ്. നിരവധി സംഘടനകളാണ് ഈ ആവശ്യം ഉയര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും വേതനവുമില്ലാതെ ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications